നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Quinton de Kock | ലോകകപ്പിലെ 'വിവാദ നായകൻ' ഡീകോക്കിനെ മുംബൈ നിലനിർത്തിയേക്കില്ല; സൂചനകൾ ഇങ്ങനെ

    Quinton de Kock | ലോകകപ്പിലെ 'വിവാദ നായകൻ' ഡീകോക്കിനെ മുംബൈ നിലനിർത്തിയേക്കില്ല; സൂചനകൾ ഇങ്ങനെ

    മുംബൈ നിലനിർത്താൻ ഒരുങ്ങുന്ന കളിക്കാരുടെ പട്ടികയിൽ താരത്തിന് സ്ഥാനമുണ്ടാകില്ല എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

    ക്വിന്റണ്‍ ഡീ കോക്ക്

    ക്വിന്റണ്‍ ഡീ കോക്ക്

    • Share this:
      ടി20 ലോകകപ്പിലെ (ICC T20 World Cup) വിവാദ നായകനായ ദക്ഷിണാഫ്രിക്കൻ (South Africa) താരം ക്വിന്റൺ ഡീ കോക്കിനെ (Quinton de Kock) ഐപിഎൽ (IPL) ടീമായ മുംബൈ ഇന്ത്യൻസ് (Mumbai Indians) അടുത്ത സീസണിൽ നിലനിർത്തിയേക്കില്ല. മുംബൈയിൽ ഡീ കോക്കിന്റെ ഭാവി സംബന്ധിച്ച വാർത്ത ദി ഡെയ്‌ലി ടെലിഗ്രാഫ് ആണ് റിപ്പോർട്ട് ചെയ്തത്.

      ടി20 ലോകകപ്പിൽ വർണവിവേചനത്തിനെതിരെ (Black Lives Matter Campaign) പൊരുതുന്നതിന്റെ ഭാഗമായി മത്സരം തുടങ്ങുന്നതിന് മുൻപ് കളിക്കാർ മുട്ടുകുത്തി നിന്ന് അവരുടെ പ്രതിഷേധം അറിയിക്കാറുണ്ട്. എന്നാൽ ഇന്നലെ വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന മത്സരത്തിൽ ഇത്തരത്തിൽ മുട്ടുകുത്തി നിന്ന് പ്രതിഷേധിക്കാൻ ഡീ കോക്ക് വിസമ്മതിച്ചിരുന്നു. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് അസോസിയേഷൻ താരങ്ങൾക്ക് ഇതിനായുള്ള നിർദേശം നൽകിയിരുന്നെങ്കിലും ഡീ കോക്ക് അത് പാലിക്കാൻ തയാറായില്ല. താരം സ്വയം മത്സരത്തിൽ നിന്നും പിന്മാറുകയായിരുന്നു. സംഭവം വിവാദമായതോടെ താരം ഇനി ലോകകപ്പിൽ കളിക്കുമോ എന്നത് സംശയമാണ്.



      Also read- Quinton de Kock | വര്‍ണവിവേചനത്തിനെതിരെ മുട്ടിലിരുന്ന് പ്രതിഷേധിക്കില്ല; ഡീ കോക്ക് മത്സരത്തില്‍ നിന്നും പിന്മാറി

      ഇതേ സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് മുംബൈ ഇന്ത്യൻസിനൊപ്പമുള്ള ഡീ കോക്കിന്റെ ഐപിഎൽ ഭാവി തുലാസിൽ ആയിരിക്കുന്നത്. അടുത്ത സീസണിൽ (IPL 2022) മെഗാ ലേലം (Mega Auction) നടക്കാനുള്ളതിനാൽ പരിമിതമായ കളിക്കാരെ മാത്രമേ ഫ്രാഞ്ചൈസികൾക്ക് നിലനിർത്താൻ കഴിയുകയുള്ളൂ. മുംബൈ നിലനിർത്താൻ ഒരുങ്ങുന്ന കളിക്കാരുടെ പട്ടികയിൽ താരത്തിന് സ്ഥാനമുണ്ടാകില്ല എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

      അതേസമയം, ഈ വിവാദത്തിന് ഇടയിലും ഓസ്‌ട്രേലിയയിലെ ടി20 ലീഗായ ബിഗ് ബാഷിലെ (BBL) ഫ്രാഞ്ചൈസികളിൽ ഒന്ന് താരത്തെ ഒപ്പം കൂട്ടാൻ പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്.

      Also read- T20 World Cup| വെസ്റ്റ് ഇൻഡീസിനെതിരെ എട്ട് വിക്കറ്റ് ജയം; സെമി പ്രതീക്ഷ നിലനിർത്തി ദക്ഷിണാഫ്രിക്ക

      അതേസമയം, വെസ്റ്റ് ഇൻഡീസിന് എതിരായ മത്സരത്തിൽ നിന്നും ഡീ കോക്കിന്റെ പിന്മാറ്റ കാരണം ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക അവരുടെ ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. മുട്ടുകുത്തി പ്രതിഷേധിക്കാന്‍ മടിച്ച ഡീ കോക്കിന്റെ തീരുമാനം ശ്രദ്ധയില്‍ പതിഞ്ഞിട്ടുണ്ട്. ടീം മാനേജ്മെന്റില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍ നടപടി സ്വീകരിക്കും'- ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

      Also read- പാകിസ്ഥാനെതിരെ ഇന്ത്യ തോറ്റതിന് കാരണം നരേന്ദ്ര മോദി; ഇന്ത്യയുടെ തോൽവി ബിജെപി വോട്ടാക്കുന്നു; ആരോപണവുമായി രാകേഷ് ടികായത്ത്
      Published by:Naveen
      First published:
      )}