നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • വിശാഖപട്ടണത്ത് സ്പോർട്സ് അക്കാദമി ആരംഭിക്കാനൊരുങ്ങി പി.വി സിന്ധു; പദ്ധതി പ്രധാനമന്ത്രിയോട് പങ്കുവച്ചു

    വിശാഖപട്ടണത്ത് സ്പോർട്സ് അക്കാദമി ആരംഭിക്കാനൊരുങ്ങി പി.വി സിന്ധു; പദ്ധതി പ്രധാനമന്ത്രിയോട് പങ്കുവച്ചു

    കായികാധ്യാപകരെ നിയമിക്കുക മാത്രമല്ല, പ്രശസ്തരായ അത്ലറ്റുകളെ കുട്ടികളെ പഠിപ്പിക്കാൻ വേണ്ടി നിയോഗിക്കുകയും കഴിവു‌ള്ള വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാനുമാണ് സ‍ർക്കാ‍ർ പദ്ധതിയൊരുക്കുന്നത്.

    News18

    News18

    • Share this:
      രണ്ടു തവണ ഒളിമ്പ്ക്സ് മെഡൽ നേടിയ ഇന്ത്യയുടെ ബാഡ്മിന്റൺ താരം പിവി സിന്ധു തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിശാഖപട്ടണത്ത് ഒരു സ്പോർട്സ് അക്കാദമിയും സ്കൂളും ആരംഭിക്കാനുള്ള പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്തു. ബുധനാഴ്ച നടന്ന മുഴുവൻ സംഭാഷണത്തിന്റെയും വീഡിയോ പിവി സിന്ധു ട്വീറ്റ് ചെയ്തു. വീഡിയോ പങ്കുവച്ചുകൊണ്ട് "ഇത് ഏറ്റവും ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുമൊത്തുള്ള എന്റെ അവസ്മരണീയമായ കൂടിക്കാഴ്ച്ചയായിരിക്കും" എന്ന് കുറിച്ചു.

      "മികച്ച ഒരു കൂട്ടം ആളുകൾക്കൊപ്പം നിന്ന് ഇന്ത്യയിൽ ബാഡ്മിന്റണെ എനിക്ക് എങ്ങനെ പിന്തുണയ്ക്കാനാകുമെന്ന് ചർച്ച ചെയ്തതിൽ ഞാൻ സന്തുഷ്ടയാണ്," സിന്ധു ട്വീറ്റിൽ കുറിച്ചു

      ഭാവിയിലെ ഒളിമ്പ്യൻമാരെ സ്കൂളുകളിൽ നിന്ന് കണ്ടെത്തുന്നതിന് സർക്കാരിനും ചില പദ്ധതികളുണ്ട്. അക്കാദമിക്, കായിക വിദ്യാഭ്യാസം ലയിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിന് കായികാധ്യാപകരെ നിയമിക്കുക മാത്രമല്ല, പ്രശസ്തരായ അത്ലറ്റുകളെ കുട്ടികളെ പഠിപ്പിക്കാൻ വേണ്ടി നിയോഗിക്കുകയും കഴിവു‌ള്ള വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാനുമാണ് സ‍ർക്കാ‍ർ പദ്ധതിയൊരുക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ പരിശീലനം നൽകാനും പ്രോത്സാഹിപ്പിക്കാനും ഈ കായികതാരങ്ങൾക്ക് കഴിയും. കായികരംഗത്തെ വിദ്യാർത്ഥികളുടെ താൽപ്പര്യം അളക്കുക, ശരിയായ പരിശീലനത്തിനായി ഭാവിയിലെ അത്ലറ്റുകളെ തെരഞ്ഞെടുക്കുക എന്നതും സർക്കാരിന്റെ പുതിയ പദ്ധതികളുടെ ലക്ഷ്യമാണ്.


      ടോക്യോ ഒളിമ്പിക് സംഘത്തെ പ്രധാനമന്ത്രി മോദി തന്റെ ഔദ്യോഗിക വസതിയായ 7, ലോക് കല്യാൺ മാർഗിൽ പ്രഭാതഭക്ഷണത്തിന് ക്ഷണിച്ച ദിവസത്തെ കാര്യങ്ങളാണ് സിന്ധു ട്വിറ്ററിൽ പങ്കുവച്ചത്. ഒരു സ്പോർട്സ് സ്കൂളും അക്കാദമിയും ആരംഭിക്കുന്നതിനെക്കുറിച്ച് ബാഡ്മിന്റൺ താരം പരാമർശിക്കുന്നത് വീ‍ഡിയോയിൽ കാണാം. "വിശാഖപട്ടണത്ത് ഒരു അക്കാദമിയും സ്പോർട്സ് സ്കൂളും സ്ഥാപിക്കാൻ ഞാൻ ആലോചിക്കുന്നുണ്ട്, പക്ഷേ ഇപ്പോൾ ഞാൻ കളിക്കുകയാണ്. അതിനുശേഷം ഞാൻ സ്പോ‍ർട്സ് അക്കാദമിയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. അതുവരെ എന്റെ പിതാവ് അക്കാദമി കാര്യങ്ങൾ കൈകാര്യം ചെയ്യും,” സിന്ധു വീഡിയോയിൽ പറഞ്ഞു.

      സ്പോർട്സ് അക്കാദമിയെക്കുറിച്ചുള്ള തന്റെ പദ്ധതിയെ കുറിച്ച് വെള്ളിയാഴ്ച സിന്ധു പ്രാർഥനകൾക്കായി തിരുമല ക്ഷേത്രത്തിൽ എത്തിയപ്പോഴും സൂചിപ്പിച്ചിരുന്നു. "ശരിയായ പ്രോത്സാഹനവും പരിശീലനവും ഇല്ലാത്തതിനാൽ നിരവധി യുവാക്കൾ കായികരംഗത്ത് പിന്നിലാണ്," സിന്ധു പറഞ്ഞു. ആശയവിനിമയത്തിനിടെ, സിന്ധു തന്റെ പരിശീലകനായ പാർക്ക് ടേ-സോംഗിനെയും പ്രധാനമന്ത്രി മോദിക്ക് പരിചയപ്പെടുത്തി. അയോദ്ധ്യയും ദക്ഷിണ കൊറിയയും തമ്മിൽ വളരെ സവിശേഷമായ ബന്ധമാണുള്ളതെന്ന് കോച്ചിനോട് സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹം പാർക്കിനെ അയോദ്ധ്യയിലേക്ക് ക്ഷണിച്ചു. "അയോദ്ധ്യയുടെ ചരിത്രം അറിയണം. നിങ്ങൾക്ക് തീ‍ർച്ചയായും അഭിമാനം തോന്നും എന്നും,” മോദി പാർക്കിനോട് പറഞ്ഞു.

      കൂടാതെ, 2018 ൽ ദക്ഷിണ കൊറിയയിലെ പ്രഥമ വനിത കിം-ജംഗ് സൂക്ക്, അയോദ്ധ്യയിലെ ക്വീൻ ഹു പാർക്കിൽ ഒരു ചടങ്ങിൽ പങ്കെടുത്തിരുന്നുവെന്നും മോദി പാർക്ക് ടേ- സോംഗിനോട് പറഞ്ഞു.
      Published by:Sarath Mohanan
      First published:
      )}