• HOME
 • »
 • NEWS
 • »
 • sports
 • »
 • QATAR PLAYER ABDEL KARIM HASAN LAUDS GURPREET SINGH SANDHU S PERFORMANCE IN THE WORLD CUP QUALIFIER MATCH NAV

ഗുർപ്രീത് കളിക്കേണ്ടത് പ്രീമിയർ ലീഗിൽ; പ്രശംസിച്ച് ഖത്തർ താരം

മത്സരത്തിനു ശേഷം ഖത്തർ പരിശീലകൻ ഫെലിക്‌സ് സാഞ്ചസും ഗുർപ്രീതിന്റെ പ്രകടനത്തെ പ്രത്യേകം പരാമർശിച്ചിരുന്നു.

Gurpreet Singh Sandhu (Photo Credit: AIFF)

Gurpreet Singh Sandhu (Photo Credit: AIFF)

 • Share this:
  ഖത്തറിനെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യക്ക് തോൽവിയായിരുന്നു ഫലമെങ്കിലും മത്സരത്തിൽ മിന്നും പ്രകടനം കൊണ്ട് കളം നിറഞ്ഞ ഇന്ത്യൻ ഗോൾകീപ്പറായ ഗുർപ്രീത് സിങ് സന്ധുവിന്റെ പ്രകടനം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. മത്സരത്തിൽ പത്ത് പേരുമായി ചുരുങ്ങിയ ഇന്ത്യക്കെതിരെ ശക്തരായ ഖത്തർ സമ്പൂർണ ആധിപത്യമാണ് പുലർത്തിയത്. മത്സരത്തിൽ ആക്രമിച്ച് കളിച്ചിട്ടും ഖത്തറിന് കേവലം ഒരു ഗോൾ മാത്രമാണ് നേടാൻ കഴിഞ്ഞത്.

  ഇന്ത്യൻ ഗോൾമുഖത്തേക്ക് തിരമാല കണക്കെ വന്ന ഷോട്ടുകൾ എല്ലാം തടഞ്ഞു നിർത്തി ഇന്ത്യയുടെ തോൽവി ഭാരം കുറക്കുന്നതിൽ നിർണായക പങ്കാണ് ഗുർപ്രീത് വഹിച്ചത്. മത്സരത്തിൽ മുപ്പതിലധികം ഷോട്ടുകൾ ഗോളിലേക്ക് പായിച്ച ഖത്തറിന് മുന്നിൽ വൻമതിൽ പോലെ നിലകൊള്ളുകയായിരുന്നു ഇന്ത്യൻ താരം. തനിക്ക് നേരെ വന്ന പത്തു ഷോട്ടുകളിൽ ഒമ്പതെണ്ണവും ഗുർപ്രീത് രക്ഷപ്പെടുത്തി. ഒരു ഷോട്ട് കാലിൽ തട്ടിയാണ് ഗോൾ ആയത്. അത്രയും വീരോചിതമായാണ് ഗുർപ്രീത് ടീമിന് വേണ്ടി പൊരുതിയത്.

  മത്സരത്തിനു ശേഷം ഗുർപ്രീതിന്റെ പ്രകടനത്തെ വാഴ്ത്തി നിരവധി പേർ രംഗത്ത് വന്നെങ്കിലും അതിൽ ഏറ്റവും ശ്രദ്ധേയമായത് അന്നത്തെ മത്സരത്തിൽ ഇന്ത്യയുടെ എതിരാളികളായിരുന്ന ഖത്തറിന്റെ വിങ് ബാക്കായി കളിച്ച അബ്ദെൽ കരിം ഹസന്റെ പ്രതികരണമാണ്. മത്സര ശേഷം താരം ഗുർപ്രീതിനെ അഭിനന്ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിൽ ഔദ്യോഗിക സ്ഥിരീകരണം നൽകി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ കഴിഞ്ഞ ദിവസത്തെ പ്രസ് റിലീസ് പുറത്തിറക്കിയിരുന്നു. ഗുർപ്രീത് കാഴ്‌ചവച്ച പ്രകടനം നോക്കിയാൽ താരം പ്രീമിയർ ലീഗിൽ കളിക്കണമെന്നാണ് ഖത്തർ താരം പറഞ്ഞതെന്നാണ് പ്രസ് റിലീസിൽ പറയുന്നത്.

  You may also like:'ജീപ്പിന്റെ' പുതിയ പരസ്യത്തിൽ റൊണാൾഡോയില്ല; താരം യുവന്റസ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തിപ്പെടുന്നു

  "നിങ്ങൾ പ്രീമിയർ ലീഗിലാണ് കളിക്കേണ്ടത്, അതിനുള്ള കഴിവും നിങ്ങൾക്കുണ്ട്. നിങ്ങളിവിടെയെന്താണ് ചെയ്യുന്നത്. വളരെ മികച്ച കളിക്കാരനായ നിങ്ങൾ അതിഗംഭീരമായ പ്രകടനമാണ് നടത്തിയിരിക്കുന്നത്. ഇത്തവണ എനിക്ക് നിങ്ങളെ മറികടക്കാൻ കഴിഞ്ഞില്ല, അടുത്ത തവണ നമ്മൾ കളിക്കുമ്പോൾ ഞാൻ നിങ്ങളെ മറികടന്ന് ഗോൾ നേടും." ഹസൻ പറഞ്ഞു.  മത്സരത്തിനു ശേഷം ഖത്തർ പരിശീലകൻ ഫെലിക്‌സ് സാഞ്ചസും ഗുർപ്രീതിന്റെ പ്രകടനത്തെ പ്രത്യേകം പരാമർശിച്ചിരുന്നു. "ഞങ്ങൾ മുപ്പതിലധികം ഷോട്ടുകൾ ഉതിർത്തെങ്കിലും അവരുടെ ഗോൾകീപ്പർ മത്സരം മികച്ചതാക്കി. ഗോൾവലക്കു മുന്നിൽ മികവ് കാണിച്ച താരമാണ് മത്സരത്തിൽ വ്യത്യാസം സൃഷ്‌ടിച്ചത്‌. അടുത്ത തവണ ഞങ്ങൾ കളിക്കുമ്പോൾ അദ്ദേഹത്തിൽ നിന്നും ഇത്തരത്തിൽ ഉള്ള പ്രകടനം പുറത്തെടുക്കാൻ ഞങ്ങൾ അനുവദിക്കില്ല." ഖത്തർ പരിശീലകൻ പറഞ്ഞു.

  ഗുർപ്രീത് ഖത്തറിനെതിരെ മികച്ച പ്രകടനവുമായി കളം നിറയുന്നത് ഇതാദ്യമല്ല. 2019ൽ ഇതേ ടീമുമായി ഏറ്റുമുട്ടിയപ്പോൾ അന്ന് 11 രക്ഷപ്പെടുത്തലുകളാണ് താരം നടത്തിയത്. അന്ന് താരത്തിന്റെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ശക്തരായ ഖത്തറിനെ ഗോളില്ലാ സമനിലയിൽ തളയ്ക്കാൻ ഇന്ത്യക്ക് സാധിച്ചിരുന്നു. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ സമീപകാലത്തെ മികച്ച പ്രകടനമായാണ് ഇതിനെ വാഴ്ത്തുന്നത്.

  അതേ പ്രകടനം ആവർത്തിക്കാനാണ് ഇന്ത്യ ഇറങ്ങിയതെങ്കിലും ഇന്ത്യൻ താരമായ രാഹുൽ ഭേക്കെക്ക് 17ആം മിനുട്ടിൽ ലഭിച്ച റെഡ് കാർഡ് മത്സരം പൂർണമായും ഖത്തറിന് അനുകൂലമാക്കി മാറ്റി. പിന്നീട് പത്ത് പേരുമായി പൊരുതിയാണ് ഇന്ത്യ കളിയവസാനിപ്പിച്ചത്. പത്ത് പേരുമായി ചുരുങ്ങിയത് കൊണ്ട് ശക്തരായ ഖത്തർ നടത്തുന്ന മുന്നേറ്റങ്ങൾ പ്രതിരോധിക്കുന്ന ചുമതല മാത്രമായിരുന്നു ഇന്ത്യ ബാക്കിയുള്ള സമയം മുഴുവൻ ചെയ്തത്.

  ഇതിനിടയിൽ ചെറിയ രണ്ട് അവസരങ്ങൾ ലഭിച്ചു എങ്കിലും ഇന്ത്യക്ക് മുതലാക്കാൻ കഴിഞ്ഞില്ല. പത്ത് പേരായി ചുരുങ്ങിയിട്ടും വെറും ഒരു ഗോളിന് മാത്രമാണ് തോറ്റത് എന്നതിൽ ഇന്ത്യക്ക് ആശ്വസിക്കാം. ഈ മത്സരം തോറ്റതോടെ ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ സാധ്യതകൾ ഏറെക്കുറെ അവസാനിച്ചു.
  Published by:Naseeba TC
  First published:
  )}