നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • 'ദ്രാവിഡും രോഹിത്തും യുവതാരങ്ങളെ കൈകാര്യം ചെയ്യാൻ മിടുക്കർ' - വെങ്കടേഷ് അയ്യർ

    'ദ്രാവിഡും രോഹിത്തും യുവതാരങ്ങളെ കൈകാര്യം ചെയ്യാൻ മിടുക്കർ' - വെങ്കടേഷ് അയ്യർ

    യുവതാരങ്ങളുമായി രോഹിത്തും ദ്രാവിഡും നടത്തുന്ന ഇടപഴകലുകൾ അവരുടെ ആത്മവിശ്വാസം കൂട്ടുന്ന തരത്തിലാണെന്ന് അയ്യർ പറഞ്ഞു

    (BCCI, Twitter)

    (BCCI, Twitter)

    • Share this:
      ഇന്ത്യയുടെ മുഖ്യ പരിശീലകൻ രാഹുല്‍ ദ്രാവിഡും ടീമിന്റെ ടി20 ക്യാപ്റ്റനായി സ്ഥാനം ഏറ്റെടുത്ത രോഹിത് ശര്‍മയും യുവ താരങ്ങളെ കൈകാര്യം ചെയ്യുന്നതിൽ മിടുക്കരാണെന്ന് ഇന്ത്യയുടെ പുതിയ കണ്ടെത്തലും ഭാവി യിലെ താരവുമായ ഓൾ റൗണ്ടർ വെങ്കടേഷ് അയ്യര്‍. പ്രമുഖ സ്പോർട്സ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

      അടുത്തിടെ കഴിഞ്ഞ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി പുറത്തെടുത്ത തകർപ്പൻ പ്രകടനമാണ് അയ്യർക്ക് ഇന്ത്യൻ ടീമിലേക്ക് വഴി തുറന്ന് കൊടുത്തത്. ടി20 ലോകകപ്പിന് ശേഷം ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലൂടെയാണ് അയ്യർ ഇന്ത്യക്ക് വേണ്ടി അരങ്ങേറിയത്. പരമ്പരയിൽ കാര്യമായ പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിലും ടീം മാനേജ്‌മെന്റ് താരത്തിന് മികച്ച പിന്തുണയാണ് നൽകുന്നത് എന്ന് അയ്യരുടെ വാക്കുകളിൽ നിന്നും വ്യക്തമാണ്.

      ‘ഇരുവര്‍ക്കും ഡ്രസ്സിംഗ് റൂമിൽ ശാന്തത കൊണ്ടുവരാനുള്ള കഴിവുണ്ട്, താരങ്ങളോടുള്ള പെരുമാറ്റവും അവരുമായുള്ള ഇടപഴകലുമെല്ലാം യുവതാരങ്ങൾക്ക് ആത്മവിശ്വാസം പകരുന്ന തരത്തിലാണ്. ഇരുവരിൽ നിന്നും എനിക്ക് മികച്ച പിന്തുണയാണ് ലഭിച്ചത്, അതുകൊണ്ട് തന്നെ കിട്ടിയ അവസരങ്ങൾ സമ്മർദ്ദമില്ലാതെ കളിക്കുവാൻ എനിക്കായി.' -അയ്യർ പറഞ്ഞു.

      'എന്റെ ശൈലി എങ്ങനെയാണോ അത് പിന്തുടർന്ന് പോകുവാനുള്ള പൂർണ സ്വാതന്ത്ര്യം അവർ തന്നിരുന്നു. എന്റെ കഴിവിൽ എനിക്ക് പൂർണ വിശ്വാസമുണ്ട്, ക്യാപ്റ്റനും പരിശീലകനുമായുള്ള ഇടപഴകലുകൾ ആ വിശ്വാസം കൂട്ടുകയാണ് ചെയ്യുന്നത്.' - അയ്യർ കൂട്ടിച്ചേർത്തു.

      ഇന്ത്യൻ ജേഴ്സി ധരിക്കാൻ കഴിഞ്ഞതിലും ഒപ്പം അരങ്ങേറ്റ പരമ്പരയിൽ സമ്പൂർണ ജയം നേടിയ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും അയ്യർ പറഞ്ഞു. 'എന്നെ സംബിന്ധിച്ചിടത്തോളം എക്കാലത്തും ഓര്‍മിക്കപ്പെടുന്ന പരമ്പരയാണിത്. ഇന്ത്യയുടെ ജേഴ്‌സി അണിഞ്ഞത് തന്നെ ഒരു അസുലഭ നിമിഷമായിരുന്നു. ഇന്ത്യൻ ജേഴ്സിയിൽ അരങ്ങേറ്റം കുറിക്കാൻ ഈ പരമ്പരയിലൂടെ അതും സമ്പൂര്‍ണ ജയത്തോടെ. ഞാന്‍ ഒരുപാട് സന്തോഷവാനാണ്. ജേതാക്കള്‍ക്കുള്ള ട്രോഫി പിടിച്ചു നില്‍ക്കുന്നത് അഭിമാനമുള്ള കാര്യമാണ്.' - അയ്യർ പറഞ്ഞു.

      Also read - Venkatesh Iyer |'ഏത് പൊസിഷനിലും ഇറക്കൂ, ഞാന്‍ റണ്‍സ് കണ്ടെത്താം, ബോള്‍ തന്നാല്‍ വിക്കറ്റും': വെങ്കടേഷ് അയ്യര്‍

      ഇന്ത്യൻ മാനേജ്‌മെന്റിന് പേസ് - ഓൾറൗണ്ടർ എന്ന നിലയിൽ പുതിയൊരു താരത്തെയാണ് ലഭിച്ചിരിക്കുന്നത്. ഐപിഎല്ലിലെ പ്രകടനങ്ങളിലൂടെ തന്റെ കഴിവ് തെളിയിച്ച് ഇന്ത്യൻ ടീമിലേക്ക് എത്തിയ ഈ താരം ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളിൽ ഒന്ന് തന്നെയാണ്. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാനും ഏത് ഘട്ടത്തിലും പന്തെറിയാനും ആത്മവിശ്വാസമുള്ള താരമായ അയ്യർക്ക് ഇന്ത്യൻ ടീമിനൊപ്പം മികച്ച അവസരങ്ങൾ ലഭിക്കുകയാണെങ്കിൽ ക്രിക്കറ്റിലെ മികച്ച ഓൾ റൗണ്ടർമാരുടെ പട്ടികയിലേക്ക് ഒരു താരത്തെ കൂടി സംഭാവന ചെയ്യാൻ ഇന്ത്യക്ക് കഴിയും. നിലവിൽ ഇന്ത്യയുടെ പരിശീലകനായി സ്ഥാനം ഏറ്റെടുത്തിട്ടുള്ള ദ്രാവിഡിന് യുവതാരങ്ങളെ വളർത്തിക്കൊണ്ടുവരുന്നതിൽ പ്രത്യേക മിടുക്കുള്ളതിനാൽ അയ്യരുടെയും ഇന്ത്യയുടേയും ഭാവി സുരക്ഷിതമായ കൈകളിൽ തന്നെയാണ് എന്ന് നമുക്ക് തീർത്ത് പറയാം.
      Published by:Naveen
      First published:
      )}