കളിക്കളത്തിലെ യുദ്ധം ജയിച്ചു; ഏഷ്യാ കപ്പില്‍ കിരീടം നേടി ഖത്തര്‍

ഏഷ്യാ കപ്പില്‍ അഞ്ചാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ജപ്പാനെ തകര്‍ത്ത് ഖത്തറിന് ചരിത്രത്തിലെ ആദ്യ കിരീടം

news18india
Updated: February 1, 2019, 10:19 PM IST
കളിക്കളത്തിലെ യുദ്ധം ജയിച്ചു; ഏഷ്യാ കപ്പില്‍ കിരീടം നേടി ഖത്തര്‍
qatar
  • Share this:
അബുദാബി: ഖത്തറിന് ഇതൊരു മധുര പ്രതികാരം കൂടിയാണ്. ഏഷ്യാ കപ്പില്‍ അഞ്ചാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ജപ്പാനെ തകര്‍ത്ത് ഖത്തറിന് ചരിത്രത്തിലെ ആദ്യ കിരീടം. ആവേശകരമായ പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഖത്തറിന്റെ ജയം. ടൂർണമെന്റിലെ ഒരു മത്സരവും തോൽക്കാതെയാണ് ഖത്തർ ആദ്യമായി ഫൈനലിൽ എത്തിയത്.

ഏഷ്യന്‍ ശക്തികളായ ജപ്പാനെതിരെ ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളുകള്‍ നേടി തകര്‍പ്പന്‍ പ്രകടനാണ് ഖത്തര്‍ കാഴ്ച വെച്ചത്.

12-ാം മിനിറ്റില്‍ ആല്‍ മുഈസ് അലിയാണ് ഖത്തറികളെ മുന്നിലെത്തച്ചത്. ടൂര്‍ണമെന്റിലെ അലിയുടെ ഒമ്പതാം ഗോളായിരുന്നു അത്. മനോഹരമായ അക്രോബാറ്റിക്ക് കിക്കിലൂടെ ആയിരുന്നു ആദ്യ ഗോള്‍. അബ്ദുല്‍ അസീസ് ഹതീമാണ് രണ്ടാം ഗോള്‍ നേടിയത്.

രണ്ടാം പകുതിയില്‍ മികച്ച തിരിച്ചുവരവാണ് ജപ്പാന്‍ നടത്തിയത്. 69ാം മിനിറ്റില്‍ മിനാമിനോയിലൂടെ ജപ്പാന്‍ ഒരു ഗോള്‍ മടക്കി. എന്നാല്‍ കളിയില്‍ തിരിച്ചുവരാമെന്ന ജപ്പാന്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കി ഖത്തറിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് 83ാം മിനിറ്റില്‍ അക്രം അഫിഫ് വിജയമുറപ്പിച്ചു.

കളിക്കളത്തിന് പുറത്ത് രാജ്യങ്ങൾ തമ്മിലുള്ള ഭിന്നത നിലനിൽക്കെയാണ് ഖത്തർ ഏഷ്യൻ കപ്പ് കിരീടം നേടുന്നത്.
First published: February 1, 2019, 9:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading