HOME » NEWS » Sports » PV SINDHU ENTERS ALL ENGLAND CHAMPIONSHIP SEMIS BEATS AKANE YAMAGUCHI INT NAV

പി വി സിന്ധു ഓൾ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പ് സെമിയിൽ

ഒരു മണിക്കൂർ 15 മിനുട്ട് നീണ്ട മൂന്ന് സെറ്റുകളുടെ പോരാട്ടത്തിൽ 2-1 നാണ് സിന്ധു ജയം സ്വന്തമാക്കിയത്.

News18 Malayalam | news18-malayalam
Updated: March 20, 2021, 5:12 PM IST
പി വി സിന്ധു ഓൾ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പ് സെമിയിൽ
പി വി സിന്ധു
  • Share this:
ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിൻ്റെ സെമി ഫൈനലിൽ കടന്ന് ഇന്ത്യയുടെ പി വി സിന്ധു. ജപ്പാന്റെ അകാനെ യമാഗൂച്ചിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ യമാഗൂച്ചിയ്ക്കായിരുന്നു വിജയം. തായ്‌ലൻഡിൻ്റെ ലോക പതിനൊന്നാം നമ്പർ താരം പാർപാവീ ചോചുവോങ് ആണ് സെമിയില്‍ സിന്ധുവിന്റെ എതിരാളി.

38 മിനിറ്റിനുള്ളിൽ 7-21, 21-13, 21-9 എന്ന സ്കോറിന് യുഎസ്എയുടെ സീഡ് ചെയ്യപ്പെടാത്ത താരം ബീവൻ ഷാങിനെ പരാജയപ്പെടുത്തിയാണ് പാർപാവീ ചോചുവോങ് സെമിയിൽ കടന്നത്.

Also Read- ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടം; ലിവർപൂൾ റയലിനെയും പിഎസ്ജി ബയെണിനെയും നേരിടും

ഒരു മണിക്കൂർ 15 മിനുട്ട് നീണ്ട മൂന്ന് സെറ്റുകളുടെ പോരാട്ടത്തിൽ 2-1 നാണ് സിന്ധു ജയം സ്വന്തമാക്കിയത്. ആദ്യ സെറ്റിൽ പിന്നിൽ നിന്ന ശേഷം ഗംഭീര തിരിച്ചുവരവാണ് ഇന്ത്യൻ താരം നടത്തിയത്. ആദ്യ സെറ്റ് യമാഗൂച്ചി സ്വന്തമാക്കിയത് 16-21 എന്ന നിലയിലാണ്. രണ്ടാം സെറ്റിൽ അതേ സ്‌കോറിനു തന്നെ യമാഗൂച്ചിയെ വീഴ്‌ത്തി സിന്ധു മത്സരത്തിലേക്ക് തിരിച്ചെത്തി. നിർണായകമായ മൂന്നാം സെറ്റിൽ കടുത്ത പോരാട്ടമാണ് ഇരുവരും കാഴ്ചവെച്ചത്. ഒപ്പത്തിനൊപ്പം മുന്നോട്ട് നീങ്ങിയ സെറ്റിൽ അവസാന നിമിഷങ്ങളിൽ നേടിയ പോയിൻ്റുകളിൽ നിന്നാണ് സിന്ധു വിജയം ഉറപ്പിച്ചത്. 21- 19നാണ് സിന്ധു മൂന്നാം സെറ്റ് സ്വന്തമാക്കിയത്.

Also Read- കണ്ണു കെട്ടി പറഞ്ഞ വിധി തേർഡ് അമ്പയർ വിരേന്ദർ ശർമയ്ക്കെതിരെ വിമർശനം ശക്തം

ടൂർണമെൻ്റിൽ ശേഷിക്കുന്ന ഒരേയൊരു ഇന്ത്യൻ താരം പി വി സിന്ധുവാണ്. നേരത്തെ ക്വാർട്ടറിലെ പുരുഷ സിംഗിൾസ് മത്സരത്തിൽ നെതർലാൻഡ്സിൻ്റെ മാർക് കാലിജൗവിനോട് തോറ്റ് കൗമാര താരം ലക്ഷ്യ സെൻ പുറത്തായിരുന്നു. ആദ്യ സെറ്റ് തോറ്റ താരം രണ്ടാമത്തെ സെറ്റിൽ തിരിച്ചുവന്നെങ്കിലും ഡച്ച് താരം മൂന്നാം സെറ്റ് ജയിച്ച് കളി സ്വന്തമാക്കി. സ്കോർ: 17-21, 21-16, 17-21

വനിത ഡബിൾസിൽ അശ്വിനി പൊന്നപ്പ – സിക്കി റെഡ്ഡി കൂട്ടുകെട്ട് നെതർലാൻഡ്സിൻ്റെ സെലീന പിയെക്ക് – ചെറില്‍ സെയിനെന്‍ കൂട്ടുകെട്ടിനോട് തോറ്റ് പുറത്താകുകയായിരുന്നു. 39 മിനുട്ട് നീണ്ട് നിന്ന പോരാട്ടത്തില്‍ നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു തോൽവി.‌ സ്കോർ: 22-24, 12-21.

English Summary: PV Sindhu rallied to enter the women’s singles semi-finals of All England Open Championships here on Friday with a tough win over Japanese third seed Akane Yamaguchi. In a quarter-final match, Sindhu beat Akane 16-21, 21-16, 21-19 in one hour and 16 minutes in the Super 1000 tournament. In the semi-finals, fifth seed Sindhu will face sixth seed Pornpawee Chochuwong of Thailand.
Published by: Rajesh V
First published: March 20, 2021, 5:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories