• HOME
  • »
  • NEWS
  • »
  • sports
  • »
  • വംശീയത ഫുട്ബോളിൽ മാത്രമല്ല; ക്രിക്കറ്റ് ലോകത്തുമുണ്ട്: ക്രിസ് ഗെയിൽ

വംശീയത ഫുട്ബോളിൽ മാത്രമല്ല; ക്രിക്കറ്റ് ലോകത്തുമുണ്ട്: ക്രിസ് ഗെയിൽ

ഫുട്ബോളിൽ മാത്രമല്ല, വംശീയതയുള്ളത്. ക്രിക്കറ്റ് ലോകത്തും ഇതുണ്ട്. ടീമുകളിൽ നിന്നുപോലും തനിക്കിത് നേരിടേണ്ടി വന്നിട്ടുണ്ട്.

Chris Gayle

Chris Gayle

  • Share this:
    വംശീയത എല്ലാ മേഖലകളിലും നേരിടുണ്ടെന്ന വെളിപ്പെടുത്തലുമായി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയിൽ. യുഎസ്സിൽ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് ഗെയിൽ ക്രിക്കറ്റ് ലോകത്തെ വംശീയതയെ കുറിച്ച് തുറന്നു പറയുന്നത്.

    ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് ഗെയിൽ വംശീയതയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. താൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചയാളാണെന്നും പലയിടങ്ങളിലും കറുത്ത വംശജനായതിന്റെ പേരിൽ അധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഗെയിൽ പറയുന്നു.
    TRENDING:George Floyd Murder | വംശവെറിക്കെതിരെയുള്ള നൂറ്റാണ്ടിലെ ചെറുത്തു നിൽപ്പ്[PHOTOS]ഉത്ര കൊലക്കേസ്: സൂരജിന്റെ പിതാവിന് പിന്നാലെ അമ്മയും സഹോദരിയും അറസ്റ്റിലായേക്കും [PHOTOS]ഓൺലൈൻ ക്‌ളാസ് എടുക്കുന്ന ടീച്ചറെ 'ബ്ലൂ ടീച്ചറാക്കി' ഫെയ്‌ക് അക്കൗണ്ടുകൾ; ഇതോ സമ്പൂർണ്ണ സാക്ഷരത എന്ന് സോഷ്യൽ മീഡിയ [PHOTOS]
    ഫുട്ബോളിൽ മാത്രമല്ല, വംശീയതയുള്ളത്. ക്രിക്കറ്റ് ലോകത്തും ഇതുണ്ട്. ടീമുകളിൽ നിന്നുപോലും തനിക്കിത് നേരിടേണ്ടി വന്നിട്ടുണ്ട്. ഞങ്ങളും ശക്തരാണ്. അഭിമാനികളാണ്. വിഡ്ഢികളല്ല. കുറിപ്പിൽ ഗെയിൽ പറയന്നു.

    ജോർജ് ഫ്ളോയിഡിന്റെ കൊലപാതകത്തിന് പിന്നാലെ നിരവധി പ്രമുഖർ വംശീയതയ്ക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. ടെന്നീസ് താരം സെറീന വില്യംസ് അടക്കമുള്ള താരങ്ങൾ ഫ്ളോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു.
    Published by:Naseeba TC
    First published: