നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ICC World Cup 2019: 'എന്താകുമോ എന്തോ' ഇന്ത്യന്‍ ഇന്നിങ്‌സിനു പിന്നാലെ മൈതാനത്ത് വീണ്ടും മഴ

    ICC World Cup 2019: 'എന്താകുമോ എന്തോ' ഇന്ത്യന്‍ ഇന്നിങ്‌സിനു പിന്നാലെ മൈതാനത്ത് വീണ്ടും മഴ

    ചാറ്റല്‍ മഴ മാത്രമാണെന്നും മത്സരം ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍

    rain

    rain

    • Last Updated :
    • Share this:
      ഓള്‍ഡ്ട്രാഫോഡ്: ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടത്തില്‍ രസംകൊല്ലിയായി വീണ്ടും മഴ. ഇന്നിങ്‌സ് ബ്രേക്കിനിടയിലാണ് മൈതാനത്ത് വീണ്ടും മഴയെത്തിയത്. ഗ്രൗണ്ട് സ്റ്റാഫ് പിച്ച് മൂടിയിട്ടിരിക്കുകയാണ്. ചാറ്റല്‍ മഴ മാത്രമാണെന്നും മത്സരം ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

      നേരത്ത ഇന്ത്യന്‍ ഇന്നിങ്‌സ് 46.4 ഓവര്‍ എത്തി നില്‍ക്കെയും മഴ വില്ലനായിരുന്നു. 30 മിനിറ്റോളമാണ് ഈ സമയത്ത് കളി തടസപ്പെട്ടത്. മത്സരത്തില്‍ നിശ്ചിത 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സാണ് ഇന്ത്യ എടുത്തത്. രോഹിത്തിന്റെ സെഞ്ച്വറിയും രാഹുലിന്റെയും വിരാടിന്റെയും അര്‍ധ സെഞ്ച്വറികളുമായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തേകിയത്. 113 പന്തില്‍ 14 ഫോറിന്റെയും 3 സിക്‌സിന്റെയും അകമ്പടിയോടെ 140 റണ്‍സായിരുന്നു രോഹിത് നേടിയത്. നായകന്‍ വിരാട് കോഹ്‌ലി 65 പന്തില്‍ 77 റണ്‍സെടുത്തു. രാഹുല്‍ 78 പന്തില്‍ മൂന്നു ഫോറിന്റെയും രണ്ട് സിക്‌സിന്റെയും പിന്‍ബലത്തിലായിരുന്നു 57 റണ്‍സെടുത്തത്.

      Also Read: ICC World Cup 2019: അയല്‍ക്കാരെ 'അടിച്ചൊതുക്കി' ഇന്ത്യ; പാകിസ്ഥാന് 337 റണ്‍സ് വിജയലക്ഷ്യം

      പാകിസ്ഥാനായി മുഹമ്മദ് ആമിര്‍ മൂന്നും ഹസന്‍ അലി, വഹാബ് റിയാസ് എന്നിവര്‍ ഒന്നുവീതം വിക്കറ്റുകളും വീഴ്ത്തി. പാക് നിരയില്‍ 9 ഓവറില്‍ 84 റണ്‍സ് വഴങ്ങിയ ഹസന്‍ അലിയാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ആക്രമണത്തിന് കൂടുതല്‍ ഇരയായത്. ഒമ്പത് ഓവര്‍ എറിഞ്ഞ് 61 റണ്‍സ് വഴങ്ങിയ ഷദാബ് ഖാനും റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്ക് കാട്ടിയില്ല.

      First published: