• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മെഡലുറപ്പിച്ച് പി.വി. സിന്ധു ഫൈനലില്‍


Updated: August 5, 2018, 3:02 PM IST
മെഡലുറപ്പിച്ച് പി.വി. സിന്ധു ഫൈനലില്‍

Updated: August 5, 2018, 3:02 PM IST
നാന്‍ജിങ്(ചൈന): ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വനിതാ സിംഗിള്‍സില്‍ മെഡലുറപ്പിച്ച് ഇന്ത്യന്‍ താരം പി.വി. സിന്ധു. സെമി പോരാട്ടത്തില്‍ മൂന്നാം സീഡായ ജപ്പാന്റെ അകാനെ യമാഗുച്ചിയെ 55 മിനിറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ വീഴ്ത്തിയാണ് സിന്ധു ഫൈനലിലെത്തിയത്.

സ്‌കോര്‍: 21-16, 24-22. ഫൈനലില്‍ ഒളിമ്പിക് ചാമ്പ്യനായ കാരോലിന മാരിനെ നേരിടും. ഞായറാഴ്ചയാണ് വനിതാ സിംഗിള്‍സ് ഫൈനല്‍ പോരാട്ടം. സിന്ധുവിന് ഇതുവരെ രണ്ടു വെങ്കലവും, ഒരു വെള്ളിയും സ്വന്തമാക്കിയിട്ടുണ്ട്. ഇതോടെ മെഡല്‍ നേട്ടം നാലാകും.

ഇരുപതു മിനിറ്റ് നീണ്ട ആദ്യ സെറ്റ് 21-16 നാണ് സിന്ധു നേടിയത്. ആദ്യ സെറ്റില്‍ വ്യക്തമായ ആധിപത്യം ഇന്ത്യന്‍ താരത്തില്‍ നിന്നുയര്‍ന്നു. രണ്ടാം ഗെയിമില്‍ ആദ്യ പോയിന്റ് നേടി യമാഗുച്ചി തിരിച്ചാക്രമണം തുടങ്ങി.

16-19 വരെ യമാഗുച്ചി ലീഡ് നേടി നിന്നിടത്തു നിന്നാണ് സിന്ധു മാസ്മരിക തിരിച്ചുവരവ് നടത്തിയത്. 24-22 നു രണ്ടാം സെറ്റും നേടിയാണ് മിന്നും പ്രകടനത്തിലൂടെ സിന്ധുവിന്റെ ഫൈനല്‍ പ്രവേശം. ക്വാര്‍ട്ടറില്‍ ജപ്പാന്റെ താരമായ നോസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് മറികടന്നാണ് സിന്ധു അവസാന നാലിലെത്തിയത്.
First published: August 5, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍