പിവി സിന്ധു ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ഫൈനലില്‍

ജാപ്പനീസ് നാലാം സീഡായ അകാനെ യമഗുച്ചിയാണ് ഫൈനലില്‍ സിന്ധുവിന്റെ എതിരാളി

news18
Updated: July 20, 2019, 6:00 PM IST
പിവി സിന്ധു ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ഫൈനലില്‍
Sindhu
  • News18
  • Last Updated: July 20, 2019, 6:00 PM IST
  • Share this:
ജക്കാര്‍ത്ത: ഇന്ത്യന്‍ താരം പിവി സിന്ധു ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നു. സെമിയില്‍ ചൈനീസ് താരം ചെന്‍ യൂഫെയെയാണ് സിന്ധു തോല്‍പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. സ്‌കോര്‍ 21-19, 21-10.

ഒന്നാം ഗെയിമില്‍ ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം നിന്നെങ്കിലും സിന്ധു ഗെയിം സ്വന്തമാക്കുകയായിരുന്നു. രണ്ടാമത്തേതില്‍ 4-4 എന്ന പോയിന്റ് വരെ ഒപ്പം പൊരുതിയെങ്കിലും പിന്നീട് ചൈനീസ് താരത്തെ പിന്നിലാക്കി ഇന്ത്യന്‍ താരം ആധിപത്യം നേടി.

Also Read: 'ചര്‍ച്ചകള്‍ നിര്‍ത്താം' ധോണി ഉടന്‍ വിരമിക്കുമോ ഇല്ലയോയെന്ന് വ്യക്തമാക്കി സുഹൃത്ത്

ഇതാദ്യമായാണ് സിന്ധു ഇന്തോനേഷ്യന്‍ ഓപ്പണിന്റെ ഫൈനലിലെത്തുന്നത്. ഇന്ത്യയുടെ കെ ശ്രീകാന്ത് ഒരു തവണയും സൈന നേവാള്‍ രണ്ടു തവണയും ഇവിടെ കിരീടം ചൂടിയിട്ടുണ്ട്.
ജാപ്പനീസ് നാലാം സീഡായ അകാനെ യമഗുച്ചിയാണ് ഫൈനലില്‍ സിന്ധുവിന്റെ എതിരാളി.

ജപ്പാന്റെ നൊസോമി ഒകുഹാരയെ ക്വാര്‍ട്ടറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു സിന്ധുവിന്റെ സെമി പ്രവേശനം. സ്‌കോര്‍: 21-14, 21-7. ഡെന്‍മാര്‍ക്കിന്റെ മിയ ബ്ലിച്ച്ഫ്ളെറ്റിനെ 21-14, 17-21, 21-11നു പരാജയപ്പെടുത്തിയാണ് സിന്ധു ക്വാര്‍ട്ടറിലെത്തിയത്.

First published: July 20, 2019, 6:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading