• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സ്വന്തം ത​ട്ട​ക​ത്തി​ൽ മുംബൈക്ക് തോൽവി; രാജസ്ഥാന് തകർപ്പൻ ജയം

83 റ​ണ്‍​സ് നേ​ടി​യ ജോ​സ് ബ​ട്ല​റു​ടെ പ്ര​ക​ട​ന​മാ​ണ് രാ​ജ​സ്ഥാ​നു ജ​യ​മൊ​രു​ക്കി​യ​ത്

news18india
Updated: April 13, 2019, 8:52 PM IST
സ്വന്തം ത​ട്ട​ക​ത്തി​ൽ മുംബൈക്ക് തോൽവി; രാജസ്ഥാന് തകർപ്പൻ ജയം
buttler
news18india
Updated: April 13, 2019, 8:52 PM IST
മും​ബൈ: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നു ര​ണ്ടാം ജ​യം. മും​ബൈ​യെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ൽ നാ​ലു വി​ക്ക​റ്റി​ന് രാ​ജ​സ്ഥാ​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി. മും​ബൈ ഉ​യ​ർ​ത്തി​യ 188 റ​ണ്‍​സ് ല​ക്ഷ്യം ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ സ​ന്ദ​ർ​ശ​ക​ർ മ​റി​ക​ട​ന്നു. 83 റ​ണ്‍​സ് നേ​ടി​യ ജോ​സ് ബ​ട്ല​റു​ടെ പ്ര​ക​ട​ന​മാ​ണ് രാ​ജ​സ്ഥാ​നു ജ​യ​മൊ​രു​ക്കി​യ​ത്.

ക്വിന്റൺ ഡികോക്കിന്റെ അർധസെഞ്ചുറിക്കരുത്തിൽ മുംബൈ ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം, മൂന്നു പന്തു ബാക്കിനിൽക്കെ ആറു വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ മറികടന്നു. തകർത്തടിച്ച് അർധസെഞ്ചുറി നേടിയ ഇംഗ്ലിഷ് താരം ജോസ് ബട്‍ലറിന്റെ പ്രകടനമാണ് രാജസ്ഥാനു വിജയം സമ്മാനിച്ചത്. ബട്‌ലർ 43 പന്തിൽ എട്ടു ബൗണ്ടറിയും ഏഴു സിക്സും സഹിതം 89 റൺസെടുത്തു. ഈ സീസണിൽ രാജസ്ഥാന്റെ രണ്ടാമത്തെ ജയമാണിത്.

പാക് ക്രിക്കറ്റ് ഇതിഹാസം ആശുപത്രിയില്‍; പ്രാര്‍ത്ഥനയോടെ ക്രിക്കറ്റ് ലോകം

43 പന്തില്‍ നിന്ന് ഏഴു സിക്‌സും എട്ടു ബൗണ്ടറിയുമടക്കം 89 റണ്‍സെടുത്ത ജോസ് ബട്ട്‌ലറാണ് രാജസ്ഥാന്റെ വിജയശില്‍പി. 21 പ​ന്തി​ൽ 37 റ​ണ്‍​സെടുത്ത രഹാനയെ ആ​റാം ഓ​വ​റി​ന്‍റെ ര​ണ്ടാം പ​ന്തി​ൽ കൃ​ണാ​ൽ പാ​ണ്ഡ്യ വീ​ഴ്ത്തി. തു​ട​ർ​ന്ന് സ​ഞ്ജു സാം​സ​ണ്‍ ക്രീ​സി​ലെ​ത്തി. 31 റ​ണ്‍​സ് നേ​ടി സ​ഞ്ജു​വും മ​ട​ങ്ങി.

ആ​ദ്യം ബാ​റ്റു ചെ​യ്ത മും​ബൈ​ക്ക് നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ​യും ക്വി​ന്‍റ​ണ്‍ ഡി​കോ​ക്കും ചേ​ർ​ന്നു ത​ക​ർ​പ്പ​ൻ തു​ട​ക്ക​മാ​ണു ന​ൽ​കി​യ​ത്. 10.5 ഓ​വ​റി​ൽ 96 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്ത​പ്പോ​ൾ രോ​ഹി​ത് (32 പ​ന്തി​ൽ 47) പു​റ​ത്താ​യി. ഇ​തി​നു​ശേ​ഷ​വും ഡി​കോ​ക്ക് ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം തു​ട​ർ​ന്നെ​ങ്കി​ലും മ​ധ്യ​നി​ര ത​ക​ർ​ന്നു. പ​തി​നെ​ട്ടാം ഓ​വ​റി​ന്‍റെ മൂ​ന്നാം പ​ന്തി​ൽ ഡി​കോ​ക്കും പു​റ​ത്താ​യി.
First published: April 13, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...