നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • രവി ശാസ്ത്രിക്കും സംഘത്തിനും കാലാവധി നീട്ടി നൽകിയേക്കില്ല; ദ്രാവിഡിനെ പരിശീലകനാക്കാൻ നീക്കം

  രവി ശാസ്ത്രിക്കും സംഘത്തിനും കാലാവധി നീട്ടി നൽകിയേക്കില്ല; ദ്രാവിഡിനെ പരിശീലകനാക്കാൻ നീക്കം

  ഇക്കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യയുടെ സീനിയർ ടീമിനെ പരിശീലിപ്പിച്ചത് ദ്രാവിഡ് ആയിരുന്നു

  • Share this:
   ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് രാഹുൽ ദ്രാവിഡിനെ കൊണ്ടുവരാനുള്ള നീക്കങ്ങൾ ശക്തം. നിലവിൽ ഇന്ത്യയുടെ മുഖ്യ പരിശീലകനായ രവി ശാസ്ത്രി പരിശീലക സ്ഥാനത്ത് തുടരാനുള്ള കാലാവധി നീട്ടാനുള്ള അപേക്ഷ നൽകാൻ സാധ്യതയില്ലാത്തതിനാൽ പകരം ദ്രാവിഡിനെ തൽസ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കമാണ് നടക്കുന്നത്.

   നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചെയർമാനാണ് ദ്രാവിഡ്. അക്കാദമിയുടെ ചെയർമാൻ സ്ഥാനത്തേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ബിസിസിഐ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. നിലവിലെ ചെയർമാനായ ദ്രാവിഡ് വീണ്ടും ഈ സ്ഥാനത്തേക്ക് അപേക്ഷിക്കുമോ എന്നാണ് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. അദ്ദേഹം ഇതിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിൽ അദ്ദേഹത്തെ ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലക വേഷത്തിൽ കാണാൻ സാധിക്കും എന്ന ഉറപ്പിലാണ് ആരാധകരും.

   ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിന് ശേഷം രവി ശാസ്ത്രി സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ പരിശീലകനായുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. യുവ താരങ്ങളെ കണ്ടെത്തി അവരിലെ പ്രതിഭയെ വളർത്തിയെടുക്കുന്നതിൽ രാഹുല്‍ ദ്രാവിഡിന് പ്രത്യേക കഴിവുണ്ട്. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന്റെ പരിശീലകസ്ഥാനം വഹിച്ചുള്ള പരിചയത്തിന് പുറമെ ഇക്കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യയുടെ സീനിയർ ടീമിനെ പരിശീലിപ്പിച്ചത് ദ്രാവിഡ് ആയിരുന്നു. ദ്രാവിഡിന്റെ കീഴിൽ ശ്രീലങ്കയിൽ ഏകദിന പരമ്പര ഇന്ത്യൻ ടീം സ്വന്തമാക്കിയിരുന്നു. ടി20 പരമ്പരയിൽ കോവിഡ് പ്രതിസന്ധി സൃഷിടിച്ചില്ലായിരുന്നുവെങ്കിൽ ശ്രീലങ്കയ്‌ക്കെതിരെ ടി20 പരമ്പരയും ഇന്ത്യൻ ടീം നേടുമായിരുന്നു.

   Also read- IND vs ENG |മഴ രക്ഷിച്ചത് ഇംഗ്ലണ്ടിനെയോ അതോ ഇന്ത്യയെയോ? ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് പറയുന്നു

   പരിശീലക സ്ഥാനത്തുള്ള മികച്ച റെക്കോർഡ് ദ്രാവിഡിന് തുണയാകും എന്ന് തന്നെയാണ് കരുതുന്നത്. ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയുടെ പിന്തുണയും ദ്രാവിഡിനുണ്ട്. ലോകകപ്പിന് ശേഷം ഈ വർഷം അവസാനമാകും അങ്ങനെയാണെങ്കിൽ ദ്രാവിഡ് ഇന്ത്യയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കുക.

   Also read- IND vs ENG | കോഹ്ലിയും കൂട്ടരും ലോര്‍ഡ്‌സില്‍ രണ്ടാം അങ്കത്തിനിറങ്ങുന്നു

   മുഖ്യ പരിശീലകനായ രവി ശാസ്ത്രിക്കൊപ്പമുള്ള പരിശീലക സംഘത്തിൽ ബൗളിങ് പരിശീലകനായ ഭരത് അരുണ്‍, ഫീല്‍ഡിങ് പരിശീലകനായ ആര്‍ ശ്രീധര്‍, ബാറ്റിങ് പരിശീലകനായ വിക്രം റാത്തോഡ് എന്നിവർക്കും കരാർ നീട്ടി നൽകിയേക്കില്ല. ശാസ്ത്രിയുടെ കീഴിൽ ഇന്ത്യൻ ടീം മികച്ച പ്രകടനമാണ് നടത്തിയത്. 2019 ലോകകപ്പ് സെമി ഫൈനല്‍, ഓസ്ട്രേലിയയിലെ ടെസ്റ്റ് പരമ്പര ജയം, ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ എന്നിങ്ങനെ ഒരുപിടി മികച്ച നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞെങ്കിലും കിരീടങ്ങൾ നേടാൻ കഴിയാഞ്ഞത് പോരായ്മയായി. ഐസിസി ടൂർണമെന്റിൽ 2013ലെ ചാമ്പ്യൻസ് ട്രോഫി ജയത്തിന് ശേഷം ഇന്ത്യക്ക് പിന്നീട് കിരീടം നേടാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഒരു മാറ്റം നടന്നേക്കും എന്നാണ് റിപ്പോർട്ട്.
   Published by:Naveen
   First published:
   )}