35-ാം മിനിറ്റിൽ ഓസ്ട്രേലിയൻ ബോക്സിൽ മെസി മാജിക് ഉടലെടുത്തപ്പോൾ ആരാധകർ ഇത്രയും ആഘോഷിച്ച മറ്റൊരു ഗോളുണ്ടാകില്ല. ബോക്സിൽ മഞ്ഞക്കുപ്പായമിട്ട ഒമ്പത് പേരെയും ഗോളിയെയും കാഴ്ചക്കാരാക്കി മെസിയുടെ മിന്നൽ ഗോൾ. ലോകകപ്പിലെ മെസിയുടെ ഒമ്പതാം ഗോളായിരുന്നു പിറന്നത്.
കളിച്ചും കളിപ്പിച്ചും കളം നിറഞ്ഞ മെസി ഗോള്‍ നേടിയതോടെ ഇതിഹാസതാരം മാറഡോണയുടെ ലോകകപ്പ് ഗോള്‍നേട്ടത്തെ മറികടന്നു. മാറഡോണ ലോകകപ്പില്‍ എട്ട് ഗോളുകളാണ് നേടിയത്. പ്രൊഫഷണല്‍ കരിയറിലെ 1000-ാമത്തെ മത്സരത്തിലാണ് മെസിയുടെ ഈ നേട്ടം കൈവരിക്കുന്നത്.
മുന്നില്‍ ഇനിയുള്ളത് പത്തു ഗോളുള്ള ബാറ്റിസ്റ്റ്യൂട്ട മാത്രം. അര്‍ജന്‍റീനയ്ക്കായി 169 മത്സരങ്ങള്‍ കളിച്ച മെസി ക്ലബ് തലത്തില്‍ ബാഴ്‌സലോണയില്‍ 778 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിരുന്നു. നിലവില്‍ ഫ്രഞ്ച് ക്ലബ് പിഎസ്‌ജിക്കൊപ്പം മെസിക്ക് 53 മത്സരങ്ങളായി. ലോകകപ്പ് നോക്കൗട്ട് റൗണ്ടിൽ മെസിയുടെ ആദ്യഗോൾ കൂടിയായിരുന്നു അത്.
Most World Cup goals scored for Argentina:
🇦🇷 10 – Gabriel Batistuta
🇦🇷 9 – Lionel Messi 🔺
🇦🇷 8 – Diego Maradona
🇦🇷 8 – Guillermo StábileMessi finally gets one in the knockout stage. ✊
— William Hill (@WilliamHill) December 3, 2022
മുപ്പത്തിയഞ്ചാം വയസിലും രാജ്യത്തിന്‍റെ പ്രതീക്ഷകളെയെല്ലാം ഒറ്റയ്ക്ക് ചുമലിലേറ്റി കളത്തിൽ നിറഞ്ഞാടിയ മെസിയെന്ന നായകൻ. മെസിയൊരുക്കിയ അവസരങ്ങൾ സഹതാരങ്ങൾ പാഴാക്കിയില്ലായിരുന്നെങ്കിൽ അർജൻന്‍റൈന്‍ ജയത്തിന് തിളക്കം കൂടുമായിരുന്നു. ഇന്‍ജുറി ടൈമില്‍ മൂന്നിലധികം സുവര്‍ണാവസരങ്ങളാണ് അര്‍ജന്റീന പാഴാക്കിയത്.
4-3-3 ശൈലിയില്‍ സ്‌കലോണി അര്‍ജന്‍റീനയെ കളത്തിലിറക്കിയത്. ഡിസംബർ ഒൻപതിന് ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ അർജന്റീന നെതർലൻഡ്സിനെ നേരിടും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.