നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • രഹാനെ നയിക്കുന്നു; ഇന്ത്യ മികച്ച ലീഡിലേക്ക്

  രഹാനെ നയിക്കുന്നു; ഇന്ത്യ മികച്ച ലീഡിലേക്ക്

  India's Ajinkya Rahane gestures after scoring 50 runs while batting on day four during the first cricket test between Australia and India in Adelaide, Australia,Sunday, Dec. 9, 2018. (AP Photo/James Elsby)

  India's Ajinkya Rahane gestures after scoring 50 runs while batting on day four during the first cricket test between Australia and India in Adelaide, Australia,Sunday, Dec. 9, 2018. (AP Photo/James Elsby)

  • Last Updated :
  • Share this:
   അഡ്‌ലെയ്ഡ്: ഓസീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച ലീഡിലേക്ക്. നാലാം ദിനം കളി പുരോഗമിക്കവെ ഇന്ത്യക്ക് 300 റണ്‍സിന്റെ ലീഡ് ആയി. 61 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന അജിങ്ക്യാ രഹാനെയാണ് ഇന്ത്യന്‍ ഇന്നിങ്ങ്‌സിനെ മുന്നോട്ട് നയിക്കുന്നത്.

   ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 285 ന് ആറ് എന്ന നിലയിലാണ് ഇന്ത്യ. 71 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയുടെയും രോഹിത് ശര്‍മ (1), ഋഷഭ് പന്ത് (28) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്. നേരത്തെ ആദ്യ ഇന്നിങ്ങ്സില്‍ 15 റണ്‍സിന്റെ ലീഡായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്ങ്സില്‍ മികച്ച സ്‌കോര്‍ നേടി വിജയം നേടുക എന്ന ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ഇന്നലെ തുടക്കത്തില്‍ തന്നെ മുരളി വിജയിയെ നഷ്ടമായിരുന്നു. 18 റണ്‍സാണ് ഓപ്പണര്‍ സ്വന്തമാക്കിയത്. മറുഭാഗത്ത് മികച്ച രീതിയില്‍ തുടങ്ങിയ കെഎല്‍ രാഹുല്‍ 44 റണ്‍സെടുത്ത് പുറത്താവുകയും ചെയ്തു.

   Also Read: കളംപിടിച്ച് ഇന്ത്യ; ഏഴുവിക്കറ്റ് ശേഷിക്കെ 166 റണ്‍സിന്റെ ലീഡ്

   പിന്നീട് ഒത്തുചേര്‍ന്ന പൂജാരയും നായകന്‍ കോഹ്ലിയും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റവെ 34 റണ്‍സെടുത്ത കോഹ്ലി നഥാന്‍ ലിയോണിന്റെ പന്തില്‍ ആരോണ്‍ ഫിഞ്ചിന് ക്യാച്ച് നല്‍കി മടങ്ങി. നാലാം ദിനത്തില്‍ ആദ്യ ഇന്നിങ്ങ്സിലെ സെഞ്ച്വറി നേട്ടക്കാരന്‍ പൂജാരയെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ഒമ്പത് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു പൂജാരയുടെ ഇന്നിങ്സ്.

   പൂജാരയ്ക്ക് ശേഷമെത്തിയ രോഹിത് ശര്‍മ ഒരിക്കല്‍കൂടി നിരാശപ്പെടുത്തിയെങ്കിലും ഋഷഭ് പന്ത് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. എങ്കിലും താരത്തിനും നിലയുറപ്പിക്കാന്‍ കഴിഞ്ഞില്ല. ഓസീസിനായി ലിയോണ്‍ നാല് വിക്കറ്റ് വഴ്ത്തി.

    
   First published:
   )}