നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ലങ്കന്‍ പര്യടനത്തിലെ ഒന്നോ രണ്ടോ താരങ്ങള്‍ക്ക് ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചേക്കും: രാഹുല്‍ ദ്രാവിഡ്

  ലങ്കന്‍ പര്യടനത്തിലെ ഒന്നോ രണ്ടോ താരങ്ങള്‍ക്ക് ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചേക്കും: രാഹുല്‍ ദ്രാവിഡ്

  ടി20 ലോകകപ്പിന് മുന്‍പ് നടക്കുന്ന ഒരേയൊരു ടി20 പരമ്പരയാണിത്. അതുകൊണ്ടു തന്നെ ലോകകപ്പിനുള്ള ടീമിനെക്കുറിച്ച് വ്യക്തമായ ധാരണ സെലക്ടര്‍മാര്‍ക്കുണ്ടാകും.

  രാഹുല്‍ ദ്രാവിഡ്

  രാഹുല്‍ ദ്രാവിഡ്

  • Share this:
   ലോകോത്തര ടീമുകള്‍ക്കൊപ്പം കിട പിടിക്കുന്ന ശക്തമായ ഒരു യുവനിരയാണ് ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ അടിത്തറ എത്രത്തോളം സുരക്ഷിതമാണ് എന്ന് തെളിയിക്കുന്നതാണ് ശിഖാര്‍ ധവാന്റെ നേതൃത്വത്തില്‍ ശ്രീലങ്കന്‍ പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീം. സീനിയര്‍ താരങ്ങള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെയും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയുടെയും ഭാഗമായിരിക്കുന്ന സാഹചര്യത്തിലാണ് ബി സി സി ഐ ശ്രീലങ്കയിലേക്ക് ഇന്ത്യയുടെ രണ്ടാംനിര ടീമിനെ അയക്കുന്നത്. ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുന്നത് ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസമായ രാഹുല്‍ ദ്രാവിഡാണ്.

   സീനിയര്‍ ടീമിനൊപ്പം പരിശീലകനെന്ന നിലയില്‍ ദ്രാവിഡിന്റെ രണ്ടാമൂഴമായിരിക്കും ഇത്. 2014ല്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ടീമിന്റെ ബാറ്റിങ് കണ്‍സള്‍ട്ടന്റായിരുന്നു ദ്രാവിഡ്. അതിന് ശേഷം ഇതാദ്യമായാണ് സീനിയര്‍ ടീമിന്റെ ഉത്തരവാദിത്വപ്പെട്ട പദവിയിലേക്ക് ദ്രാവിഡ് എത്തുന്നത്. നേരത്തേ ഇന്ത്യയുടെ ജൂനിയര്‍ ടീമുകളെ ദ്രാവിഡ് പരിശീലിപ്പിച്ചിട്ടുണ്ട്. 2018ലെ അണ്ടര്‍ 19 ലോകകപ്പില്‍ അദ്ദേഹത്തിനു കീഴില്‍ ഇന്ത്യ ജേതാക്കളാവുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ യുവ താരങ്ങളെ വളര്‍ത്തിയെടുത്ത് കൊണ്ടുവന്ന ദ്രാവിഡിന്റെ ശ്രമങ്ങളാണ് ഇന്ത്യയുടെ റിസര്‍വ് നിരയുടെ കരുത്ത് വര്‍ധിക്കാനുള്ള പ്രധാന കാരണവും.

   ഇപ്പോഴിതാ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലെ ഒന്നോ രണ്ടോ താരങ്ങള്‍ക്ക് ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചേക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രാഹുല്‍ ദ്രാവിഡ്. ടി20 ലോകകപ്പ് ലക്ഷ്യം വെയ്ക്കുന്ന താരങ്ങള്‍ ടീമിലുണ്ടെങ്കിലും ടീമിന്റെ പ്രധാന ലക്ഷ്യം പരമ്പര നേടുകയെന്നതാണെന്നും ദ്രാവിഡ് പറഞ്ഞു. 'വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ സ്ഥാനം നേടാന്‍ ആഗ്രഹിക്കുന്ന താരങ്ങള്‍ ടീമിലുണ്ട്. എന്നാല്‍ ഞങ്ങളുടെ പ്രധാന ലക്ഷ്യം പരമ്പര നേടാന്‍ ശ്രമിക്കുകയെന്നതാണ്. അതാണ് പ്രധാന ലക്ഷ്യം. കൂടാതെ പരമ്പര വിജയിക്കാന്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നവര്‍ക്ക് സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു. ടി20 ലോകകപ്പിന് മുന്‍പ് നടക്കുന്ന ഒരേയൊരു ടി20 പരമ്പരയാണിത്. അതുകൊണ്ടു തന്നെ ലോകകപ്പിനുള്ള ടീമിനെക്കുറിച്ച് വ്യക്തമായ ധാരണ സെലക്ടര്‍മാര്‍ക്കുണ്ടാകും. അതിനുമുന്‍പായി ഐ പി എല്ലും നടക്കാനിരിക്കുന്നു. ഇത് സെലക്ടര്‍മാര്‍ തിരയുന്ന ഒന്നോ രണ്ടോ സ്ഥാനങ്ങളില്‍ താരങ്ങള്‍ക്ക് ഇടം നേടാനുള്ള അവസരം കൂടിയാകും. അതും ലങ്കന്‍ പര്യടനത്തിലെ മൂന്ന് ടി20 മത്സരങ്ങളുടെ ലക്ഷ്യമാണ്'- ദ്രാവിഡ് വിശദമാക്കി.

   ലങ്കന്‍ പര്യടനത്തിനു മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യക്ക് ലങ്കയില്‍ മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി20യുമാണ് കളിക്കാനുള്ളത്. മലയാളി താരങ്ങളായ സഞ്ജു വി സാംസണും ദേവ്ദത്ത് പടിക്കലും ടീമില്‍ ഇടം നേടിയിട്ടുണ്ട്. ദേവ്ദത്ത് പടിക്കലിന് ആദ്യമായാണ് ഇന്ത്യന്‍ ജേഴ്സിയില്‍ കളിക്കാന്‍ വിളിയെത്തിയിരിക്കുന്നത്. പടിക്കലിനൊപ്പം ഐ പി എല്ലിലെ രാജസ്ഥാന്‍ റോയല്‍സിന്റെ പേസര്‍ ചേതന്‍ സക്കറിയ, കെ ഗൗതം, നിതീഷ് റാണ എന്നിവര്‍ പുതുമുഖങ്ങളായി ലങ്കയിലേക്ക് പറക്കുന്നുണ്ട്.
   Published by:Sarath Mohanan
   First published:
   )}