നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • സ്വർണ 'സിന്ധു'; ലോക ബാഡ്മിന്‍റൺ കിരീടം പി.വി സിന്ധുവിന്

  സ്വർണ 'സിന്ധു'; ലോക ബാഡ്മിന്‍റൺ കിരീടം പി.വി സിന്ധുവിന്

  കഴിഞ്ഞ രണ്ടു തവണയും ഫൈനലിൽ തോറ്റ സിന്ധു ഇത്തവണ തകർപ്പൻ പ്രകടനത്തിലൂടെ കിരീടം കൈപ്പിടിയിലൊതുക്കുകയായിരുന്നു...

  • Share this:
   ബേസൽ: ലോക ബാഡ്മിന്‍റൺ ചാംപ്യൻഷിപ്പിൽ വനിതാ വിഭാഗം കിരീടം ഇന്ത്യയുടെ പി.വി സിന്ധു സ്വന്തമാക്കി. ജപ്പാൻ താരം നൊസോമി ഒകുഹാരയെ എതിരില്ലാത്ത രണ്ടു സെറ്റുകൾക്ക് തറപറ്റിച്ചാണ് സിന്ധുവിന്‍റെ ചരിത്രവിജയം. സ്കോർ- 21-7, 21-7. ലോക ബാഡ്മിന്റൺ ചാംപ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് സിന്ധു.

   വെറും 38 മിനുട്ട് കൊണ്ടാണ് സിന്ധു സ്വിസ്റ്റർലൻഡിലെ ബേസലിൽ ചരിത്രം രചിച്ചത്. മത്സരത്തിൽ ഉടനീളം മിന്നുന്ന പ്രകടനമാണ് പി.വി സിന്ധു കാഴ്ചവെച്ചത്. ആദ്യ സെറ്റ് വെറും 16 മിനുട്ടുകൊണ്ടാണ് സിന്ധു സ്വന്തമാക്കിയത്.

   ടൂർണമെന്‍റിലെ മൂന്നാം സീഡായ ഒകുഹരയോട് മധുരപ്രതികാരം കൂടിയായി പി.വി. സിന്ധുവിന് ഈ കിരീടനേട്ടം. കഴിഞ്ഞ തവണ ലോക ചാംപ്യൻഷിപ്പ് ഫൈനലിൽ മാരത്തോൺ മത്സരത്തിൽ ഒകുഹരയോട് സിന്ധു തോറ്റിരുന്നു.

   പുസരല വെങ്കട്ട സിന്ധു: ജനിച്ചത് വോളിബോൾ കുടുംബത്തിൽ; ചരിത്രമെഴുതിയത് ബാഡ്മിന്റണിൽ

   കഴിഞ്ഞ രണ്ടുതവണയും ലോക ബാഡ്മിന്‍റൺ ചാംപ്യൻഷിപ്പിന്‍റെ ഫൈനലിൽ പരാജയപ്പെട്ട സിന്ധു വെള്ളിമെഡൽകൊണ്ട് തൃപ്തിപ്പെട്ടിരുന്നു.
   First published:
   )}