നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഇങ്ങനെയെങ്കിൽ സിംബാബ്‍വെ ഇനി ടെസ്റ്റ് കളിക്കരുത്; മോശം പ്രകടനത്തിൽ രൂക്ഷ വിമർശനവുമായി റമീസ് രാജ

  ഇങ്ങനെയെങ്കിൽ സിംബാബ്‍വെ ഇനി ടെസ്റ്റ് കളിക്കരുത്; മോശം പ്രകടനത്തിൽ രൂക്ഷ വിമർശനവുമായി റമീസ് രാജ

  ടെസ്റ്റ് ക്രിക്കറ്റിൽ കളിക്കുന്നതിന് പകരം പരിമിത ഓവർ മത്സരങ്ങളിലേക്കു കൂടുതൽ ശ്രദ്ധ നൽകുന്നതാവും സിംബാബ്‌വെയ്ക്ക് നല്ലതെന്നും റമീസ് രാജ

  zim-vs-pak

  zim-vs-pak

  • Share this:
   പാക്കിസ്താനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും കൂറ്റൻ തോൽവി വഴങ്ങിയ സിംബാബ്‌വെക്ക് എതിരെ രൂക്ഷ വിമർശനവുമായി മുൻ പാകിസ്താൻ താരവും കമൻ്റേറ്ററുമായ റമീസ് രാജ. സിംബാബ്‌വെ ഇങ്ങനെയാണ് കളിക്കുന്നതെങ്കിൽ ഇനി കുറച്ചുകാലത്തേക്ക് ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിട്ടുനിൽക്കണമെന്നാണ് റമീസ് രാജ അഭിപ്രായപ്പെട്ടത്. അഞ്ച് ദിവസത്തേക്ക് ഉള്ള ടെസ്റ്റ് മത്സരങ്ങൾ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ അവസാനിക്കുകയും മത്സരഫലങ്ങൾ തീർത്തും ഏകപക്ഷീയമാകുന്ന സാഹചര്യത്തിലുമാണ് റമീസ് രാജ ഇത്തരമൊരു ആവശ്യം ഉയർത്തിയത്.

   ടെസ്റ്റ് ക്രിക്കറ്റിൽ കളിക്കുന്നതിന് പകരം പരിമിത ഓവർ മത്സരങ്ങളിലേക്കു കൂടുതൽ ശ്രദ്ധ നൽകുന്നതാവും സിംബാബ്‌വെയ്ക്ക് നല്ലതെന്നും റമീസ് രാജ അഭിപ്രായപ്പെട്ടു. സിംബാബ്‌വെ ഭാഗമായ ടെസ്റ്റ് മത്സരങ്ങൾ കാണാനാളില്ലെന്നും അതുമൂലം മത്സരങ്ങൾ അപ്രസക്തമാകുന്നുവെന്നും രാജ ചൂണ്ടിക്കാട്ടി.

   പാകിസ്താനെതിരായ രണ്ട് ടെസ്റ്റ് മത്സര പരമ്പരയിൽ നിന്ന് സിംബാബ്‌വെക്ക് ഒന്നും നേടാനായില്ലെന്നും റമീസ് രാജ ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ ‘യോജിക്കാത്ത’ ടീമുകൾ തമ്മിലുള്ള ടെസ്റ്റ് പരമ്പരകൾ പൊതുവെ കാണികൾ കുറവായ ടെസ്റ്റ് മത്സരങ്ങളുടെ ഭാവി കൂടുതൽ അപകടത്തിലാക്കുമെന്ന് റമീസ് രാജ മുന്നറിയിപ്പു നൽകി. ക്രിക്കറ്റിനോട് താല്പര്യമുള്ളവർ മറ്റു കായിക മത്സരങ്ങളിലേക്ക് തിരിഞ്ഞേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

   Also Read- ആരുമായും സമ്പര്‍ക്കം പാടില്ല; ഇംഗ്ലണ്ടിലേക്ക് പോകാനൊരുങ്ങുന്ന ഇന്ത്യന്‍ താരങ്ങളോട് നിലപാട് കടുപ്പിച്ച് ബി സി സി ഐ

   ഹരാരെയിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്നിങ്സ് ജയം നേടിയ പാക്കിസ്താൻ പരമ്പര തൂത്തുവാരിയിരുന്നു. ഇന്നിങ്സിനും 147 റൺസിനുമായിരുന്നു പാക്കിസ്താന്റെ ജയം. പരമ്പരയിലെ രണ്ടു ടെസ്റ്റും മൂന്നു ദിവസങ്ങൾക്കപ്പുറം നീണ്ടില്ല. രണ്ടാം ടെസ്റ്റ് നാലാം ദിനത്തിലേക്ക് കടന്നെങ്കിലും ആദ്യത്തെ ഒരു മണിക്കൂറിൽ തന്നെ മത്സരം അവസാനിച്ചു. അതേസമയം, ടി20 പരമ്പരയിലെ ഒരു മത്സരം ജയിച്ച സിംബാബ്‌വെ 2–1നാണ് പരമ്പര നഷ്ടമാക്കിയത്.

   ‘ഇത്തരം ചേരാത്ത ടീമുകൾ തമ്മിലുള്ള ടെസ്റ്റ് മത്സരങ്ങൾ നടക്കാൻ പാടില്ല. ടെസ്റ്റ് മത്സരങ്ങൾ കാണാൻ അല്ലെങ്കിൽത്തന്നെ ആളില്ല. അവർക്കു മുന്നിൽ ഇത്തരം ഏകപക്ഷീയമായ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചാൽ അവർ ഫുട്ബോളോ മറ്റു കായിക മത്സരങ്ങളോ കാണാൻ പോകും. മൂന്നു ദിവസം കൊണ്ട് അവസാനിക്കുന്ന ടെസ്റ്റ് മത്സരങ്ങൾ എന്തൊരു തമാശയാണ്’ – റമീസ് രാജ പറഞ്ഞു.

   ‘ദുർബലരായ ടീമുകൾ ശക്തരായ ടീമുകളോട് ഏറ്റുമുട്ടുമ്പോൾ അതിൽനിന്ന് ചെറിയ ടീമുകൾക്ക് ഒരുപാട് പഠിക്കാനും അനുഭവങ്ങൾ ആർജ്ജിക്കാനും ഉണ്ടെന്ന് ചിലർ പറയും. ഈ അഭിപ്രായം ശരി തന്നെയാണ്. പക്ഷേ, പാക്കിസ്താനെതിരായ പരമ്പരയിൽനിന്ന് സിംബാബ്‍വെ താരങ്ങൾക്ക് എന്തെങ്കിലും പഠിക്കാനായോയെന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്’ – റമീസ് രാജ പറഞ്ഞു.

   ‘ഒന്നാം ടെസ്റ്റിലെ തോൽവിയിൽനിന്ന് അവർ എന്തെങ്കിലും പഠിച്ചതായി രണ്ടാം ടെസ്റ്റിൽ തോന്നിയതേയില്ല. സിംബാബ്‌വെ ടീമിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണ്. മുൻപ് ഇതായിരുന്നില്ല സ്ഥിതി. 1992ലെ ലോകകപ്പിൽ കളിച്ച സിംബാബ്‍വെ ടീമിൽ നാലോ അഞ്ചോ ലോകോത്തര താരങ്ങളുണ്ടായിരുന്നു. മികച്ച പ്രകടനം നടത്തി കരുത്തരായ ടീമുകളെ തോൽപ്പിക്കാനുള്ള ശേഷിയും അവർക്കുണ്ടായിരുന്നു’ – റമീസ് രാജ പറഞ്ഞു.

   പാക്കിസ്താനെതിരെ ഹരാരെയിൽ നടന്ന രണ്ടു ടെസ്റ്റും തോറ്റ സിംബാബ്‌വെ സമ്പൂർണ തോൽവിയാണ് വഴങ്ങിയത്. രണ്ടു ടെസ്റ്റുകളിലും പാക്കിസ്ഥാൻ ഇന്നിങ്സ് ജയം നേടിയിരുന്നു. ഒന്നാം ടെസ്റ്റിൽ ഇന്നിങ്സിനും 116 റൺസിനുമാണ് പാക്കിസ്ഥാൻ ജയിച്ചത്.
   രണ്ടാമത്തെ ടെസ്റ്റിൽ ഇന്നിങ്സിനും 147 റൺസിനുമായിരുന്നു പാക്കിസ്താൻ്റെ വിജയം.

   രണ്ടു ടെസ്റ്റുകളിലും ഒന്നു പൊരുതാൻ പോലുമാകാതെ സിംബാബ്‌വെ തോൽവി വഴങ്ങിയ സാഹചര്യത്തിലാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് സിംബാബ്‌വെ വിട്ടുനിൽക്കണമെന്ന് റമീസ് രാജ ആവശ്യപ്പെട്ടത്.

   Summary- Zimbabwe should not play test cricket now, former Pakistani cricketer Ramiz Raja laments on one side contests
   Published by:Anuraj GR
   First published:
   )}