നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Rahul Dravid | ദ്രാവിഡ് 'താത്ക്കാലിക' പരിശീലകൻ ആവണം; താരത്തെ നേരിട്ട് കാണാൻ ബിസിസിഐ

    Rahul Dravid | ദ്രാവിഡ് 'താത്ക്കാലിക' പരിശീലകൻ ആവണം; താരത്തെ നേരിട്ട് കാണാൻ ബിസിസിഐ

    ടി20 ലോകകപ്പിന് ശേഷം ഇന്ത്യക്ക് ന്യുസിലൻഡുമായി പരമ്പരയുള്ളതിനാൽ ഈ പരമ്പരയിൽ ടീമിന്റെ പരിശീലക സ്ഥാനം താത്ക്കാലികമായി ഏറ്റെടുക്കാൻ ആവശ്യപ്പെട്ട് ദ്രാവിഡിനെ സമീപിക്കാൻ ഒരുങ്ങുകയാണ് ബിസിസിഐ

    രാഹുൽ ദ്രാവിഡ്‌

    രാഹുൽ ദ്രാവിഡ്‌

    • Share this:
      ഇന്ത്യയുടെ പുരുഷ ക്രിക്കറ്റ് ടീമിന്റെ ഇടക്കാല പരിശീലകനായി ഇന്ത്യയുടെ ഇതിഹാസ താരവും ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചെയർമാനായ രാഹുൽ ദ്രാവിഡിനെ (Rahul Dravid) നിയമിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ (Indian Cricket Team) പരിശീലകനായ രവി ശാസ്ത്രി (Ravi Shastri)  ടി20 ലോകകപ്പോടെ (T20 World Cup) സ്ഥാനം ഒഴിയുന്നതിനാൽ തൽസ്ഥാനത്തേക്ക് പുതിയ ഒരാളെ നിയമിക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ് ബിസിസിഐ (BCCI).

      ടി20 ലോകകപ്പിന് ശേഷം ഇന്ത്യക്ക് ന്യുസിലൻഡുമായി പരമ്പരയുള്ളതിനാൽ ഈ പരമ്പരയിൽ ടീമിന്റെ ഇടക്കാല പരിശീലകനായി രാഹുൽ ദ്രാവിഡിനെയാണ് ബോർഡ് കാണുന്നത്. താത്ക്കാലികമായി പരിശീലക സ്ഥാനം ഏറ്റെടുക്കാനാവശ്യപ്പെട്ട് താരത്തെ സമീപിക്കാൻ ഒരുങ്ങുകയാണ് ബിസിസിഐ. പുതിയ പരിശീലകനെ നിയമിക്കാനുള്ള പ്രക്രിയയിൽ കാലതാമസം നേരിട്ടേക്കാം എന്ന നിഗമനത്തിലാണ് ബിസിസിഐ ദ്രാവിഡിനോട് താത്ക്കാലികമായി പരിശീലക ചുമതല ഏറ്റെടുക്കാൻ ബിസിസിഐ ആവശ്യപ്പെടാനൊരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്.

      ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്കുള്ള അപേക്ഷ ബിസിസിഐ ഇതുവരെ ക്ഷണിച്ചിട്ടില്ല. വിജ്ഞാപനം ഇറക്കുന്നതിന് മുൻപ് അനുയോജ്യരായ ആളുകളെ കണ്ടെത്താനാണ് ബോർഡിന്റെ ശ്രമം. ചില വിദേശ പരിശീലകർ ഇന്ത്യയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഇന്ത്യക്കാരനെ തന്നെ പരിശീലകനാക്കാനാണ് ബിസിസിഐക്ക് താത്പര്യം. ഇന്ത്യയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ ദ്രാവിഡിനെ ബിസിസിഐ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം ബിസിസിഐയുടെ ഓഫർ നിരസിക്കുകയായിരുന്നു.

      Also read- ദ്രാവിഡിനെ പരിശീലകനാകാൻ ക്ഷണിച്ച് ബിസിസിഐ; ബോർഡിന്റെ ക്ഷണം നിരസിച്ച് താരം

      ജൂനിയർ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തനിക്ക് താത്പര്യമെന്നാണ് ദ്രാവിഡ് അറിയിച്ചത്. നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ അധ്യക്ഷനാണ് താരം. ഇതിനുപുറമെ ഇന്ത്യ - അണ്ടർ 19, ഇന്ത്യ എ എന്നീ ടീമുകളുടെ ചുമതല കൂടി ദ്രാവിഡ് വഹിക്കുന്നുണ്ട്.

      നേരത്തെ 2016, 17 വർഷങ്ങളിലും ഇന്ത്യയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ ആവശ്യപ്പെട്ട് ബിസിസിഐ ദ്രാവിഡിനെ സമീപിച്ചിരുന്നെങ്കിലും അന്നും അദ്ദേഹം ഇതേ കാരണം പറഞ്ഞാണ് ബിസിസിഐയുടെ ആവശ്യം നിരസിച്ചത്. ദ്രാവിഡിന് പുറമെ മറ്റ് ചില ഇന്ത്യന്‍ മുന്‍ താരങ്ങളേയും ബിസിസിഐ സമീപിച്ചിട്ടുണ്ടെങ്കിലും അനുകൂല പ്രതികരണം ലഭിച്ചിട്ടില്ല.

      Also read- T20 World Cup Indian Team| 'ലോർഡ് ശാർദുൽ' ഇന്ത്യൻ ടീമിൽ; നിർണായക മാറ്റം നടത്തി ബിസിസിഐ; സഞ്ജുവിനും ചാഹലിനും ഇടമില്ല

      അതേസമയം, ഇന്ത്യയുടെ മുഖ്യ പരിശീലകനായ രവി ശാസ്ത്രി സ്ഥാനം ഒഴിയുന്നതിനൊപ്പം അദ്ദേഹത്തിന്റെ സംഘത്തിലുള്ള ബൗളിങ് പരിശീലകനായ ഭരത് അരുണ്‍, ഫീല്‍ഡിങ് പരിശീലകനായ ആര്‍ ശ്രീധര്‍, ബാറ്റിങ് പരിശീലകനായ വിക്രം റാത്തോഡ് എന്നിവരും സ്ഥാനമൊഴിയും എന്നതിനാൽ ഇന്ത്യയുടെ പരിശീലക സംഘത്തിൽ ഒരു വലിയ അഴിച്ചുപണി തന്നെയാണ് നടക്കാൻ പോകുന്നത്. ഇതിൽ ബൗളിംഗ് പരിശീലകനായി മുന്‍ ഇന്ത്യൻ പേസറായ പരസ് മാംബ്രേ നിയമിക്കപ്പെട്ടേക്കുമെന്നും സൂചനയുണ്ട്.
      Published by:Naveen
      First published:
      )}