'കോഹ്ലി മെസ്സിയെപ്പോലെ! രണ്ട് പേര്‍ക്കും അതിന് കഴിഞ്ഞിട്ടില്ല', മുന്‍ പാക് നായകന് റമീസ് രാജ പറയുന്നു
'കോഹ്ലി മെസ്സിയെപ്പോലെ! രണ്ട് പേര്‍ക്കും അതിന് കഴിഞ്ഞിട്ടില്ല', മുന്‍ പാക് നായകന് റമീസ് രാജ പറയുന്നു
ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയെ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയോട് ഉപമിച്ചിരിക്കുകയാണ് മുന്‍ പാകിസ്ഥാന് നായകന് റമീസ് രാജ. ദേശീയ ടീമുകള്‍ക്കൊപ്പം രണ്ടു പേര്‍ക്കും പ്രധാന കിരീടവിജയങ്ങളൊന്നുമില്ലെന്നും ഇതു അവസാനിപ്പിക്കാന്‍ എന്തു ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ക്രിക്കറ്റില്‍ സച്ചിന് തെണ്ടുല്‍ക്കറുടെ പിന്‍ഗാമിയെന്നാണ് വിരാട് കോഹ്ലിക്കുള്ള വിശേഷണം. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്റര്‍നെറ്റില്‍ തിരയുന്ന ക്രിക്കറ്ററാണ് വിരാട് കോഹ്ലി ഇപ്പോള്‍. സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരില് ഒരാളായി കണക്കാക്കപ്പെടുന്ന കോഹ്ലിക്ക് ഇന്ത്യയില്‍ മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലും വലിയ ആരാധക പിന്തുണയാണുള്ളത്. എം എസ് ധോണി വിരമിച്ചതിന് ശേഷം വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം വിദേശത്തും സ്വദേശത്തുമായി മൂന്ന് ഫോര്‍മാറ്റിലും തകര്‍പ്പന്‍ പ്രകടനം കാഴ്ച വെക്കുമ്പോഴും ഐ സി സിയുടെ ഒരു പ്രധാന ട്രോഫി ഇന്ത്യക്ക് സ്വപ്നം മാത്രമായി തുടരുകയാണ്. വരാനിരിക്കുന്ന പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലൂടെ ആ കുറവ് നികത്താനാണ് കോഹ്ലിയും കൂട്ടരും ശ്രമിക്കുക. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനെ മുന്‍ നിര്‍ത്തി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയെ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയോട് ഉപമിച്ചിരിക്കുകയാണ് മുന്‍ പാകിസ്ഥാന് നായകന് റമീസ് രാജ. ദേശീയ ടീമുകള്‍ക്കൊപ്പം രണ്ടു പേര്‍ക്കും പ്രധാന കിരീടവിജയങ്ങളൊന്നുമില്ലെന്നും ഇതു അവസാനിപ്പിക്കാന്‍ എന്തു ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഫുട്ബോളില്‍ മെസ്സിയെപ്പോലെയാണ് ക്രിക്കറ്റില്‍ കോഹ്ലി എന്നാണ് അദ്ദേഹം പറയുന്നത്. എല്ലാം നേടിയിട്ടും ഒരു പ്രധാനപ്പെട്ട കിരീടമില്ലെന്നത് കരിയറിലെ പോരായ്മയാണെന്നു രാജ പറയുന്നു. നോക്കൗട്ട് മല്‍സരങ്ങളില്‍ ഇറങ്ങുമ്പോള്‍ ശാന്തനായി, സമ്മര്‍ദ്ദമില്ലാതെ കളിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാറ്റ്സ്മാനെന്ന നിലയില്‍ ഐസിസിയുടെ നോക്കൗട്ട് മല്‍സരങ്ങളില്‍ കോഹ്ലി നിരാശപ്പെടുത്തിയിട്ടുണ്ട്.
മെസ്സിയെപ്പോലെ ചില വലിയ കളിക്കാര്‍ ദേശീയ ടീമിനൊപ്പം ഇനിയുമൊരു പ്രധാന കിരീടം നേടിയിട്ടില്ല. ലോകകപ്പ് ഫൈനല്‍ പോലെയുള്ള വലിയ വേദികളില്‍ പെര്‍ഫോം ചെയ്യുമ്പോഴാണ് ഒരു കളിക്കാരന്റെ കഴിവ് തെളിയിക്കപ്പെടുന്നതെന്നും രാജ അഭിപ്രായപ്പെട്ടു. നീണ്ട എട്ട് വര്‍ഷമായി ഇന്ത്യക്ക് ഐ സി സിയുടെ പ്രധാന ട്രോഫിയില്‍ മുത്തമിടാന്‍ കഴിഞ്ഞിട്ടില്ല. 2013ല്‍ ധോണി നായകനായിരിക്കെ ചാമ്പ്യന്‍സ് ട്രോഫിയാണ് ഇന്ത്യ അവസാനമായി നേടിയത്. കുറേ നാളുകളായി കോഹ്ലിയുടെ അക്കൗണ്ടില്‍ സെഞ്ച്വറികളും പിറന്നിട്ടില്ല. ഒരു കാലത്ത് തുടര്‍ച്ചയായി സെഞ്ചുറികള്‍ നേടിക്കൊണ്ട് വിസ്മരിപ്പിച്ചിരുന്ന കോഹ്ലിക്ക് ഇപ്പോള്‍ സെഞ്ചുറി കിട്ടാക്കനിയായി മാറിക്കൊണ്ടിരിക്കുകയാണ്. കൃത്യമായി പറഞ്ഞാല്‍ 2019ന് ശേഷം കോഹ്ലിയുടെ അക്കൗണ്ടില്‍ ഒരു സെഞ്ചുറി പിറന്നിട്ടില്ല. സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ ഉയര്‍ന്ന സ്കോറുകള്‍ നേടാന്‍ കഴിയുന്നുണ്ടെങ്കിലും സെഞ്ചുറി തികയ്ക്കാന്‍ പലപ്പോഴും കഴിയാതെ വരുന്നു. അര്‍ദ്ധസെഞ്ച്വറികള്‍ സെഞ്ച്വറി ആക്കാന്‍ താരത്തിന് സാധിക്കുന്നില്ല. ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 70 സെഞ്ചുറികളാണ് താരം പോക്കറ്റിലാക്കിയിട്ടുള്ളത്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.