നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • WTC FINAL | 'ഇംഗ്ലണ്ടില്‍ സൂക്ഷിക്കേണ്ടത് മേഘങ്ങളെ, ഫൈനലില്‍ മുന്‍തൂക്കം ന്യൂസിലന്‍ഡിന്': ആര്‍ അശ്വിന്‍

  WTC FINAL | 'ഇംഗ്ലണ്ടില്‍ സൂക്ഷിക്കേണ്ടത് മേഘങ്ങളെ, ഫൈനലില്‍ മുന്‍തൂക്കം ന്യൂസിലന്‍ഡിന്': ആര്‍ അശ്വിന്‍

  ഇവിടെ രണ്ട് ടെസ്റ്റ് കളിച്ചാണ് അവര്‍ എത്തുന്നത്. അതിന്റെ മുന്‍തൂക്കം എന്തായാലും അവര്‍ക്കുണ്ടാവും. മേഘങ്ങള്‍ക്ക് വളരെയധികം സ്വാധീനമുള്ള പിച്ചുകളാണ് ഇംഗ്ലണ്ടിലേത്.

  R Ashwin

  R Ashwin

  • Share this:
   ഐ സി സിയുടെ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിനായുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ജൂണ്‍ 18ന് ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന കലാശപ്പോരാട്ടത്തില്‍ ശക്തരായ ന്യൂസീലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. നിലവിലെ ടെസ്റ്റ് റാങ്കിംഗ് അനുസരിച്ച് ഇന്ത്യ ഒന്നാം സ്ഥാനത്തും ന്യൂസിലന്‍ഡ് രണ്ടാമതുമാണ്. അതുകൊണ്ട് തന്നെ ആവേശകരമായ പോരാട്ടത്തിനാകും ഫൈനല്‍ സാക്ഷ്യം വഹിക്കുക. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ ന്യൂസിലന്‍ഡിലേതിന് സമാനമാണെന്നതിനാല്‍ ചെറിയൊരു മുന്‍തൂക്കം അവര്‍ക്ക് ലഭിക്കുമെങ്കിലും നിലവിലെ ഇന്ത്യന്‍ ടീം ഏത് വെല്ലുവിളിയും ഏറ്റെടുത്ത് വിജയം നേടുക എന്ന ഒറ്റ ലക്ഷ്യം വച്ച് മുന്നോട്ട് കുതിക്കുന്നവരാണ്.

   ക്രിക്കറ്റിലെ നീളം കൂടിയ ഫോര്‍മാറ്റ് ആയ ടെസ്റ്റ് ക്രിക്കറ്റിന് ഇതുവരെയും ഐ സി സിയുടെ ഒരു ടൂര്‍ണമെന്റ് ഉണ്ടായിരുന്നില്ല. പരിമിത ഓവര്‍ ഫോര്‍മാറ്റുകളില്‍ ലോകകപ്പ് നടത്തുന്ന ഐ സി സി ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രചാരം കൂട്ടുന്നതിനും കൂടുതല്‍ ടീമുകളെ ടെസ്റ്റിലേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടി തുടങ്ങിയതാണ് ഈ ചാമ്പ്യന്‍ഷിപ്പ്. ഇപ്പോഴിതാ അതിന്റെ കലാശപ്പോരാട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ഇം?ഗ്ലണ്ടിലെ സാഹചര്യങ്ങളെ കുറിച്ച് പ്രതികരണവുമായി ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ എത്തിയിരിക്കുകയാണ്.

   'ക്രിക്കറ്റിന്റെ ഏറ്റവും അത്യുന്നതിയില്‍ നില്‍ക്കുന്ന ഫോര്‍മാറ്റാണ് ടെസ്റ്റ് ക്രിക്കറ്റ്. അത് ഒരു ക്രിക്കറ്റ് താരത്തിന്റെ കഴിവിനേയും പ്രാപ്തിയേയുമെല്ലാം പരീക്ഷിക്കുന്ന വലിയ ടെസ്റ്റാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോലൊരു വേദിയാണ് ക്രിക്കറ്റ് താരങ്ങള്‍ ഏറെ നാളായി ആഗ്രഹിച്ചിരുന്നത്. വളരെ നന്നായി പ്ലാന്‍ ചെയ്ത് എത്തുന്ന ഒരു ന്യൂസിലാന്‍ഡ് ടീമിനെയാണ് ഇവിടെ ഞാന്‍ പ്രതീക്ഷിക്കുന്നത്. ഇവിടെ രണ്ട് ടെസ്റ്റ് കളിച്ചാണ് അവര്‍ എത്തുന്നത്. അതിന്റെ മുന്‍തൂക്കം എന്തായാലും അവര്‍ക്കുണ്ടാവും. മേഘങ്ങള്‍ക്ക് വളരെയധികം സ്വാധീനമുള്ള പിച്ചുകളാണ് ഇംഗ്ലണ്ടിലേത്. അതിനാല്‍ നമ്മള്‍ വേഗത്തില്‍ തന്നെ സാഹചര്യങ്ങളോട് ഇണങ്ങേണ്ടതുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു നിക്ഷ്പക്ഷ വേദിയില്‍ നമ്മള്‍ ഇതുവരെ കളിച്ചിട്ടുമില്ല'- അശ്വിന്‍ പറഞ്ഞു.

   ഇംഗ്ലണ്ടിലെ പേസിനെ തുണക്കുന്ന പിച്ചുകളില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാന്‍ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുകയാണ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ശേഷമുള്ള ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമായി ശക്തമായ 24 അംഗ സ്‌ക്വാഡിനെയാണ് ബി സി സി ഐ ഇംഗ്ലണ്ടിലേക്ക് അയച്ചിരിക്കുന്നത്. ഇതില്‍ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിങ്ങനെ നാല് സ്പിന്നര്‍മാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടില്‍ കളിച്ച് അനുഭവസമ്പന്നരായ താരങ്ങളാണ് അശ്വിനും ജഡേജയും. ഇരുവരും നന്നായി ബാറ്റ് ചെയ്യാന്‍ കഴിവുള്ളവരുമാണ്. അതിനാല്‍ത്തന്നെ പ്ലേയിങ് 11ലേക്ക് ഇരുവര്‍ക്കാവും മുഖ്യ പരിഗണന. പരിക്കേറ്റാല്‍ മാത്രമാവും അക്‌സറിനോ സുന്ദറിനോ അവസരം ലഭിക്കുക. ഇക്കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തിലും ഇഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലും അശ്വിന്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.
   Published by:Sarath Mohanan
   First published:
   )}