നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ഫിഫ ലോകകപ്പ് 2022: കോവിഡ് വാക്സിനേഷനെടുത്ത ആരാധകര്‍ക്കുമാത്രം പ്രവേശനമെന്ന് ഖത്തർ 

    ഫിഫ ലോകകപ്പ് 2022: കോവിഡ് വാക്സിനേഷനെടുത്ത ആരാധകര്‍ക്കുമാത്രം പ്രവേശനമെന്ന് ഖത്തർ 

    ഈ വരുന്ന ഡിസംബറിൽ ദോഹ ആതിഥേയത്വം വഹിക്കുന്ന 2021 അറബ് കപ്പ്, പ്രധാന ടൂർണമെന്റുകൾക്ക് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ തയ്യാറെടുപ്പ് എത്രത്തോളം ഫലപ്രദമാണെന്ന വസ്തുത പ്രതിഫലിപ്പിക്കുമെന്ന് ഷെയ്ഖ് ഖാലിദ് പറഞ്ഞു.

    fifa world cup

    fifa world cup

    • Share this:
      ദോഹ: അടുത്ത വർഷം ഖത്തറില്‍ നടക്കുന്ന ഫിഫ ഫുട്ബോള്‍ ലോകകപ്പിൽ പൂർണമായും കോവിഡ് - 19 പ്രതിരോധ കുത്തിവെപ്പ് എടുക്കുന്ന ആരാധകരെ മാത്രമേ ഖത്തർ  അനുവദിക്കുകയുള്ളൂവെന്നും ആഗോളവ്യാപകമായുള്ള രോഗപ്രതിരോധ ശ്രമങ്ങളുടെ ഭാഗമായുള്ള വാക്സിനേഷന്‍ പ്രോഗ്രാം ഫലപ്രദമല്ലെങ്കില്‍ ഒരു ദശലക്ഷം ഡോസുകൾ നേടാനുള്ള ചർച്ചകളിലാണെന്നും ഖത്തർ പ്രധാനമന്ത്രി പറഞ്ഞു.

      2022 നവംബറിൽ ഗൾഫ് അറബ് സ്റ്റേറ്റ് നാലാഴ്ച നീളുന്ന ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുകയാണ്‌. ആശങ്കകള്‍ക്കും അസ്വസ്ഥതകള്‍ക്കും വിരാമമിട്ട് ലോക ജനതയ്ക്ക് ആവേശമാകാന്‍ കാൽപന്തുകളിക്ക് ഇനി നാളുകള്‍ മാത്രം. ഗ്ലോബല്‍ ഫുട്ബോൾ ബോഡി - ഫിഫയുടെ പ്രസിഡന്റ് മത്സരങ്ങൾ മുഴുവൻ ആരാധകര്‍ നിറഞ്ഞ സ്റ്റേഡിയങ്ങളിൽ നടക്കുമെന്ന് ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്.

      ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലേക്ക് അടുത്ത അധ്യയന വർഷത്തിലേക്കുള്ള പ്രവേശനം ആരംഭിച്ചു

      പ്രസ്തുത സമയത്തിനകം മിക്ക രാജ്യങ്ങളും തങ്ങളുടെ പൗരന്മാർക്ക് കുത്തിവയ്പ് നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെങ്കിലും വിജയകരമായ ഫുട്ബോള്‍ മാമാങ്കം ഉറപ്പാക്കാനുള്ള നടപടികൾ ഖത്തർ സ്വീകരിച്ചു വരികയാണെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ താനി പത്രങ്ങളോട് പറയുകയുണ്ടായി.

      'ഖത്തറിലേക്ക് വരുന്നവരിൽ ചിലർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാനും അതിലൂടെ ഇമ്മ്യൂണൈസേഷന്‍ ഉറപ്പാക്കാനും ഒരു ദശലക്ഷം ഡോസ് കോവിഡ് -19 വാക്സിനുകൾ ലഭ്യമാക്കുന്നതിന്‌ ഞങ്ങൾ നിലവിൽ ഒരു കമ്പനിയുമായി ചർച്ച നടത്തുന്നുണ്ട്' - അദ്ദേഹം ഞായറാഴ്ച വൈകിട്ട് സര്‍ക്കാര്‍ വാർത്താ ഏജൻസിയായ ക്യു എൻ ‌എയില്‍ നടത്തിയ പ്രസ്താവനയിൽ ഇക്കാര്യം ഊന്നിപ്പറയുകയുണ്ടായി.

      KSRTC ബസും പ്രകൃതി സൗഹാർദമാകുന്നു; ആദ്യ LNG ബസ് മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു

      പ്രസ്തുത വാക്സിനുകൾ എങ്ങനെ നൽകുമെന്ന് വ്യക്തമാക്കിയില്ലെങ്കിലും മിക്ക കൊറോണ വൈറസ് വാക്സിനുകൾക്കും ആഴ്ചകൾക്കുള്ളിൽ രണ്ട് ഡോസുകൾ ആവശ്യമാണെന്നത് ഒരു വസ്തുതയാണ്‌. ലോകമെമ്പാടും പടര്‍ന്നു പിടിച്ചിരിക്കുന്ന പ്രസ്തുത മഹാമാരിയെ ഫലപ്രദമായി ചെറുക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടയ്ക്കാണ്‌ ലോകമെമ്പാടും ആവേശം പരത്തുന്ന ലോകകപ്പ് ഫുട്ബോള്‍ മല്‍സരം ആസന്നമാകുന്നത്.

      കൊറോണ വൈറസ് രഹിത ഫുട്ബോള്‍ ടൂർണമെന്റ് നടത്താമെന്ന് പ്രതീക്ഷിക്കുന്നതായും ഇതിനകം പ്രതിരോധ കുത്തിവെപ്പ് ലഭ്യമാകാത്തവര്‍ക്ക് പ്രതിരോധ കുത്തിവെപ്പുകൾ ലഭ്യമാക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും ഖത്തര്‍ അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.

      തങ്ങളുടെ പൗരന്മാർക്കും അവിടെ താമസമാക്കിയവര്‍ക്കും ഖത്തർ ഫൈസർ - ബയോ ടെക്, മോഡേണ വാക്സിനുകൾ കുത്തി വയ്ക്കുകയാണ്. റോയിട്ടേഴ്‌സ് കോവിഡ് - 19 ട്രാക്കറിന്റെ കണക്കനുസരിച്ച് ഇതിനകം തന്നെ കുറഞ്ഞത് 2.8 ദശലക്ഷം ഡോസുകൾ നൽകിക്കഴിഞ്ഞിരിക്കുന്നു. ഇത് ജനസംഖ്യയുടെ 50.8% പേർക്ക് വാക്സിനേഷൻ നൽകാൻ പര്യാപ്തമാണെന്നും ട്രാക്കര്‍ വ്യക്തമാക്കുന്നു.

      ഈ വരുന്ന ഡിസംബറിൽ ദോഹ ആതിഥേയത്വം വഹിക്കുന്ന 2021 അറബ് കപ്പ്, പ്രധാന ടൂർണമെന്റുകൾക്ക് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ തയ്യാറെടുപ്പ് എത്രത്തോളം ഫലപ്രദമാണെന്ന വസ്തുത പ്രതിഫലിപ്പിക്കുമെന്ന് ഷെയ്ഖ് ഖാലിദ് പറഞ്ഞു.

      2022ലെ ലോകകപ്പിന്റെ അവസാന മത്സരത്തിന് ആതിഥേയത്വം വഹിക്കുന്ന ലുസൈൽ സ്റ്റേഡിയം ഉൾപ്പെടെ മൂന്ന് സ്റ്റേഡിയങ്ങളിൽ പണി തുടരുന്നതായും മറ്റ് ധാരാളം സ്റ്റേഡിയങ്ങളില്‍ 90% പണി പൂർത്തിയായതായും അദ്ദേഹം പറഞ്ഞു.
      Published by:Joys Joy
      First published:
      )}