• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഖത്തര്‍ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ച് ഫിഫ


Updated: July 13, 2018, 11:29 PM IST
ഖത്തര്‍ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ച് ഫിഫ

Updated: July 13, 2018, 11:29 PM IST
ദോഹ: റഷ്യന്‍ ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടം നടക്കാന്‍ രണ്ട് ദിവസം ശേഷിക്കെ 2022ല്‍ നടക്കാനിരിക്കുന്ന ഖത്തര്‍ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ച് ഫിഫ. ഖത്തര്‍ ലോകകപ്പ് 2022 നവംബര്‍ 21ന് ആരംഭിച്ച് ഡിസംബര്‍ 18ന് അവസാനിക്കുമെന്നാണ് പ്രഖ്യാപനം. ഖത്തറിന്റെ ദേശീയ ദിനമാണ് ഡിസംബര്‍ 18.

32 ടീമുകള്‍ പങ്കെടുക്കുന്ന അവസാന ലോകകപ്പ് മത്സരത്തിനാണ് ഖത്തര്‍ ആതിഥ്യം വഹിക്കുന്നത്. 2026- ലെ ലോകകപ്പ് മുതല്‍ ടീമുകളുടെ എണ്ണം 48 ആയി ഉയര്‍ത്തും. കാനഡ, മെക്സികോ, യു.എസ്.എ എന്നീ രാജ്യങ്ങള്‍ സംയുക്തമായി 2026 ലോകകപ്പിന് ആതിഥ്യം വഹിക്കും.

അതേസമയം ജൂണ്‍-ജൂലൈ മാസങ്ങളില്‍ നടക്കുന്ന ലോകകപ്പ് പതിവില്‍ നിന്ന് വ്യത്യസ്തമായി നവംബര്‍-ഡിസംബര്‍ മാസങ്ങളിലേക്ക് മാറ്റിയതിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ക്ലബ് ഫുട്ബോള്‍ മത്സരങ്ങള്‍ നടക്കുന്ന സമയമായതിനാലാണ് ഇത്.
First published: July 13, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍