• HOME
  • »
  • NEWS
  • »
  • sports
  • »
  • PV Sindhu |പി വി സിന്ധുവിന് സയ്യിദ് മോദി കിരീടം; 2019ലെ ലോകചാമ്പ്യന്‍ഷിപ്പിന് ശേഷമുള്ള ആദ്യ കിരീടം

PV Sindhu |പി വി സിന്ധുവിന് സയ്യിദ് മോദി കിരീടം; 2019ലെ ലോകചാമ്പ്യന്‍ഷിപ്പിന് ശേഷമുള്ള ആദ്യ കിരീടം

2017ന് ശേഷം ഇതാദ്യമായാണ് സയിദ് മോദി കിരീടം നേടുന്നത്. 2019ലെ ലോക ചാമ്പ്യന്‍ഷിപ്പിന് ശേഷം സിന്ധുവിന്റെ ആദ്യ കിരീടമാണിത് എന്ന സവിശേഷതയുമുണ്ട്.

  • Last Updated :
  • Share this:
    സയ്യിദ് മോദി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ കിരീടം ഇന്ത്യന്‍ താരം പിവി സിന്ധുവിന് (P V Sindhu). ഫൈനലില്‍ മറ്റൊരു ഇന്ത്യന്‍ താരമായ മാള്‍വിക ബന്‍സോദിനെ അനായാസം വീഴ്ത്തിയാണ് സിന്ധു ചാമ്പ്യനായത്.

    2017ന് ശേഷം ഇതാദ്യമായാണ് സയിദ് മോദി കിരീടം നേടുന്നത്. 2019ലെ ലോക ചാമ്പ്യന്‍ഷിപ്പിന് ശേഷം സിന്ധുവിന്റെ ആദ്യ കിരീടമാണിത് എന്ന സവിശേഷതയുമുണ്ട്.


    രണ്ട് സെറ്റ് മാത്രം നീണ്ട പോരാട്ടത്തില്‍ എതിരാളിക്ക് ഒരു പഴതും അനുവദിക്കാതെയായിരുന്നു സിന്ധുവിന്റെ മുന്നേറ്റം. സ്‌കോര്‍: 21-13, 21-15.


    സെമിയില്‍ റഷ്യന്‍ താരം എവ്ജീനിയ കോസെറ്റ്സ്‌ക്യയെ പരാജയപ്പെടുത്തിയാണ് സിന്ധു കലാപ്പോരിലേക്ക് എത്തിയത്. ആദ്യ സെറ്റില്‍ പരാജയപ്പെട്ടതിന് പിന്നാലെ റഷ്യന്‍ താരം പിന്‍മാറി. ആദ്യ ഗെയിം സിന്ധു 21-11 എന്ന സ്‌കോറിന് സ്വന്തമാക്കിയിരുന്നു.

    നേരത്തേ മിക്സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ താരങ്ങളായ ഇഷാന്‍ ഭട്നഗര്‍, തനീഷാ ക്രാസ്റ്റോ സഖ്യം കിരീടം നേടിയിരുന്നു. നേരിട്ടുള്ള ഗെയിമുകള്‍ക്ക് ടി ഹേമ നാഗേന്ദ്രബാബു - ശ്രീവേദ്യ ഗുരുസാദ സഖ്യത്തെയാണ് ഇവര്‍ കീഴടക്കിയത്. പുരുഷ സിംഗിള്‍സില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ഫൈനല്‍ മത്സരം മാറ്റിയിരുന്നു.
    Published by:Sarath Mohanan
    First published: