• HOME
  • »
  • NEWS
  • »
  • sports
  • »
  • Tokyo Olympics| ഇന്ത്യയുടെ സ്വർണമോഹം പൊലിഞ്ഞു; വനിതാ ബാഡ്മിന്റണിൽ സിന്ധു സെമിയിൽ പുറത്ത്

Tokyo Olympics| ഇന്ത്യയുടെ സ്വർണമോഹം പൊലിഞ്ഞു; വനിതാ ബാഡ്മിന്റണിൽ സിന്ധു സെമിയിൽ പുറത്ത്

സെമിയിൽ ലോക മൂന്നാം നമ്പറായ ചൈനീസ് തായ്‌പേയുടെ തായ് സുയിങ്ങിനോട് നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്ധുവിന്റെ തോൽവി. സ്കോർ - 21-18, 21-12.

Credits: Twitter

Credits: Twitter

  • Share this:
    ടോക്യോയിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി. വനിതാ ബാഡ്മിന്റണിൽ ഇന്ത്യയുടെ സ്വർണ മെഡൽ പ്രതീക്ഷയായിരുന്ന പി വി സിന്ധു ഫൈനലിലെത്താതെ പുറത്ത്. വനിതാ ബാഡ്മിന്റൺ സിംഗിൾസ് സെമിയിൽ ലോക മൂന്നാം നമ്പറായ ചൈനീസ് തായ്‌പേയുടെ തായ് സുയിങ്ങിനോട് നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്ധുവിന്റെ തോൽവി. സ്കോർ - 21-18, 21-12.

    ടൂർണമെന്റിൽ മികച്ച ഫോമിൽ കളിച്ചിരുന്ന രണ്ട് താരങ്ങൾ നേർക്കുനേർ വന്നപ്പോൾ ആവേശോജ്വലമായ പോരാട്ടത്തിനാണ് അരങ്ങുണർന്നത്. ആദ്യ സെറ്റിൽ ഒപ്പത്തിനൊപ്പം നിന്ന് പോരാടിയതിന് ശേഷമായിരുന്നു സുയിങ് സെറ്റ് സ്വന്തമാക്കിയതെങ്കിൽ അതുവരെ ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തി എത്തിയ സിന്ധുവിനെ നിഷ്പ്രഭമാക്കുന്ന പ്രകടനം കാഴ്ചവച്ചാണ് സുയിങ് രണ്ടാം സെറ്റും മത്സരവും സ്വന്തമാക്കിയത്.

    സെമി മത്സരത്തിന്റെ ആവേശം വ്യക്തമാക്കുന്ന വിധത്തിലായിരുന്നു ആദ്യ സെറ്റിൽ ഇരു താരങ്ങളും പോരാടിയത്. ഒപ്പത്തിനൊപ്പം പോയിന്റുകൾ നേടി മുന്നേറിക്കൊണ്ടിരുന്നു. തുടക്കത്തിൽ ലീഡ് സിന്ധുവിനായിരുന്നെങ്കിലും വൈകാതെ സുയിങ് ഒപ്പം പിടിച്ചു. 11-11 എന്നതിൽ നിന്ന് പിന്നീട് ഒപ്പമാണ് ഇരുവരും മുന്നേറിയത്. എന്നാൽ സെറ്റിന്റെ അവസാനം തുടരെ മൂന്ന് പോയിന്റുകൾ നേടി സുയിങ് 21-18 എന്ന നിലയിൽ സെറ്റ് സ്വന്തമാക്കി.

    Also read- Tokyo Olympics | ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ കമല്‍പ്രീത് കൗര്‍ ഫൈനലില്‍

    രണ്ടാം സെറ്റിൽ സിന്ധുവിന് തന്റെ പതിവ് മികവ് പുലർത്താൻ കഴിഞ്ഞില്ല. ഇതോടെ തായ്‌പേയ് താരം രണ്ടാം സെറ്റിൽ അനായാസം മുന്നേറി. സിന്ധുവിന്റെ ഭാഗത്ത് നിന്നും പതിവിലധികം പിഴവുകൾ സംഭവിക്കുന്നതും കണ്ടു. 11-7 എന്ന നിലയിൽ നിന്ന് പിന്നീട് തായ്‌പേയ് താരം അനായാസം മുന്നോട്ട് കുതിക്കുകയായിരുന്നു. എന്നാലും കഴിഞ്ഞ മത്സരത്തിൽ പിന്നിൽ നിന്നും പൊരുതിയാണ് സിന്ധു സെറ്റ് നേടിയത് എന്നത് ഇന്ത്യൻ ആരാധകർക്ക് പ്രതീക്ഷ നല്കുന്നുണ്ടായിരുന്നു. തുടരെ പോയിന്റുകൾ നേടി തിരിച്ചുവരവിന്റെ സൂചനകൾ നൽകിയെങ്കിലും സുയിങ് ഇന്ത്യൻ താരത്തിന് അധികം അവസരം നൽകാതെ പോയിന്റുകൾ നേടി സെറ്റും മത്സരവും സ്വന്തമാക്കി.

    Also read- Tokyo Olympics | ദക്ഷിണാഫ്രിക്കയെ 4-3ന് തകര്‍ത്ത് ഇന്ത്യന്‍ വനിതാ ഹോക്കി ടീം, ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി

    സെമി മത്സരം വരെ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെ എത്തിയ സിന്ധുവിന് സുയിങ്ങിനെതിരെ ഒരു സെറ്റ് പോലും നേടാനായില്ല എന്നത് നിരാശ നല്കുന്നുണ്ടാകും. റിയോയിൽ നേടിയ വെള്ളി മെഡൽ സ്വർണത്തിലേക്ക് മാറ്റാനുറച്ച് ഇറങ്ങിയ ഇന്ത്യൻ താരത്തിന്റെ തോൽവി ആരാധകർക്കും നിരാശ പകരുന്നതായി.

    സെമിയിൽ പുറത്തായ താരം ഇനി വെങ്കല മെഡലിനായി മത്സരിക്കും. ആദ്യ സെമിയിൽ ചെൻ യൂഫെയിയോട് തോറ്റ ഹി ബിംഗ്ജിയാവോയാണ് സിന്ധുവിന്റെ എതിരാളി. നാളെ വൈകീട്ട് അഞ്ച് മണിക്കാണ് വെങ്കല മെഡൽ പോരാട്ടം നടക്കുക. ഇതിന് ശേഷമാണ് ഗോൾഡ് മെഡൽ മത്സരം നടക്കുന്നത്.
    Published by:Naveen
    First published: