• HOME
  • »
  • NEWS
  • »
  • sports
  • »
  • ടോക്യോ ഒളിമ്പിക്സിൽ ചരിത്ര മെഡൽ; സിന്ധുവിനെ അഭിനന്ദിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ടോക്യോ ഒളിമ്പിക്സിൽ ചരിത്ര മെഡൽ; സിന്ധുവിനെ അഭിനന്ദിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ചരിത്ര മെഡൽ നേട്ടത്തിൽ സിന്ധുവിനെ അഭിനന്ദിച്ച് ഒരുപാട് പ്രമുഖരാണ് രംഗത്ത് വന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സിന്ധുവിന് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു.

P V Sindhu

P V Sindhu

  • Share this:
    ടോക്യോ ഒളിമ്പിക്സിൽ വെങ്കലം നേടി ചരിത്രം കുറിച്ച ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധുവിന് അഭിനന്ദനങ്ങളുടെ പ്രവാഹം. രാജ്യത്തിന് വേണ്ടി വെങ്കല മെഡൽ നേടി ചരിത്രം കുറിച്ച സിന്ധുവിനെ അഭിനന്ദിച്ച് ഇന്ത്യയുടെ രാഷ്ട്രപതിയായ രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി.

    'രണ്ട് ഒളിമ്പിക്സുകളിൽ തുടർച്ചയായി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി പിവി സിന്ധു. സ്ഥിരതയുടെയും സമര്‍പ്പണത്തിന്‍റെയും മികവിന്‍റെയും ഒരു പുതിയ അളവുകോലാണ് സ്ഥാപിച്ചിരിക്കുന്നത്. മികച്ച വിജയത്തിലൂടെ രാജ്യത്തിന്റെ യശസ്സുയർത്തിയ സിന്ധുവിന് അഭിനന്ദനങ്ങൾ.' - രാഷ്‌ട്രപതി കുറിച്ചു.



    'സിന്ധുവിന്റെ ജയത്തിൽ രാജ്യത്തെ എല്ലാവരും അതീവ സന്തുഷ്ടരാണ്. വെങ്കല മെഡൽ നേട്ടത്തിൽ സിന്ധുവിന് അഭിനന്ദനങ്ങൾ. സിന്ധു നമ്മുടെ രാജ്യത്തിന്റെ അഭിമാനവും ഇന്ത്യയുടെ മികച്ച ഒളിമ്പ്യാന്മാരിൽ ഒരാളുമാണ്.' - പ്രധാനമന്ത്രി കുറിച്ചു.



    Also read- Tokyo Olympics| സിന്ധുവിന് വെങ്കലം, ചരിത്രനേട്ടം; തുടർച്ചയായി രണ്ട് ഒളിമ്പിക്സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത

    ടോക്യോ ഒളിമ്പിക്സിൽ വനിതകളുടെ സിംഗിൾസ് ബാഡ്മിന്റൺ ഇനത്തിൽ ഇന്ത്യയുടെ പി വി സിന്ധുവിന് വെങ്കലം. ചൈനീസ് താരമായ ഹി ബിങ് ജിയാവോയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് സിന്ധു വെങ്കലം സ്വന്തമാക്കിയത്. സ്കോർ- 21-13, 21-15. ടോക്യോയിൽ വെങ്കലം നേടിയതോടെ സിന്ധു ചരിത്ര നേട്ടത്തിന് ഉടമയാവുക കൂടി ചെയ്തു. തുടർച്ചയായി രണ്ട് ഒളിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടമാണ് സിന്ധു സ്വന്തമാക്കിയത്. ടോക്യോയിൽ വെങ്കലം നേടിയ താരം കഴിഞ്ഞ റിയോ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയിരുന്നു.

    Also read- ഒളിമ്പിക്‌സില്‍ ചരിത്ര വിജയം കൈവരിച്ച വി സിന്ധുവിന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

    ടോക്യോയിലെ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണ് ഇത്. നേരത്തെ ഭാരോദ്വഹനത്തിൽ മീരാഭായി ചാനുവാണ് ഇന്ത്യക്കായി ഈ ഒളിമ്പിക്സിലെ ആദ്യ മെഡൽ നേടിയത്.
    Published by:Naveen
    First published: