• HOME
  • »
  • NEWS
  • »
  • sports
  • »
  • പാക് വിജയം ആഘോഷിച്ച രാജസ്ഥാനിലെ സ്‌കൂൾ അധ്യാപിക അറസ്റ്റിൽ; പിന്നാലെ ജാമ്യം

പാക് വിജയം ആഘോഷിച്ച രാജസ്ഥാനിലെ സ്‌കൂൾ അധ്യാപിക അറസ്റ്റിൽ; പിന്നാലെ ജാമ്യം

പാകിസ്ഥാനെ പിന്തുണച്ച് പോസ്റ്റ് ഇട്ടതിന് അധ്യാപികയെ അവർ ജോലി ചെയ്തിരുന്ന സ്കൂളിൽ നിന്നും പുറത്താക്കിയിരുന്നു.

  • Share this:
ടി20 ലോകകപ്പില്‍ (ICC T20 World Cup) ഇന്ത്യയ്‌ക്കെതിരായ (india) പാകിസ്ഥാന്റെ (Pakistan) വിജയം ആഘോഷിച്ച അധ്യാപികയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. രാജസ്ഥാനിലെ ഉദയ്പൂരിൽ നീർജ മോദി സ്കൂളിലെ അധ്യാപികയായിരുന്ന നഫീസ അട്ടാരിയെയാണ് ഉദയ്പൂർ അംബമാതാ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയുടെ നിർദേശപ്രകാരം ജാമ്യത്തിൽ വിട്ടത്. രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുകയും അത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് അധ്യാപികയ്‌ക്കെതിരായി രജിസ്റ്റര്‍ ചെയ്ത കേസില്‍ വ്യക്തമാക്കുന്നത്. ഇതേ തുടർന്നായിരുന്നു അറസ്റ്റ്.

അറസ്റ്റ് ചെയ്തതിന് ശേഷം അധ്യാപികയെ പോലീസ് കോടതിയിൽ ഹാജരാക്കുകയും തുടർന്ന് അധ്യാപിക താൻ ഒരു തരത്തിലുള്ള ദുരുദ്ദേശത്തോടെയോ അല്ലെങ്കിൽ മറ്റുള്ളവരുടെ വികാരങ്ങൾ വ്രണപ്പെടുത്തുന്നതിനും വേണ്ടിയല്ല പാകിസ്ഥാന്റെ വിജയമാഘോഷിച്ചു കൊണ്ടുള്ള പോസ്റ്റ് ഇട്ടതെന്ന് കോടതിയെ വ്യക്തമാക്കിയതിനെ തുടർന്ന് 20,000 രൂപയ്ക്ക് മേൽ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

'ഞങ്ങള്‍ വിജയിച്ചു' എന്ന അടിക്കുറിപ്പോടെ പാകിസ്ഥാന്‍ കളിക്കാരുടെ ചിത്രങ്ങള്‍ നഫീസ വാട്‌സാപ്പില്‍ സ്റ്റാറ്റസ് ഇടുകയായിരുന്നു. ഇവരുടെ വാട്‌സാപ്പ് സ്റ്റാറ്റസിന്റെ സ്ക്രീന്‍ഷാേട്ടുകള്‍ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് വിവാദമായതോടെ അധ്യാപിക ജോലി ചെയ്തിരുന്ന സ്കൂളിലെ മാനേജ്‌മെന്റ് അവരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെ അംബമാതാ പോലീസ് സ്റ്റേഷനിൽ സെക്ഷൻ 153 ബി പ്രകാരം ദേശീയ ഐക്യത്തിൽ വിള്ളൽ വരുത്താൻ ശ്രമിച്ചു എന്നതിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇത് പ്രകാരമാണ് അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തത്.

Also read- പാക് വിജയം ആഘോഷിച്ച കശ്മീരി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍; രാജ്യദ്രോഹ കുറ്റം ചുമത്തുമെന്ന് യോഗി ആദിത്യനാഥ്

തനിക്കെതിരെ നടപടി ഉണ്ടായതോടെ അധ്യാപിക വിശദീകരണവുമായി രംഗത്തുവന്നു. തന്റെ പോസ്റ്റ് പാകിസ്ഥാന്‍ ജയിച്ച സന്തോഷത്തില്‍ ആയിരുന്നില്ലെന്നും ആ പോസ്റ്റിന്റെ സന്ദര്‍ഭം മറ്റൊന്നായിരുന്നു എന്നും അധ്യാപിക സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കി. മത്സരത്തിനിടെ തന്റെ കുടുംബം രണ്ട് ടീമുകളായി തിരിഞ്ഞുവെന്നും ഓരോ ടീമും ഇരുപക്ഷത്തെയും പിന്തുണച്ചുവെന്നും അധ്യാപിക പറഞ്ഞു.

Also read- പാക് വിജയം ആഘോഷിച്ച കോളേജ് വിദ്യാർത്ഥികൾക്കും സ്റ്റാഫിനും യുഎപിഎ കുറ്റം ചുമത്തി കേസ്

താന്‍ പാകിസ്ഥാനെ ആയിരുന്നു അന്ന് പിന്തുണച്ചത്, ജയിച്ചപ്പോള്‍ സ്റ്റാറ്റസും ഇട്ടു. സ്റ്റാറ്റസ് ഇട്ടു എന്ന് വെച്ച് ഞാൻ പാകിസ്ഥാനെ പിന്തുണയ്ക്കുന്നു എന്നതല്ല. ഞാൻ ഒരു ഇന്ത്യക്കാരിയാണ്, മറ്റേതൊരു ഇന്ത്യക്കാരനേയും പോലെ ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു. എന്റെ പ്രവർത്തിയെ തുടർന്ന് ആരുടെയെങ്കിലും വികാരങ്ങൾ വ്രണപ്പെട്ടിട്ടുണ്ടെങ്കിൽ അവരുടെ താൻ മാപ്പ്‌ പറയുന്നുവെന്നും അധ്യാപിക കൂട്ടിച്ചേർത്തു. അധ്യാപിക സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഈ വീഡിയോയും വൈറൽ ആയിട്ടുണ്ട്.

Also read- ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ഹര്‍ഭജനെ കളിയാക്കി ആമിര്‍; മറുപടിയുമായി ഹര്‍ഭജനും; ട്വിറ്ററില്‍ തമ്മിലടിച്ച് താരങ്ങള്‍

പാകിസ്ഥാനെതിരെ ഇന്ത്യ തോറ്റതിന് ശേഷം രാജ്യത്ത് ഒരുപാട് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയിരുന്നു. ചണ്ഡീഗഡിൽ കാശ്മീരി കോളേജ് വിദ്യാർഥികൾ ആക്രമണത്തിന് ഇരയാവുകയും കാശ്മീരിലെ രണ്ട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ, വാർഡന്മാർ എന്നിവർ പാകിസ്ഥാന്റെ വിജയം ആഘോഷിച്ചുവെന്നും ദേശ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചുവെന്നതിന്റെ പേരിൽ കാശ്മീരി പോലീസ് അവർക്കെതിരെ യുഎപിഎ കുറ്റം ചുമത്തി കേസ് എടുത്തിരുന്നു. ഇതിനെല്ലാം മുകളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പേസറായ മുഹമ്മദ് ഷമിക്കെതിരെ കടുത്ത അധിക്ഷേപവും വിദ്വേഷ പ്രചാരണങ്ങളും സമൂഹ മാധ്യമങ്ങളിൽ ഉയർന്നിരുന്നു.
Published by:Naveen
First published: