• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ക്വാർട്ടർ ലൈനപ്പായി; മുഖ്യ ആകർഷണം ബ്രസീൽ-ബെൽജിയം പോരാട്ടം


Updated: July 4, 2018, 1:02 PM IST
ക്വാർട്ടർ ലൈനപ്പായി; മുഖ്യ ആകർഷണം ബ്രസീൽ-ബെൽജിയം പോരാട്ടം

Updated: July 4, 2018, 1:02 PM IST
മോസ്ക്കോ: ഇംഗ്ലണ്ടും സ്വീഡനും ജയിച്ചതോടെ ലോകകപ്പിന്റെ പ്രീക്വാർട്ടർ ലൈനപ്പായി. ബ്രസീൽ ബെൽജിയം മത്സരമാണ് ക്വാർട്ടർ ഫൈനലിന്റെ മുഖ്യ ആകർഷണം.

റഷ്യയിൽ പന്തു തട്ടാൻ വന്ന 32 ടീമുകളിൽ ഇനി എട്ട് എണ്ണമേ ബാക്കിയുള്ളു. നിലവിലെ ചാമ്പ്യൻമാരായ ജർമനി ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തു പോയപ്പോൾ കപ്പെടുക്കാൻ വന്ന അ‍ർജന്റീനയും സ്പെയിനും പോർച്ചുഗലുമെല്ലാം പ്രീക്വാർട്ടറോടെ റഷ്യ വിട്ടു. വെള്ളി, ശനി ദിവസങ്ങളിൽ നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങളോടെ റഷ്യൻ ലോകകപ്പിലെ അവസാന നാലു ടീമുകൾ നിർണയിക്കപ്പെടും.

യൂറോ-ലാറ്റിനമേരിക്കൻ പോരാട്ടങ്ങളാണ് ക്വാർട്ടർ ഫൈനലിന്റെ മുഖ്യ ആകർഷണം. വെളളിയാഴ്ച രാത്രി 7.30ന് നടക്കുന്ന ഒന്നാം ക്വാർട്ടർ ഫൈനലിൽ യൂറോപ്യൻ കരുത്തരായ ഫ്രാൻസ് ലാറ്റിനമേരിക്കൻ പ്രതീക്ഷയായ യുറുഗ്വായെ നേരിടും. ലൂയി സുവാരസും കവാനിയുമടങ്ങുന്ന പരിചയസമ്പന്നരും എംബാപ്പെയും ഗ്രീസ്മാനുമടങ്ങുന്ന യുവരക്തങ്ങളും തമ്മിലുള്ള പോരാട്ടമാലും ഫ്രാൻസ്-യുറുഗ്വായ് മത്സരം.

വെള്ളയാഴ്ച രാത്രി 11.30ന് നടക്കുന്ന സൂപ്പർ ക്വാർട്ടറിൽ ബ്രസീൽ ബെൽജിയത്തെ നേരിടും. വമ്പൻമാരുടെ വഴിയെ പുറത്ത് പോവാതെ ഉയർന്ന പറന്ന കാനറികൾക്ക് അഗ്നിപരീക്ഷയാവും ഹസാർഡും ലുക്കാക്കുവുമടങ്ങുന്ന ബെൽജിയം നിരയോടുള്ള മത്സരം.

മൂന്നാം ക്വാർട്ടർ ഫൈനലിൽ രണ്ടാം കിരീടം തേടിയെത്തുന്ന ഇംഗ്ലണ്ട് സ്വീഡനെ നേരിടും. ടൂർണമെന്റിലിതുവരെ മികച്ച ഫോമിൽ കളിക്കുന്ന രണ്ട് യൂറോപ്യൻ ശക്തികളുടെ പോരാട്ടമാവും ഇംഗ്ലണ്ട്-സ്വീഡൻ മത്സരം. ശനിയാഴ്ച രാത്രി 7.30ന് സമാറ അരീനയിലാണ് മത്സരം.

ശനിയാഴ്ച രാത്രി 11.30 ന് നടക്കുന്ന അവസാന ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ റഷ്യ ക്രൊയേഷ്യയെ നേരിടും. സ്പാനിഷ് കാളക്കൂറ്റന്മാരെ കെട്ടുകെട്ടിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് റഷ്യ 1998ന് ശേഷം ഒരു സെമി ബർത്ത് സ്വപ്നം കാണുന്ന ക്രൊയേഷ്യയെ നേരിടുക.
First published: July 4, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍