നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Rahul Dravid | ഇന്ത്യയുടെ പരിശീലകനാകാൻ അപേക്ഷ നൽകി ദ്രാവിഡ്; പ്രതീക്ഷയോടെ ആരാധകർ

    Rahul Dravid | ഇന്ത്യയുടെ പരിശീലകനാകാൻ അപേക്ഷ നൽകി ദ്രാവിഡ്; പ്രതീക്ഷയോടെ ആരാധകർ

    ദ്രാവിഡിന്റെ വിശ്വസ്തനായ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ബൗളിംഗ് പരിശീലകന്‍ പരസ് മാംബ്രേ ഇന്ത്യന്‍ ടീമിന്‍റെ ബൗളിംഗ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിട്ടുണ്ട്.

    രാഹുൽ ദ്രാവിഡ്‌

    രാഹുൽ ദ്രാവിഡ്‌

    • Share this:
      ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ (Indian Cricket Team) മുഖ്യ പരിശീലക സ്ഥാനത്തേക്കുള്ള അപേക്ഷ ഔദോഗികമായി സമർപ്പിച്ച് ഇന്ത്യയുടെ ഇതിഹാസ താരമായ രാഹുല്‍ ദ്രാവിഡ് (Rahul Dravid). നിലവിൽ ഇന്ത്യയുടെ മുഖ്യ പരിശീലകനായ രവി ശാസ്ത്രി (Ravi Shastri) സ്ഥാനമൊഴിയുന്നതോടെ പകരം ആരാകും ചുമതല ഏറ്റെടുക്കുക എന്നത് ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുകയായിരുന്നു. ബിസിസിഐ (BCCI) പ്രസിഡന്റ് സൗരവ് ഗാംഗുലിയും (Sourav Ganguly) സെക്രട്ടറി ജയ് ഷായും (Jay Shah) ദ്രാവിഡിനെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനായി അദ്ദേഹവുമായി ചർച്ച നടത്തിയിരുന്നു. അന്ന് സമയമെടുത്ത് തീരുമാനിക്കാം എന്ന മറുപടിയാണ് ദ്രാവിഡ് നൽകിയിരുന്നത്.

      ലോധ കമ്മിറ്റി ശുപാര്‍ശകള്‍ പ്രകാരം ഇന്ത്യയുടെ വിവിധ പരിശീലകന്മാർക്കായുള്ള തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കേണ്ടതായിട്ടുണ്ട് എന്നതിനാൽ ബിസിസിഐ മുഖ്യ പരിശീലകന്‍, ബാറ്റിംഗ് പരിശീലകന്‍, ബൗളിംഗ് പരിശീലകന്‍, ഫീല്‍ഡിംഗ് പരിശീലകന്‍ എന്നിവയ്‌ക്ക് പുറമെ ബംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ (National Cricket Academy) സ്‌പോര്‍ട്‌സ് സയന്‍സ്/മെഡിസിന്‍ അധ്യക്ഷ സ്ഥാനത്തേക്കും അപേക്ഷ ക്ഷണിച്ചിരുന്നു.

      ഇതിൽ മുഖ്യ പരിശീലകന്റെ സ്ഥാനത്തേക്കാണ് ദ്രാവിഡ് ഇപ്പോൾ അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. ദ്രാവിഡ് അപേക്ഷ സമർപ്പിച്ചതിനാൽ അദ്ദേഹം തന്നെയായിരിക്കും ഇന്ത്യയുടെ പരിശീലകൻ എന്നതിനാൽ മറ്റാരെങ്കിലും തൽസ്ഥാനത്തേക്ക് അപേക്ഷ നൽകിയിട്ടുണ്ടോ എന്നത് വ്യക്തമല്ല. ദ്രാവിഡിന്റെ വിശ്വസ്തനായ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ബൗളിംഗ് പരിശീലകന്‍ പരസ് മാംബ്രേ ഇന്ത്യന്‍ ടീമിന്‍റെ ബൗളിംഗ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിട്ടുണ്ട്. ടീം ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഇന്ന് വൈകിട്ട് അഞ്ച് മണി വരെയായിരുന്നു അപേക്ഷ നല്‍കാനുള്ള അവസാന സമയം. അതേസമയം, മറ്റ് തസ്തികകളിലേക്ക് അപേക്ഷ നൽകാൻ നവംബർ മൂന്ന് വരെ സമയം അനുവദിച്ചിട്ടുണ്ട്.

      യുഎഇയിലും ഒമാനിലുമായി നടക്കുന്ന ടി20 ലോകകപ്പോടെയാണ് രവി ശാസ്‌ത്രിയുടെ നേതൃത്വത്തിലുള്ള നിലവിലെ പരിശീലക സംഘത്തിന്‍റെ കാലാവധി അവസാനിക്കുന്നത്. നിലവിലെ പരിശീലകന്‍ രവി ശാസ്ത്രിക്കു നല്‍കിയതിനേക്കാള്‍ ഇരട്ടിയിലേറെ ശമ്പളമാണ് രാഹുല്‍ ദ്രാവിഡിന് ബിസിസിഐ ഓഫര്‍ ചെയ്തിരിക്കുന്നത്. ശാസ്ത്രിക്കു പ്രതിവര്‍ഷം 5.5 കോടിയാണ് പ്രതിഫലമായി നല്‍കിയിരുന്നത്. ബോണസും ഇതോടൊപ്പം ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ദ്രാവിഡിന് പ്രതിവര്‍ഷം 10 കോടി രൂപയും ബോണസുമാണ് ശമ്പളമായി ലഭിക്കുക. ഇതോടെ ഇന്ത്യന്‍ പരിശീലകരില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ആളായി ദ്രാവിഡ് മാറും.

      പരിശീലകനാവുകയാണെങ്കിൽ 2021 നവംബര്‍ മുതലായിരിക്കും രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ ആരംഭികക്കുക. രണ്ട് വര്‍ഷത്തെ കരാര്‍ ആണ് ബിസിസിഐയുമായി ദ്രാവിഡ് ഒപ്പുവയ്ക്കുക. ന്യൂസിലന്‍ഡിന് എതിരായ പരമ്പര മുതല്‍ 2023 ഏകദിന ലോകകപ്പ് വരെ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്ത് തുടരും.

      ടി20 ലോകകപ്പിന് ശേഷം രണ്ട് ടെസ്റ്റും മൂന്ന് ടി20യുമാണ് കിവീസിനെതിരെ ഇന്ത്യ കളിക്കുക. നേരത്തെ ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിച്ചിരുന്നു. ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളേയും ദ്രാവിഡ് പരിശീലിപ്പിച്ചിട്ടുണ്ട്. ഐപിഎല്‍ ടീമുകളുടെ ഉപദേശകനുമായിരുന്നു.
      Published by:Naveen
      First published:
      )}