• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ലോകകപ്പിൽ ഇനി 'ആറും ഏഴും' തമ്മിലുള്ള പോരാട്ടങ്ങൾ


Updated: July 6, 2018, 11:46 AM IST
ലോകകപ്പിൽ ഇനി 'ആറും ഏഴും' തമ്മിലുള്ള പോരാട്ടങ്ങൾ

Updated: July 6, 2018, 11:46 AM IST
മോസ്കോ: റഷ്യൻ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച തുടങ്ങാനാരിക്കെ ഫുട്ബോൾ പ്രേമികൾക്ക് കൗതുകമുണർത്തുന്ന ഒരു കണക്ക് ഇതാ.... ജൂലൈ ആറിനും (വെള്ളി) ഏഴിനും (ശനി)നടക്കുന്ന നാല് ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ ഏറ്റുമുട്ടുന്നത് എട്ടു ടീമുകൾ. ഈ നാലു മത്സരങ്ങളിലും പേരിൽ ആറ് അക്ഷരങ്ങളുള്ള ടീമുകൾ നേരിടുന്നത് ഏഴ് അക്ഷരങ്ങളുള്ള ടീമുകളെ.

വെള്ളിയാഴ്ച നിഷ്നിയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുന്നത് ഫ്രാൻസും ഉറുഗ്വയും തമ്മിൽ. ഫ്രാൻസിന്റെ പേരിൽ ആറും ഉറുഗ്വയുടെ പേരിൽ‌ ഏഴും അക്ഷരങ്ങൾ. കസാൻ അരീനയിൽ നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ പേരിൽ ആറ് അക്ഷരക്കാരായ ബ്രസീലിനെ നേരിടുന്നത് ഏഴ് അക്ഷരക്കാരായ ബെൽജിയവും.

ശനിയാഴ്ച സമാരയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ സ്വീഡ‍നും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നു. സ്വീഡന്റെ പേര് ഇംഗ്ലീഷിൽ എഴുതുമ്പോൾ ആറും ഇംഗണ്ടിൻറെ പേരിൽ‌ ഏഴും അക്ഷരങ്ങൾ. സോച്ചിയിലെ രണ്ടാം മത്സരത്തിൽ ആറു അക്ഷരക്കാരായ റഷ്യയും ഏഴ് അക്ഷരക്കാരായ ക്രൊയേഷ്യയും നേർക്കുനേർ പോരാടും.

കണക്കിലെ കൗതുകം ഇവിടെയും അവസാനിക്കുന്നില്ല. ആറാം തീയതി നടക്കുന്ന മത്സരങ്ങളിൽ വിജയസാധ്യത കൽപിക്കപ്പെടുന്നത് ആറു അക്ഷരക്കാരായ ടീമുകൾക്കാണെന്നതാണ് പ്രത്യേകത. ഫ്രാൻ‌സിന് 46 %വും ബ്രസീലിന് 45 %വുമാണ് ജയസാധ്യത. ഏഴാം തിയതി നടക്കുന്ന മത്സരങ്ങളിൽ ഏഴ് അക്ഷരക്കാർക്കാണ് ഫിഫയുടെ വെബ്സൈറ്റിൽ വിജയസാധ്യത. ക്രൊയേഷ്യക്ക് 44 %വും ഇംഗ്ലണ്ടിന് 48%വും.

ലോകകപ്പിന്റെ ആവേശകരമായ ക്വാർ‌ട്ടർ ഫൈനലിൽ ആറുകാരും ഏഴുകാരും ഏറ്റുമുട്ടുമ്പോൾ വിജയം ആർക്കൊപ്പമെന്ന് ഉറ്റുനോക്കുകയാണ് ഫുട്ബോൾ ലോകം. ഈ എട്ടു ടീമുകളിൽ നിന്ന് സെമിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന നാലു ടീമുകളിൽ എത്ര ആറു അക്ഷരക്കാരും എത്ര ഏഴ് അക്ഷരക്കാരും ഉണ്ടാകുമെന്ന കൗതുകത്തിലാണ് ആരാധകരും.
Loading...
 
First published: July 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍