ബേസൽ: സ്വിസ് ഓപ്പൺ (Swiss Open Super 300 badminton)വനിതാ കിരീടം ഇന്ത്യയുടെ പിവി സിന്ധുവിന് (P.V. Sindhu). തായ് ലന്റ് താരം ബുസാനൻ ഒങ്ബാംറുങ്ഫാനെയാണ് നേരിട്ടുള്ള സെറ്റുകൾക്ക് സിന്ധു പരാജയപ്പെടുത്തിയത്. സ്കോർ: 21-16, 21-8.
ബേസലിൽ സിന്ധുവിന്റെ രണ്ടാം കിരീട നേട്ടമാണിത്. 2019 ൽ തന്റെ ആദ്യ ലോക ചാമ്പ്യൻഷിപ്പ് കിരീടം സിന്ധു സ്വന്തമാക്കിയതും ബേസലിൽ വെച്ചായിരുന്നു. കൂടാതെ 2022 സീസണിലെ സിന്ധുവിന്റെ രണ്ടാം കിരീട നേട്ടമാണിത്. ജനുവരിയിൽ നടന്ന സയ്ദ് മോഡി ഇന്ത്യ ഇന്റർനാഷണൽ കിരീടവും സിന്ധുവിനായിരുന്നു.
അതേമസയം, പുരുഷന്മാരുടെ ഫൈനലിൽ ഇന്ത്യയുടെ മലയാളി താരം എച്ച്എസ് പ്രണോയ് തോറ്റു. ഇന്തോനേഷ്യൻ താരം ജോനാഥൻ ക്രിസ്റ്റിയോടാണ് ലോക 26ാം റാങ്കുകാരനായ പ്രണോയിയുടെ പരാജയം. റാങ്ക് പട്ടികയിൽ പ്രണോയിയേക്കാൾ 18 സ്ഥാനം മുകളിലാണ് ജോനാഥൻ. സ്കോർ: 12-21, 18-21.
ഇന്ത്യയുടെ തന്നെ കെ ശ്രീകാന്തിനെ പരാജയപ്പെടുത്തിയാണ് ജോനാഥൻ ക്രിസ്റ്റ് ഫൈനലിൽ പ്രവേശിച്ചത്. സെമി ഫൈനലിൽ ലോക അഞ്ചാം നമ്പർ താരം ഇന്തോനേഷ്യയുടെ ആന്തണി സിനിസുക ഗിന്റിങ്ങിനെയാണ് പ്രണോയ് പരാജയപ്പെടുത്തിയത്. 2017 ൽ യുഎസ് ഓപ്പൺ ജയിച്ചതിനു ശേഷം പ്രണോയിയുടെ ആദ്യ ഫൈനലായിരുന്നു ഇത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.