Sachin Tendulkar | ഇന്ത്യയിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്സ്മാൻ ആര്? ഓൺലൈൻ പോളിൽ സച്ചിൻ രണ്ടാമത്

വിസ്ഡൻ ഇന്ത്യ ഫേസ്ബുക്കിൽ നടത്തിയ വോട്ടെടുപ്പിൽ 11400 ആരാധകരാണ് പങ്കെടുത്തത്. അവസാന റൌണ്ടിലെത്തിയത് രണ്ടു ഇതിഹാസതാരങ്ങളും

News18 Malayalam | news18-malayalam
Updated: June 24, 2020, 3:19 PM IST
Sachin Tendulkar | ഇന്ത്യയിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്സ്മാൻ ആര്? ഓൺലൈൻ പോളിൽ സച്ചിൻ രണ്ടാമത്
Sachin Tendulkar
  • Share this:
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാൻ ആരാണ്? ടെസ്റ്റിലും ഏകദിനത്തിലും കൂടുതൽ റൺസ് നേടിയിട്ടുള്ള സച്ചിന്‍റെ പേര് തന്നെയായിരിക്കും മിക്കവരും പറയുക. എന്നാൽ പ്രശസ്ത ക്രിക്കറ്റ് മാസികയായ വിസ്ഡൻ നടത്തിയ ഓൺലൈൻ പോളിൽ സച്ചിൻ രണ്ടാമതായി. കഴിഞ്ഞ 50 വർഷത്തിനിടെ ഇന്ത്യ കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്സ്മാൻ രാഹുൽ ദ്രാവിഡാണെന്നാണ് വിസ്ഡൻ ഓൺലൈൻ പോൾ പറയുന്നത്.

വിസ്ഡൻ ഇന്ത്യ ഫേസ്ബുക്കിൽ നടത്തിയ വോട്ടെടുപ്പിൽ 11400 ആരാധകരാണ് പങ്കെടുത്തത്. അവസാന റൌണ്ടിലെത്തിയത് ഇതിഹാസതാരങ്ങളായ സച്ചിനും ദ്രാവിഡും. വോട്ടെടുപ്പിന്‍റെ തുടക്കത്തിൽ സച്ചിന് പിന്നിലായെങ്കിലും അവസാന നിമിഷങ്ങളിൽ തിരിച്ചുവന്ന ദ്രാവിഡ് 52 ശതമാനം വോട്ടുകളുമായി ഒന്നാമതെത്തി.

1996 നും 2012 നും ഇടയിൽ 164 ടെസ്റ്റുകൾ കളിച്ച ദ്രാവിഡ് 52.31 ശരാശരിയിൽ 13288 റൺസ് നേടി. അതേസമയം, 1989 നും 2013 നും ഇടയിൽ 200 ടെസ്റ്റുകൾ കളിച്ച സച്ചിൻ 15921 റൺസ് നേടി. 53.78 ആണ് സച്ചിന്‍റെ ശരാശരി. സച്ചിന് 51 ടെസ്റ്റ് സെഞ്ച്വറികളും ദ്രാവിഡിന് 36 സെഞ്ച്വറികളും ഉണ്ട്.

കണക്കുകളിൽ സച്ചിൻ തനനെയാണ് മുന്നിൽ. എന്നാൽ മുൻ മൂന്നാം നമ്പർ ബാറ്റ്സ്മാൻ എന്ന നിലയിൽ ഓൺലൈൻ വോട്ടെടുപ്പിൽ ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയത് ദ്രാവിഡാണ്. മൂന്നാം വിക്കറ്റിൽ ബാറ്റ് ചെയ്ത ദ്രാവിഡ് പലപ്പോഴും ഇന്ത്യൻ ഇന്നിംഗ്സിന്‍റെ വൻമതിലായി മാറിയിട്ടുണ്ട്.

സ്വന്തം നാട്ടിൽ. 94 ടെസ്റ്റുകളിൽ നിന്ന് 53.03 ശരാശരിയിൽ 7690 റൺസ് ദ്രാവിഡ് നേടി. വിദേശത്ത് 64 ടെസ്റ്റിൽനിന്ന് 5443 റൺസാണ് ദ്രാവിഡ് നേടിയത്. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലാന്റ്, വെസ്റ്റ് ഇൻഡീസ് എന്നിവിടങ്ങളിലെ വേഗേറിയ പിച്ചുകളിൽ തിളങ്ങാൻ ദ്രാവിഡിന് സാധിച്ചിട്ടുണ്ട്.

അതേസമയം, 106 ടെസ്റ്റുകളിൽ നിന്ന് 54.74 ശരാശരിയിൽ സച്ചിൻ സ്വന്തം നാട്ടിൽ നിന്ന് നേടിയത് 8705 റൺസാണ്. ഇതിൽ 29 ടെസ്റ്റ് സെഞ്ച്വറികൾ ഉൾപ്പെടുന്നു. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, വെസ്റ്റ് ഇൻഡീസ് എന്നിവിടങ്ങളിൽ 56 ടെസ്റ്റുകളിൽ നിന്ന് സച്ചിന്‍റെ ശരാശരി 49.79 ആണ്.
TRENDING:Covid 19 | നഴ്സിന് കോവിഡ്; പ്രതിരോധ കുത്തിവയ്പ്പെടുത്ത എറണാകുളത്തെ നാൽപ്പതിലധികം കുട്ടികൾ നിരീക്ഷണത്തിൽ [NEWS]Rehna Fathima Viral Video രഹന ഫാത്തിമയെ ന്യായീകരിക്കുന്നവർ വായിച്ചറിയാൻ ഒരു ഡോക്ടർ എഴുതുന്നു [NEWS]നടി ഷംനാ കാസിമിന് വിവാഹ ആലോചനയെന്ന പേരിൽ പണം തട്ടാൻ ശ്രമം; നാലു പേർ അറസ്റ്റിൽ [NEWS]
ആദ്യ റൌണ്ട് വോട്ടെടുപ്പിൽ 16 ഇന്ത്യക്കാർ പരസ്പരം ഏറ്റുമുട്ടി. സച്ചിൻ, ദ്രാവിഡ്, സുനിൽ ഗവാസ്കർ, വിരാട് കോഹ്‌ലി എന്നിവരാണ് അവസാന നാലിൽ ഇടംനേടിയത്. ദ്രാവിഡ് ഗവാസ്‌കറിനെ തോൽപ്പിച്ചപ്പോൾ സച്ചിൻ കോഹ്‌ലിയെ തോൽപ്പിച്ച് അവസാന ഘട്ടത്തിലെത്തി.

ഏറ്റവും ഒടുവിലത്തെ വോട്ടെടുപ്പ് നിലയിൽ ഇന്ത്യൻ ക്യാപ്റ്റൻ കോഹ്‌ലിയെ പിന്തള്ളി ഗവാസ്കർ മൂന്നാം സ്ഥാനം നേടിയിട്ടുണ്ട്.
First published: June 24, 2020, 3:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading