നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഓസ്‌ട്രേലിയന്‍ മാതൃക പിന്തുര്‍ന്നാണ് ദ്രാവിഡ് ഇന്ത്യക്ക് വേണ്ടി ശക്തമായ യുവനിരയെ വളര്‍ത്തിയെടുത്തത്; ഗ്രെഗ് ചാപ്പല്‍

  ഓസ്‌ട്രേലിയന്‍ മാതൃക പിന്തുര്‍ന്നാണ് ദ്രാവിഡ് ഇന്ത്യക്ക് വേണ്ടി ശക്തമായ യുവനിരയെ വളര്‍ത്തിയെടുത്തത്; ഗ്രെഗ് ചാപ്പല്‍

  ഇന്ത്യയുടെ അടിത്തറ എത്രത്തോളം സുരക്ഷിതമാണ് എന്ന് തെളിയിക്കുന്നതാണ് ശ്രീലങ്കന്‍ പര്യടനത്തിന് അയക്കാന്‍ പോകുന്ന ടീം

  രാഹുൽ ദ്രാവിഡ്‌

  രാഹുൽ ദ്രാവിഡ്‌

  • Share this:
   ക്രിക്കറ്റില്‍ യുവ പ്രതിഭകളെ കണ്ടെത്തി വളര്‍ത്തിയെടുക്കുന്ന കാര്യത്തില്‍ 'ഓസ്‌ട്രേലിയന്‍ ബുദ്ധി' മാതൃകയാക്കിയാണ് ഇന്ത്യയില്‍ കരുത്തുറ്റ യുവ താരനിരയെ രാഹുല്‍ ദ്രാവിഡ് വാര്‍ത്തെടുത്തതെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ താരവും ഇന്ത്യന്‍ പരിശീലകനുമായിരുന്ന ഗ്രെഗ് ചാപ്പല്‍. ക്രിക്കറ്റിലെ യുവ തലമുറയെ കണ്ടെത്തുന്നതിലും വാര്‍ത്തെടുക്കുന്നതിലും ഒരുകാലത്ത് ഒന്നാമതായിരുന്ന ഓസ്ട്രേലിയ ഇപ്പോള്‍ ഇന്ത്യ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളുടെ കുതിപ്പില്‍ പിന്തള്ളപ്പെട്ടതായി മുന്‍ നായകന്‍ ഗ്രെഗ് ചാപ്പല്‍. നേരത്തേ ഓസീസിനായിരുന്നു യുവതാരങ്ങളെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടു വരുന്നതിന്റെ കുത്തക, എന്നാല്‍ ഇപ്പോള്‍ ഈ റോള്‍ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റെടുത്തിരിക്കുകയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

   ഇന്ത്യയുടെ അടിത്തറ എത്രത്തോളം സുരക്ഷിതമാണ് എന്ന് തെളിയിക്കുന്നതാണ് ശ്രീലങ്കന്‍ പര്യടനത്തിന് അയക്കാന്‍ പോകുന്ന ടീം. സീനിയര്‍ താരങ്ങള്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് പര്യടനം പുറപ്പെടുന്ന സാഹചര്യത്തിലാണ് ശ്രീലങ്കയിലേക്ക് രണ്ടാംനിര ടീമിനെ അയക്കുന്നത്. ശക്തമായ ഒരു യുവനിരയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുള്ളത്. സീനിയര്‍ താരങ്ങള്‍ക്ക് പകരം വെക്കാവുന്ന താരങ്ങള്‍ ഇന്ത്യയുടെ ജൂനിയര്‍ തലത്തിലുണ്ട് എന്നത് കൊണ്ടാണ് ഇന്ത്യ ശ്രീലങ്കയിലേക്ക് തങ്ങളുടെ യുവനിരയെ അയക്കുന്നത്.

   Also Read-ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പം കളിക്കണമെന്ന ആഗ്രഹവുമായി നെയ്മര്‍

   'യുവതാരങ്ങളെ വളര്‍ത്തിയെടുത്ത് മത്സര സജ്ജരാക്കുന്നതില്‍ ഇപ്പോള്‍ ഇന്ത്യയ്ക്ക് ശക്തമായ സംവിധാനമുണ്ട്. അതിന്റെ മുഖ്യകാരണം ഓസ്‌ട്രേലിയന്‍ മാതൃകയില്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റില്‍ നടത്തിയ ശ്രമങ്ങളാണ്. കൂടുതല്‍ ജനസംഖ്യയുള്ള ഇന്ത്യയില്‍ ഈ സംവിധാനം കൂടുതല്‍ ഫലപ്രദമായി' - ചാപ്പല്‍ ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയയിലെ ആഭ്യന്തര ക്രിക്കറ്റ് സംവിധാനം ഇപ്പോള്‍ അത്ര മികച്ചതല്ലെന്നും ചാപ്പല്‍ അഭിപ്രായപ്പെട്ടു.

   'പരമ്പരാഗതമായി യുവാക്കളെ ക്രിക്കറ്റിലേക്ക് കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ മികവ് പുലര്‍ത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടെ ഇംഗ്ലണ്ടും ഇന്ത്യയും ഞങ്ങളെ മറികടക്കുകയായിരുന്നു. ആഭ്യന്തര സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കില്‍ മാത്രമെ രാജ്യന്തര തലത്തിലും ശക്തമായ സാന്നിധ്യമാവാന്‍ താരങ്ങള്‍ക്ക് സാധിക്കൂ കഴിവുകളുള്ള ഒട്ടേറെ യുവതാരങ്ങള്‍ മതിയായ അവസരങ്ങളില്ലാതെ ബുദ്ധിമുട്ടുന്നത് ഞാന്‍ കാണുന്നുണ്ട്. ഈ അവസ്ഥ അംഗീകരിച്ചുകൊടുക്കാനാകില്ല. ഒരു താരത്തേപ്പോലും നഷ്ടപ്പെടുത്താനാവില്ല' - ചാപ്പല്‍ പറഞ്ഞു.

   ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ പ്രമുഖ താരങ്ങള്‍ക്ക് പരുക്കേല്‍ക്കുകയും ക്യാപ്റ്റന്‍ വിരാട് കോഹ്ലി കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങുക കൂടി ചെയ്തിട്ടും, രണ്ടാം നിര താരങ്ങളെവച്ച് ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് പരമ്പര നേടിയ കാര്യം ചാപ്പല്‍ ചൂണ്ടിക്കാട്ടി. കോഹ്ലിക്കു പുറമെ രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ ജസ്പ്രീത് ബുമ്ര എന്നീ സീനിയര്‍ താരങ്ങള്‍ എല്ലാ മത്സരങ്ങളിലും കളിച്ചിരുന്നില്ല.

   'ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ കളിച്ച ഇന്ത്യന്‍ ടീമിനെ നോക്കൂ. ആ ടീമിലെ മൂന്നോ നാലോ പേര്‍ പുതുമുഖങ്ങളായിരുന്നു. മത്സരത്തിന് ഇറങ്ങിയ ഇന്ത്യന്‍ നിരയെ കണ്ടവര്‍ ഇത് ഇന്ത്യയുടെ ബി ടീമാണെന്നാണ് വിശേഷിപ്പിച്ചത്. പക്ഷേ, ആ ടീമിലെ അധികം പേരും ഇന്ത്യ എയ്ക്കു വേണ്ടി കളിച്ച് പരിചയമുള്ളവരായിരുന്നു. ഇന്ത്യയില്‍ മാത്രമല്ല, ഇന്ത്യയ്ക്കു പുറത്തും അവര്‍ ഒട്ടേറെ മത്സരങ്ങള്‍ കളിച്ചിരുന്നു. അതുകൊണ്ടുതന്നെ സീനിയര്‍ ടീമിലേക്ക് വിളി വരുമ്പോള്‍ ഇവരിലാര്‍ക്കും പരിചയസമ്പത്തിന്റെ പ്രശ്‌നമുദിക്കുന്നില്ല. വ്യത്യസ്ത സാഹചര്യങ്ങളില്‍ കളിച്ച് ശീലിച്ച യഥാര്‍ഥ രാജ്യാന്തര താരങ്ങളാണ് അവര്‍' - ചാപ്പല്‍ വിശദീകരിച്ചു.
   Published by:Jayesh Krishnan
   First published:
   )}