ചെന്നൈ: ഐപിഎല്ലില്‍ ക്യാച്ചുകളുടെ എണ്ണത്തില്‍ സെഞ്ച്വറി തികച്ച് സുരേഷ് റെയ്ന. ഏറ്റവും കൂടുതല്‍ പേരെ പിടികൂടിയ ഫീല്ര് എന്ന ഖ്യാതിയുമായാണ് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ചിന്നത്തല റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്. ഇന്നലെ നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരം പൃഥി ഷായുടെ ക്യാച്ചെടുത്തതോടെയാണ് റെയ്ന ഈ ഇനത്തില്‍ മൂന്നക്കം തികച്ചത്.
ഡല്‍ഹി ഇന്നിങ്ങ്സിന്റെ ആദ്യ ഓവറിലായിരുന്നു ഷായുടെ പുറത്താകല്‍. ഐപിഎല്ലില്‍ 189 മത്സരങ്ങളില്‍ നിന്നാണ് റെയ്ന 100 ക്യാച്ചുകള്‍ എടുത്തിരിക്കുന്നത്. നേരത്തെ 180 ാം മത്സരത്തില്‍ തന്നെ 99 ക്യാച്ചുകള്‍ തികച്ച റെയ്നയ്ക്ക് പിന്നീട് ഒരു ക്യാച്ച് നേടാന്‍ ഒന്‍പത് മത്സരങ്ങള്‍ കാത്തിരിക്കേണ്ടി വരികയായിരുന്നു.
Also Read: ഐപിഎല്ലിനു പിന്നാലെ കരീബിയന്‍ ലീഗില്‍ നിന്നും മല്യ ഔട്ട്; ബാര്‍ബഡോസ് ട്രൈഡന്റിന് ഇനി പുതിയ ഉടമകള്ക്യാച്ചുകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ബാംഗ്ലൂരിന്റെ പോര്‍ട്ടീസ് താരം എബി ഡി വില്ല്യേഴ്സാണ്. 84 ക്യാച്ചുകളാണ് താരത്തിന്റെ പേരില്‍. മൂന്നാമതുള്ള മുംബൈ നായകന് രോഹിത് ശര്‍മയുടെ പേരില്‍ 82 ക്യാച്ചുകളും.
ഇന്നലത്തെ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ റെയ്ന ടി20 ക്രിക്കറ്റില്‍ 50 അര്‍ദ്ധ സെഞ്ചുറികള്‍ നേടുന്ന അഞ്ചാം ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.