നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • പുതിയ കാര്യങ്ങൾ പഠിക്കാനും സ്വയം മെച്ചപ്പെടാനുമുള്ള അവസരം; ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യൻ പരിശീലക വേഷം അണിയുന്നതിനെക്കുറിച്ച് ദ്രാവിഡ്

  പുതിയ കാര്യങ്ങൾ പഠിക്കാനും സ്വയം മെച്ചപ്പെടാനുമുള്ള അവസരം; ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യൻ പരിശീലക വേഷം അണിയുന്നതിനെക്കുറിച്ച് ദ്രാവിഡ്

  പരമ്പര നേടുക എന്ന ലക്ഷ്യത്തിനാകും ഇന്ത്യൻ സംഘം പോരാടുക എന്ന് ദ്രാവിഡ് പറഞ്ഞു

  രാഹുൽ ദ്രാവിഡ്‌

  രാഹുൽ ദ്രാവിഡ്‌

  • Share this:


   ശ്രീലങ്കന്‍ പര്യടനത്തില്‍ ശിഖര്‍ ധവാന്‍ നയിക്കുന്ന ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുന്നത് ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസമായ രാഹുല്‍ ദ്രാവിഡാണ്. നേരത്തേ ഇന്ത്യന്‍ എ ടീമിനെയും അണ്ടര്‍ 19 ടീമിനെയും ദ്രാവിഡ് പരീലിപ്പിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് അദ്ദേഹത്തിനു സീനിയര്‍ ടീമിന്റെ പരിശീലകനാവാൻ അവസരം ലഭിക്കുന്നത്. വിരാട് കോഹ്‌ലിക്ക് കീഴിൽ ഇന്ത്യയുടെ ടെസ്റ്റ് ടീം ഇംഗ്ലണ്ട് പര്യടനത്തിന് പോയിരിക്കുകയാണ് എന്നതിനാൽ ലഭ്യമായ മറ്റ് ഇന്ത്യൻ താരങ്ങളെ ഉൾപ്പെടുത്തിയാണ് ഇന്ത്യ ലങ്കൻ പര്യടനത്തിന് ഒരുങ്ങുന്നത്. ഇന്ത്യയുടെ ഈ ടീമിന്റെ ക്യാപ്റ്റൻ ശിഖർ ധവാനാണ്. ഇംഗ്ളണ്ടിലേക്ക് പോയ ഇന്ത്യൻ സംഘത്തിനൊപ്പമാണ് ഇന്ത്യയുടെ മുഖ്യ പരിശീലക സംഘവുമുള്ളത് എന്നതിനാൽ മറ്റൊരു പരിശീലക സംഘത്തെ തിരഞ്ഞെടുക്കുകയായിരുന്നു ബിസിസിഐ. അങ്ങനെയാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ദ്രാവിഡിൽ എത്തിച്ചേരുന്നത്.

   മുൻപ് പരിശീലക സ്ഥാനം ഏറ്റെടുത്ത് പരിചയമുള്ള ഇന്ത്യൻ താരം ഈ ശ്രീലങ്കൻ പരമ്പരയെ നോക്കിക്കാണുന്നത് പുതിയ കാര്യങ്ങൾ പഠിച്ചെടുക്കാനും സ്വയം മെച്ചപ്പെടാനുള്ള ഒരു അവസരവുമായാണ്. ദ്രാവിഡ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.  ലങ്കന്‍ പര്യടനത്തിനു മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

   ലങ്കയിലേക്ക് പുറപ്പെടുന്ന ഇന്ത്യൻ സംഘത്തിൽ ഈ വർഷം ഒക്ടോബറിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലക്ഷ്യമിടുന്ന ഇന്ത്യൻ കളിക്കാരുണ്ട്. സ്വന്തം സ്ഥാനം നേടിയെടുക്കന്നതിനേക്കാൾ പരമ്പര നേടുക എന്ന ലക്ഷ്യത്തിനാകും ഇന്ത്യൻ സംഘം പോരാടുക എന്ന് ദ്രാവിഡ് പറഞ്ഞു. പരമ്പര വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചുകൊണ്ട് സെലക്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ താരങ്ങൾക്ക് കഴിയുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നു ദ്രാവിഡ് വ്യക്തമാക്കി.

   ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യ മൂന്ന് ടി20 മത്സരങ്ങൾ മാത്രമേ കളിക്കുന്നുള്ളൂ. ഇവ മൂന്നും ലങ്കൻ പരമ്പരയിൽ ഉള്ളതാണ്. ലോകകപ്പ് ടീം ഘടന എങ്ങനെ വേണമെന്നതിനെ പറ്റി സെലക്ടർമാർക്ക് ധാരണയുണ്ടാകും. വളരെ ചുരുക്കം സ്ഥാനങ്ങളിലേക്ക് മാത്രമാകും ഇനി കളിക്കാരെ ആവശ്യമായുള്ളത്. ലോകകപ്പിന് മുൻപ് ഐപിഎല്ലും വരുന്നതിനാൽ ഇതിലൂടെയും താരങ്ങളെ കണ്ടെത്താൻ അവർ ഉദ്ദേശിക്കുന്നുണ്ടാകും. ചില സെലക്ടര്‍മാര്‍ ഞങ്ങളോടൊപ്പം ലങ്കയിലേക്കു വരുന്നുണ്ട്. അവരുമായി ഞങ്ങള്‍ ചര്‍ച്ച നടത്തും. ഇംഗ്ലണ്ടിലെ ടീം മാനേജ്‌മെന്റുമായി അധികം ചർച്ചകൾ നടത്തിയിട്ടില്ല. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ തിരക്കിലായിരുന്നു അവർ എന്നതിനാലാണ് അവരെ അധികം ബുദ്ധിമുട്ടിക്കാഞ്ഞത്. മത്സരം കഴിഞ്ഞ സ്ഥിതിക്ക് അവരുമായി ചർച്ച നടത്തി വേണ്ട കാര്യങ്ങൾ കൈക്കൊള്ളാനുള്ള തീരുമാനം ഉണ്ടാകും.- ദ്രാവിഡ് പറഞ്ഞു.

   നേരത്തേ ഇന്ത്യന്‍എ ടീം, അണ്ടര്‍ 19 ടീം എന്നിവരുടെ പരിശീലകനായി പല പര്യടനങ്ങൾക്കും പോയിട്ടുണ്ടെങ്കിലും ഇൻഡിനെ സീനിയർ ടീമിനൊപ്പമുള്ള ലങ്കൻ പരമ്പര അതിൽ നിന്നും അല്പം വ്യത്യസ്തമാണെന്ന് ദ്രാവിഡ് വ്യക്തമാക്കി. മികച്ച 20 കളിക്കാർ അടങ്ങുന്ന ഒരു സംഘമാണ് ലങ്കയിലേക്ക് പുറപ്പെടാൻ ഒരുങ്ങുന്നത്. എല്ലാവര്‍ക്കും ഈ ചെറിയ പരമ്പരയില്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത് അപ്രായോഗികമാണ്. പരമ്പര നേടാന്‍ സാധിക്കുന്ന ഏറ്റവും മികച്ച കോമ്പിനേഷനായിരിക്കും ഞങ്ങള്‍ പരീക്ഷിക്കുക. ഒരുപാട് യുവതാരങ്ങള്‍ സംഘത്തിലുണ്ട്. കളിക്കാനായില്ലെങ്കിലും ധവാനെപ്പോലെയുള്ള സീനിയര്‍ താരങ്ങളില്‍ നിന്നും അവര്‍ക്കു പലതും പഠിക്കാനാവുമെന്നും ദ്രാവിഡ് നിരീക്ഷിച്ചു.

   രണ്ടു വ്യത്യസ്ത ടീമുകള്‍ ഭാവിയിലും ഇതുപോലെ ഒരേ സമയത്ത് രണ്ടു ഇന്ത്യന്‍ ടീമുകളെ ഇറക്കുകയെന്നത് നടക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. നിലവിലെ സാഹചര്യത്തിൽ ഇതല്ലാതെ മറ്റൊരു പോംവഴി ഇന്ത്യക്ക് മുന്നിൽ ഇല്ലായിരുന്നു. അതിനാലാണ് രണ്ട് ടീമുകളെ അയക്കാൻ തീരുമാനമായത്. ദീർഘകാലത്തേക്ക് ഇത് ഒരു പോംവഴിയാകുമെന്ന് കരുതുന്നില്ല. ഒരുപാട് ഓഹരി ഉടമകൾ അടങ്ങുന്ന ബോർഡുകളും സ്‌പോണ്‍സര്‍മാരും മീഡിയ റൈറ്റ്‌സുമെല്ലാം ഇതുമായി ബന്ധപ്പെട്ടു കിടക്കുന്നു. ചെറിയൊരു സമയത്തേക്ക് ഇത് പ്രശ്‌നമാകില്ല. കളിക്കാരുടെ മേൽ ഉണ്ടാകുന്ന സമ്മർദ്ദം കുറയാൻ ഇത് സഹായകമാകും. ദീർഘകാലത്തേക്ക് ഇത് നടപ്പാകണമെങ്കിൽ ഇതിനു മുകളിൽ ചർച്ചകൾ ആവശ്യമാണ്.- ദ്രാവിഡ് പറഞ്ഞു.

   Summary

   Coaching Indian team in the Sri Lankan tour offers me an opportunity to learn new things and improve - Rahul Dravid
   Published by:Naveen
   First published:
   )}