നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • David Warner |ടിക് ടോക് സ്റ്റാർ ഡേവിഡ് വാർണറെ ട്രോളി ഇന്ത്യൻ താരം ആർ അശ്വിൻ

  David Warner |ടിക് ടോക് സ്റ്റാർ ഡേവിഡ് വാർണറെ ട്രോളി ഇന്ത്യൻ താരം ആർ അശ്വിൻ

  ടിക് ടോക്കിൽ ഡേവിഡ് വാർണർക്ക് 46 ലക്ഷം ഫോളോവേഴ്സാണുള്ളത്. കൂടുതലും ഇന്ത്യക്കാർ.

  david-warner

  david-warner

  • Share this:
   ലോക്ക്ഡൗൺകാലത്ത് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറുടെ ടിക് ടോക് വീഡിയോകൾ വൈറലായിരുന്നു. ഹിന്ദി ഗാനത്തിനും മറ്റും ഡാൻസ് കളിക്കുന്ന വാർണറുടെ വീഡിയോകൾക്ക് നിരവധി ഇന്ത്യൻ ആരാധകരാണ് ലൈക്കും കമന്റുമായി പ്രോത്സാഹിപ്പിച്ചിരുന്നത്. എന്നാൽ ടിക് ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയതോടെ ഒട്ടേറെപേർ വാർണറുമായി ബന്ധപ്പെടുത്തി ട്രോളുകളുമായെത്തി.

   ടിക് ടോക്കിൽ ഡേവിഡ് വാർണർക്ക് 46 ലക്ഷം ഫോളോവേഴ്സാണുള്ളത്. കൂടുതലും ഇന്ത്യക്കാർ. വാർണറുടെ വീഡിയോകൾക്ക് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിലും ലഭിച്ചിരുന്നത്. ജനപ്രിയ ഹിന്ദി പാട്ടും ഡാൻസുമായി ആരാധകരെ രസിപ്പിക്കാൻ വാർണർ എപ്പോഴും ശ്രദ്ധിച്ചിരുന്നു. എന്നാൽ നിരോധനം വന്നതോടെ ഡേവിഡ് വാർണറെ ട്രോളുകയാണ് സോഷ്യൽ മീഡിയ.

   ആപ്പുകൾ നിരോധിച്ചുകൊണ്ടുള്ള വാർത്ത ടാഗ് ചെയ്തുകൊണ്ട് അശ്വിൻ കുറിച്ചത് സൂപ്പർസ്റ്റാർ രജനികാന്തിന്റെ ബാഷ സിനിമയിലെ ഡയലോഗാണ്. ''അപ്പോ അൻവർ!''. ഡേവിഡ് വാർണർ ഇനി എന്തു ചെയ്യുമെന്നാണ് അശ്വൻ ഉദ്ദേശിച്ചത്. അശ്വിന്റെ ടീറ്റിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

   TRENDING:ടിക് ടോക് എന്ന വന്മരം വീണു; ഇനിയെന്ത്? [NEWS]Unlock 2.0 | ജൂലൈ 31 വരെ അന്താരാഷ്ട്ര വിമാന സർവീസുകളില്ല; വിദ്യാഭ്യാസ സ്ഥാപനങ്ങളും തിയേറ്ററുകളും അടഞ്ഞു കിടക്കും [NEWS] 'അളമുട്ടിയാൽ കോൺഗ്രസും കടിക്കും'; ജോസ് വിഭാഗത്തെ എന്തുകൊണ്ട് യു.ഡി.എഫ് പുറത്താക്കി? [NEWS]    
   View this post on Instagram
    

   I think I’ve got you covered @akshaykumar #bala #fun #friday #challenge 😂😂😂 Friday nights 👌👌


   A post shared by David Warner (@davidwarner31) on
   അശ്വിൻ മാത്രമല്ല, ട്വിറ്ററിലും മറ്റ് സോഷ്യൽ മീഡിയകളിലും ഡേവിഡ് വാർണറെ ബന്ധപ്പെടുത്തി ഒട്ടേറെ ട്രോളുകളാണ് പ്രചരിക്കുന്നത്.
   First published:
   )}