• HOME
  • »
  • NEWS
  • »
  • sports
  • »
  • Praggnanandhaa | ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസണെ വീണ്ടും തോൽപ്പിച്ച് ഇന്ത്യയുടെ പ്രഗ‍്‍നാനന്ദ; ഈ വർഷം മൂന്നാം തവണ

Praggnanandhaa | ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസണെ വീണ്ടും തോൽപ്പിച്ച് ഇന്ത്യയുടെ പ്രഗ‍്‍നാനന്ദ; ഈ വർഷം മൂന്നാം തവണ

16ാം വയസ്സിലാണ് പ്രഗ‍്‍നാനന്ദ ആദ്യമായി കാൾസണെ പരാജയപ്പെടുത്തുന്നത്

പ്രഗ്‌നാനന്ദ, മാഗ്നസ് കാൾസൺ

പ്രഗ്‌നാനന്ദ, മാഗ്നസ് കാൾസൺ

  • Last Updated :
  • Share this:
    ഇന്ത്യയുടെ 17കാരനായ ചെസ് മാസ്റ്റർ രമേഷ് ബാബു പ്രഗ‍്‍നാനന്ദ (Praggnanandhaa) വീണ്ടും ലോക ചെസിൽ ചരിത്രം സൃഷ്ടിക്കുന്നു. മിയാമിയിൽ നടന്ന ലോക ചെസ് ചാമ്പ്യൻഷിപ്പായ എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പിലെ അവസാന റൌണ്ടിൽ ലോക ചാമ്പ്യൻ മാഗ്നസ് കാൾസണെ (Magnus Carlsen) പ്രഗ‍്‍നാനന്ദ പരാജയപ്പെടുത്തി. ഈ വർഷം ഇത് മൂന്നാം തവണയാണ് കാൾസണ് മേൽ ഇന്ത്യയുടെ കൗമാരക്കാരൻ വിജയം നേടുന്നത്. തിങ്കളാഴ്ച രാവിലെയാണ് മത്സരം നടന്നത്.

    16ാം വയസ്സിലാണ് പ്രഗ‍്‍നാനന്ദ ആദ്യമായി കാൾസണെ പരാജയപ്പെടുത്തുന്നത്. അന്ന് തന്നെ ലോക ഒന്നാം നമ്പർ താരമായിരുന്നു കാൾസൺ. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ഓൾലൈൻ റാപിഡ് ചെസ് ചാമ്പ്യൻഷിപ്പായ എയർതിങ്സ് മാസ്റ്റേഴ്സിലായിരുന്നു കാൾസൺ പ്രഗ‍്‍നാനന്ദയോട് പരാജയപ്പെട്ടത്. മെയ് 20ന് ചെസ്സബിൾ മാറ്റേഴ്സ് ഓൺലൈൻ ടൂർണമെൻറിൽ വീണ്ടും പ്രഗ‍്‍നാനന്ദ ഞെട്ടിച്ചു. ഒരേ വർഷം തന്നെ ലോക ഒന്നാം നമ്പറുകാരമായ നോർവെ താരത്തിന് ഒരു കൗമാരക്കാരന് മുമ്പിൽ രണ്ടാമതും തോൽവി രുചിക്കേണ്ടി വന്നു.

    ക്രിപ്റ്റോ കപ്പിലെ മത്സരത്തിൽ ഇരുവരും തമ്മിൽ കനത്ത പോരാട്ടമാണ് നടന്നത്. സമനിലയിലേക്ക് പോകുന്നുവെന്ന് തോന്നിപ്പിച്ചിടത്തു നിന്നാണ് പ്രഗ‍്‍നാനന്ദയുടെ ഒരു മൂവ് കളിയെ മാറ്റിമറിച്ചത്. ഇന്ത്യൻ താരത്തിൻെറ 40ാം മൂവാണ് നോർവെ താരത്തിനെ പ്രതിസന്ധിയിലാക്കിയത്. അടുത്ത മൂവിൽ തന്നെ കാൾസണ് പിഴച്ചു. പ്രഭുവിനെ വെച്ചതിൽ പിഴവ് വന്നതോടെ പ്രഗ‍്‍നാനന്ദ വിജയം ഉറപ്പിക്കുകയായിരുന്നു.

    "മത്സരത്തിൻെറ നിലവാരത്തിൽ ഞാൻ ഒട്ടും സംതൃപ്തനല്ല. എൻെറ പ്രകടനം പ്രതീക്ഷിച്ച രീതിയിലല്ലായിരുന്നു. എനിക്ക് എവിടെയൊക്കെയോ പിഴവുകൾ സംഭവിച്ചു. തന്ത്രങ്ങളും നീക്കങ്ങളും പാളിപ്പോയതായി തോന്നി'', മത്സരം വിജയിച്ചുവെങ്കിലും പ്രഗ‍്‍നാനന്ദ പ്രതികരിച്ചത് ഇങ്ങനെയാണ്. ''ദിവസം മുഴുവൻ മോശം പ്രകടനമാണ് ഞാൻ നടത്തിയത്. എന്നാലിപ്പോൾ ഞാൻ പ്രതീക്ഷിച്ച റിസൾട്ട് എനിക്ക് ലഭിച്ചു. തോൽക്കുകയെന്നത് എനിക്ക് ഒട്ടും ഉൾക്കൊള്ളാൻ സാധിക്കാത്ത കാര്യമാണ്. എന്നാലിത് അംഗീകരിക്കാതെ വയ്യ", മത്സരത്തിന് ശേഷം കാൾസൺ പറഞ്ഞു.

    അവസാന മത്സരത്തിൽ വിജയം നേടിയെങ്കിലും ചാമ്പ്യൻഷിപ്പിൽ പ്രഗ‍്‍നാനന്ദ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയാണ് ചെയ്തത്. മറ്റ് മത്സരങ്ങളിൽ കൂടുതൽ സ്കോർ നേടിയതിനാൽ മാഗ്നസ് കാൾസൺ തന്നെയാണ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത്.

    ഉയർന്ന റേറ്റിംഗ് ഉള്ള മറ്റൊരു കൗമാരക്കാരനും ചെസ് ലോകത്തെ ഭാവിവാഗ്ദാനവുമായ അലിരേസ ഫിറോസയും മികച്ച പ്രകടനം നടത്തി 15 പോയൻറ് സ്വന്തമാക്കി. എന്നാൽ പ്രഗ‍്‍നാനന്ദയുമായുള്ള മത്സരത്തിൽ പരാജയപ്പെട്ടതിനാൽ ഫിറോസക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

    ചെന്നൈ സ്വദേശികളായ നാഗലക്ഷ്മിയുടെയും രമേഷ്ബാബുവിന്റെയും മകനായി 2005 ഓഗസ്റ്റ് 10നാണ് ആർ പ്രഗ്നാനന്ദയുടെ ജനനം. ഗ്രാന്‍ഡ് മാസ്റ്റര്‍ പട്ടം നേടിയ ലോകത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെയാളാണ്. ആര്‍ ബി രമേശിന് കീഴില്‍ ചെസ് പരിശീലനം ആരംഭിച്ച പ്രഗ്‌നാനന്ദ, 2013ലെ വേള്‍ഡ് യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഏഴാം വയസില്‍, അണ്ടര്‍ 8 ടൈറ്റിലും 2015ല്‍ അണ്ടര്‍ 10 ടൈറ്റിലും നേടിയിരുന്നു.
    Published by:user_57
    First published: