'മാഞ്ചസ്റ്ററില്‍ മഴ തുടരുന്നു' ഇന്ന് മത്സരം പുനരാരംഭിച്ചില്ലെങ്കില്‍ നാളെ ന്യൂസിലണ്ട് ബാറ്റിങ്ങ് തുടരും

news18
Updated: July 9, 2019, 10:27 PM IST
'മാഞ്ചസ്റ്ററില്‍ മഴ തുടരുന്നു' ഇന്ന് മത്സരം പുനരാരംഭിച്ചില്ലെങ്കില്‍ നാളെ ന്യൂസിലണ്ട് ബാറ്റിങ്ങ് തുടരും
rain
  • News18
  • Last Updated: July 9, 2019, 10:27 PM IST
  • Share this:
മാഞ്ചസ്റ്റര്‍: ഇന്ത്യാ ന്യൂസിലണ്ട് സെമി ഫൈനല്‍ മത്സരം നടക്കുന്ന മാഞ്ചസ്റ്ററില്‍ കനത്ത മഴ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മഴ വിട്ടു നിന്നാല്‍ ഇന്ന് 20 ഓവര്‍ കളിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. മത്സരം തുടരാന്‍ കഴിയാതെ വന്നാല്‍ മത്സരം റിസര്‍വ്വ് ദിനമായ നാളെയാണ് നടക്കുക. അങ്ങിനെ വന്നാല്‍ ഇന്ന് നിര്‍ത്തിയിടത്ത് നിന്നാകും മത്സരം തുടങ്ങുക. ന്യൂസിലണ്ടിന് 50 ഓവര്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും.

20 ഓവറായി മത്സരം പുനര്‍ നിശ്ചയിച്ചാല്‍ 148 റണ്‍സാണ് ഇന്ത്യയുടെ വിജയലക്ഷ്യം. എന്നാല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ 20 ഓവര്‍ കളിക്കുമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. നാളെയാണ് മത്സരം നടക്കുന്നതെങ്കില്‍ 47 ാം ഓവറിലെ രണ്ടാം പന്തുമുതല്‍ കളി ആരംഭിക്കും. ഇന്ന്. 46.1 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എടുത്തു നില്‍ക്കെയായിരുന്നു കളി തടസ്സപ്പെട്ടത്. അര്‍ധ സെഞ്ച്വറി നേടിയ കെയ്ന്‍ വില്യംസണും (67), അവസാന നിമിഷം സ്‌കോര്‍ ഉയര്‍ത്തിയ റോസ് ടെയ്‌ലറുമാണ് നന്യൂസിലന്‍ഡിനായി മികച്ച പ്രകടനം പുറത്തെടുത്തത്.

Also Read: 'യുവി സച്ചിനു വേണ്ടി നേടിയതുപോലെ' ധോണിക്ക് വേണ്ടി രോഹിത് കിരീടം നേടുമെന്ന് ആദ്യകാല പരിശീലകന്‍

നിക്കോള്‍സ് (28), നീഷാം (12). ഗ്രാന്‍ഡ്‌ഹോം (16) എന്നിവര്‍ക്ക് ടീം ടോട്ടലിലേക്ക് കാര്യമായ സംഭവന നല്‍കാന്‍ കഴിഞ്ഞില്ല. ഇന്ത്യക്കായി ജസ്പ്രീത് ബൂമ്ര, ജഡേജ, ചാഹല്‍, ഹര്‍ദിക്, ഭൂവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

First published: July 9, 2019, 10:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading