ഇന്ത്യൻ ടീമിൽ കോഹ്ലിയുടെ ക്യാപ്റ്റൻസിയെ ചൊല്ലി ഉയർന്നു വരുന്ന വിഷയത്തിൽ പ്രതികരിച്ച് ഇന്ത്യൻ സ്പിന്നര്‍ രവിചന്ദ്രൻ അശ്വിന്. ഇന്ത്യന്‍ ടീമില്‍ അശ്വിന് ഉള്‍പ്പെടെയുള്ള ചില സീനിയർ താരങ്ങൾക്ക് കോഹ്ലിയുടെ ക്യാപ്റ്റൻസിയിൽ അതൃപ്തിയുള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനെതിരെ രൂക്ഷ പ്രതികരണവുമായാണ് അശ്വിൻ രംഗത്ത് എത്തിയിരിക്കുന്നത്.
വിഷയത്തിൽ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച സ്റ്റോറിയിലാണ് അശ്വിൻ റിപ്പോർട്ടുകൾക്കെതിരെ പ്രതികരിച്ചത്. ഇൻസ്റ്റയിൽ ഫെയ്ക്ക് ന്യൂസ് എന്ന അക്കൗണ്ട് തപ്പിക്കൊണ്ടിരിക്കുകയാണ്, അവരുടെ ഗോസിപ്പുകൾ വായിക്കാൻ നല്ല രസമുള്ളവയാണ്, എന്നായിരുന്നു അശ്വിന്റെ ആദ്യ പ്രതികരണം. ഇതിന് തൊട്ടുപിന്നാലെ തന്നെ, ആരാധകർക്ക് നന്ദി അറിയിച്ചുകൊണ്ട് താൻ തേടിക്കൊണ്ടിരുന്ന പേജ് ലഭിച്ചെന്നും, പഴയ പേര് മാറ്റി അവര്‍ ഐഎഎന്‍എസ് ആകിയിരിക്കുന്നെന്നും, ഇവരെ ഉദ്ധരിച്ചാണ് മറ്റുള്ളവർ വാർത്ത നൽകുന്നതെന്നും അശ്വിന് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
![]()
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിക്ക് ശേഷം കോഹ്ലിയുടെ ക്യാപ്റ്റൻസിയെ സംബന്ധിച്ച് ബിസിസിഐ രഹാനെ, പൂജാര എന്നിവരുടെ അഭിപ്രായം തേടിയതായും അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ കോഹ് ലിയുടെ ക്യാപ്റ്റന്‍സിയെ സംബന്ധിച്ച് ഒരു പരാതിയും ഉയര്‍ന്നിട്ടില്ലെന്നും അത്തരം വാര്‍ത്തകള്‍ തെറ്റാണെന്നും ബിസിസിഐ ട്രഷറര്‍ ധൂമൽ ഇതിന് പിന്നാലെ വ്യക്തമാക്കിയിരുന്നു.
രഹാനെയും പൂജാരെയും കൂടാതെ അശ്വിന്റെ അഭിപ്രായം കൂടി തേടിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ടായിരുന്നു. ഇതിനെതിരെയാണ് അശ്വിൻ തന്റെ പ്രതികരണം രേഖെപ്പെടുത്തിയിരിക്കുന്നത്.
കോഹ്ലിയുടെ ക്യാപ്റ്റൻസിയിൽ ഉള്ള അതൃപ്തിയാണ് അദ്ദേഹത്തിന്റെ ടി20 ക്യാപ്റ്റൻ സ്ഥാനം രാജി വെക്കുന്നതിന്റെ പുറകിലെ കാരണം എന്ന സൂചനയുമുണ്ടായിരുന്നു. ടി20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുമെന്ന് കോഹ്ലി അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ടി20 ക്യാപ്റ്റന്റെ സ്ഥാനം ഒഴിയുന്നതിന് പുറമെ ഐപിഎല്ലിൽ ഈ സീസണ് ശേഷം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും പടിയിറങ്ങുമെന്നും കോഹ്ലി വ്യക്തമാക്കിയിരുന്നു.
IPL 2021 |മത്സരത്തിനിടെ കൊമ്പുകോര്‍ത്ത് അശ്വിനും സൗത്തിയും; രംഗം ശാന്തമാക്കി കാര്‍ത്തിക്, വീഡിയോഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് - കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം വേദിയായത് നാടകീയ രംഗങ്ങൾക്കായിരുന്നു. മത്സരത്തിനിടെ ഡൽഹി താരമായ ആര് അശ്വിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കിവി പേസര്‍ ടീം സൗത്തിയും തമ്മിൽ നടന്ന വാക്പോരിൽ ഏർപ്പെട്ടിരുന്നു. മത്സരത്തിന്റെ അവസാന ഓവറില്‍ സൗത്തിയുടെ പന്തില്‍ അശ്വിന് പുറത്തായശേഷമാണ് ഇരുവരും കൊമ്പു കോര്‍ത്തത്.
മത്സരത്തിൽ ഡൽഹി ഇന്നിങ്സിന്റെ 19ആം ഓവറിന്റെ അവസാന പന്തില്‍ റിഷഭ് പന്തിന്റെ കയ്യില്‍ തട്ടിത്തെറിച്ച പന്തില്‍ അശ്വിന് റണ്‍സ് ഓടിയെടുത്തിരുന്നു. ഫീല്‍ഡര്‍ എറിഞ്ഞുകൊടുത്ത പന്താണ് പന്തിന്റെ കയ്യില്‍ തട്ടിയത്. അങ്ങനെയൊരു പന്തില്‍ സിംഗിളെടുത്തതിൽ കൊൽക്കത്ത താരങ്ങൾ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ഇതാണ് പിന്നീട് വാക്പോരിൽ കലാശിച്ചത്. ഇതിനിടെ കൊല്‍ക്കത്ത നായകന് ഓയിൻ മോര്‍ഗനും പ്രശ്നത്തില്‍ ഇടപെട്ടു. വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കാണ് അശ്വിനെ ശാന്തനാക്കി ഡഗ് ഔട്ടിലേക്ക് മടക്കിയയച്ചത്. മത്സരം കൊൽക്കത്ത മൂന്ന് വിക്കറ്റിന് ജയിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.