നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ഇന്ത്യക്കെതിരെ പാകിസ്ഥാന്റെ ജയം ആഘോഷിച്ച് രാജസ്ഥാനിലെ അദ്ധ്യാപിക; പിന്നാലെ ജോലി തെറിച്ചു

    ഇന്ത്യക്കെതിരെ പാകിസ്ഥാന്റെ ജയം ആഘോഷിച്ച് രാജസ്ഥാനിലെ അദ്ധ്യാപിക; പിന്നാലെ ജോലി തെറിച്ചു

    ഇവരുടെ വാട്‌സാപ്പ് സ്റ്റാറ്റസിന്റെ സ്ക്രീന്‍ഷാേട്ടുകള്‍ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്കൂൾ അധികൃതർ അദ്ധ്യാപികയെ ജോലിയിൽ നിന്നും പുറത്താക്കിയത്

    • Share this:
      ടി20 ലോകകപ്പില്‍ (T20 World Cup) ഇന്ത്യക്കെതിരെ പാകിസ്ഥാൻ (India vs Pakistan) നേടിയ വിജയത്തില്‍ സന്തോഷം പ്രക‌ടിപ്പിച്ച്‌ വാട്‌സാപ്പില്‍ സ്റ്റാറ്റസ് ഇട്ട അദ്ധ്യാപികയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. രാജസ്ഥാനിലെ ഉദയ്‌പൂരില്‍ നീര്‍ജ മോദി സ്കൂളിലെ അദ്ധ്യാപികയായ നഫീസ അട്ടാരിയെയാണ് പി‌രിച്ചുവിട്ടത്.

      'ഞങ്ങള്‍ വിജയിച്ചു' എന്ന അടിക്കുറിപ്പോടെ പാകിസ്ഥാന്‍ കളിക്കാരുടെ ചിത്രങ്ങള്‍ നഫീസ വാട്‌സാപ്പില്‍ സ്റ്റാറ്റസ് ഇടുകയായിരുന്നു. ഇവരുടെ വാട്‌സാപ്പ് സ്റ്റാറ്റസിന്റെ സ്ക്രീന്‍ഷാേട്ടുകള്‍ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടർന്ന് നീർജ സ്കൂൾ നടത്തിപ്പ് ചുമതലയുള്ള സോജാത്യ ചാരിറ്റബിൾ ട്രസ്റ്റ് അവരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി അറിയിക്കുകയായിരുന്നു.

      ട്രസ്റ്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇവർ അദ്ധ്യാപികയെ സ്കൂളിൽ പിരിച്ചുവിടുന്നതിനുള്ള തീരുമാനം എടുത്തത്. യോഗത്തിന് പിന്നാലെ തിങ്കളാഴ്ച ഇവർ അദ്ധ്യാപികയെ സ്കൂളിൽ നിന്നും പിരിച്ചുവിട്ടതായുള്ള ഔദ്യോഗിക കുറിപ്പും പുറത്തുവിട്ടിരുന്നു.



      സംഭവത്തെക്കുറിച്ച് അദ്ധ്യാപികയും സ്കൂൾ അധികൃതരും കൂടുതൽ പ്രതികരിക്കാൻ തയാറായിട്ടില്ല.

      Also read- Gautam Gambhir |പാക് വിജയം പടക്കം പൊട്ടിച്ച് ആഘോഷിച്ചവര്‍ക്ക് ഇന്ത്യക്കാരായി തുടരാന്‍ അര്‍ഹതയില്ല: ഗൗതം ഗംഭീര്‍

      ലോകകപ്പിലെ സൂപ്പർ 12ൽ പാകിസ്ഥാനെതിരെ 10 വിക്കറ്റിന്റെ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. ഇന്ത്യയെ തോൽപ്പിച്ച പാക്കിസ്ഥാൻ ലോകകപ്പ് വേദിയിൽ ഇന്ത്യക്കെതിരെ അവരുടെ ആദ്യ ജയം കൂടിയാണ് കുറിച്ചത്.

      ഇന്ത്യ കുറിച്ച 152 റൺസ് പിന്തുടർന്ന് ഇറങ്ങിയ പാകിസ്ഥാൻ 17.5 ഓവറിൽ തന്നെ ലക്ഷ്യം കണ്ടു. ക്യാപ്റ്റൻ ബാബർ അസമിന്റെയും (Babar Azam) (52 പന്തിൽ 68) മുഹമ്മദ് റിസ്വാന്റെയും (Mohammad Rizwan) (55 പന്തിൽ 72) അർധസെഞ്ചുറി പ്രകടനങ്ങളാണ് അവരുടെ ജയം എളുപ്പമാക്കിയത്. ബൗളിങ്ങിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി ഷഹീൻ അഫ്രീദിയും തിളങ്ങി.

      Also read- പാകിസ്ഥാന്റെ വിജയം; ഇന്ത്യയില്‍ പടക്കം പൊട്ടിച്ച് ആഘോഷം; ദീപാവലിക്കും ആയിക്കൂടേയെന്ന് സെവാഗ്

      നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തിരുന്നു. തുടക്കത്തിലേ തകർച്ചയ്ക്ക് ശേഷം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ (Virat Kohli) അർധസെഞ്ചുറിയും (49 പന്തിൽ 57) ഋഷഭ് പന്തിന്റെ (Rishabh Pant) (39) പ്രകടനവുമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.

      ലോകകപ്പില്‍ ആദ്യമായാണ് പാകിസ്ഥാനോട് ഇന്ത്യ പരാജയപ്പെടുന്നത്. കളിയില്‍ പാകിസ്ഥാന്‍ വിജയിച്ചതിന് പിന്നാലെ വിവിധയിടങ്ങളില്‍ ചിലര്‍ പടക്കം പൊട്ടിക്കുകയും വിജയം ആഘോഷമാക്കുകയും ചെയ്തിരുന്നു.

      പാകിസ്ഥാന്റെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിച്ചവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ രംഗത്ത് എത്തിയിരുന്നു. ഇത്തരക്കാര്‍ക്ക് ഇന്ത്യക്കാരായി തുടരാന്‍ അര്‍ഹതയില്ലെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

      Also Read-അതിരുകടന്ന് ആവേശം; ലോകകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് തോൽവി; അക്രമണത്തിനിരയായി കാശ്മീരി വിദ്യാര്‍ത്ഥികള്‍

      പടക്കം പൊട്ടിക്കുകയും വിജയം ആഘോഷമാക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതില്‍ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ് ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്.
      Published by:Naveen
      First published:
      )}