• HOME
  • »
  • NEWS
  • »
  • sports
  • »
  • Ramiz Raja |'പാകിസ്ഥാനില്‍ നടക്കുന്ന 2023ലെ ഏഷ്യാകപ്പില്‍ നിന്ന് ഇന്ത്യക്ക് എളുപ്പത്തില്‍ പിന്മാറനാകില്ല': റമീസ് രാജ

Ramiz Raja |'പാകിസ്ഥാനില്‍ നടക്കുന്ന 2023ലെ ഏഷ്യാകപ്പില്‍ നിന്ന് ഇന്ത്യക്ക് എളുപ്പത്തില്‍ പിന്മാറനാകില്ല': റമീസ് രാജ

അതിനുശേഷം 2025ലെ ചാമ്പ്യന്‍സ് ട്രോഫിക്കും പാകിസ്ഥാന്‍ ആതിഥ്യം വഹിക്കുന്നുണ്ട്.

Ramiz Raja

Ramiz Raja

  • Last Updated :
  • Share this:
    2023ല്‍ പാകിസ്ഥാനില്‍ (Pakistan) നടക്കുന്ന ഏഷ്യാകപ്പ് (Asia Cup) ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യയ്ക്ക് (India)എളുപ്പത്തില്‍ പിന്‍വലിയാനാകില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (PCB) ചെയര്‍മാന്‍ റമീസ് രാജ (Rameez Raja). എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്ത ശേഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ICC) ഓരോ ടൂര്‍ണമെന്റിന്റെയും വേദികളും സമയക്രമവും തീരുമാനിക്കുന്നത്. ഈ സാഹചര്യത്തില്‍ ടൂര്‍ണമെന്റില്‍നിന്ന് പിന്‍മാറാന്‍ ഇന്ത്യയ്ക്ക് സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

    ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങള്‍ കാരണം ഇരുവരും ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് നേര്‍ക്കുനേര്‍ വരാറുള്ളത്. ചിരവൈരികളുടെ പോരാട്ടങ്ങള്‍ ഇതുവരെയും ആരാധകര്‍ക്ക് ആവേശ മുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചിട്ടുള്ളത് എന്നതിനാല്‍ ഇരുവരും തമ്മില്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരങ്ങള്‍ക്കായി ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കാറുള്ളത്.

    അതേസമയം, വര്‍ഷങ്ങളായി ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് പോകാറുമില്ല. ഈ സാഹചര്യത്തില്‍, ഏഷ്യാകപ്പിനായി ഇന്ത്യന്‍ ടീം പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ തയാറാകുമോ എന്നതാണ് ചോദ്യം. അതിനുശേഷം 2025ലെ ചാമ്പ്യന്‍സ് ട്രോഫിക്കും പാകിസ്ഥാന്‍ ആതിഥ്യം വഹിക്കുന്നുണ്ട്.

    'ഇന്ത്യയുമായി ഒരു ഉഭയകക്ഷി പരമ്പര നടത്തുക വളരെ ബുദ്ധിമുട്ടാണ്. പക്ഷേ, എപ്പോഴെങ്കിലും ഒരു ത്രിരാഷ്ട്ര പരമ്ബര നടത്താം. ഐസിസി ടൂര്‍ണമെന്റുകളില്‍ നിന്ന് അവര്‍ക്ക് എളുപ്പം പിന്മാറാനാവില്ല. അതുകൊണ്ട് തന്നെ അവിടെ സമ്മര്‍ദ്ദമുണ്ടാവും. ക്രിക്കറ്റ് ബോര്‍ഡുകളോട് ഇക്കാര്യങ്ങളെല്ലാം സംസാരിക്കും. അതുകൊണ്ട് ഇന്ത്യ പിന്മാറില്ലെന്ന് കരുതുന്നു. സൗരവ് ഗാംഗുലിയുമായി എനിക്ക് നല്ല ബന്ധമാണുള്ളത്. വിവിധ കാര്യങ്ങളെപ്പറ്റി ഞങ്ങള്‍ സംസാരിക്കും. ക്രിക്കറ്റര്‍മാര്‍ തന്നെ ഈ സ്ഥാനങ്ങളില്‍ ഇരിക്കുന്നതിനാല്‍ ആ ബന്ധം അവിടെയുണ്ടാവും. അതില്‍ രാഷ്ട്രീയം വന്നാല്‍ കാര്യങ്ങള്‍ എളുപ്പമാവില്ല.'- റമീസ് രാജ പറഞ്ഞു.

    Sourav Ganguly |ഇന്ത്യ- പാകിസ്ഥാന്‍ പരമ്പരകള്‍ പുനരാരംഭിക്കാന്‍ സാധ്യതയില്ല; തുറന്നുപറഞ്ഞ് സൗരവ് ഗാംഗുലി

    ഇന്ത്യ-പാകിസ്ഥാന്‍(India vs Pakistan) പരമ്പര പുനരാരംഭിക്കാനുളള സാധ്യതകള്‍ ഒന്നും തന്നെയില്ലെന്ന് തുറന്ന് പറഞ്ഞ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി(Sourav Ganguly). ഭരണകൂടങ്ങളാണ് ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കേണ്ടതെന്നും ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നും സൗരവ് ഗാംഗുലി പറയുന്നു. നാല്‍പതാമത് ഷാര്‍ജ അന്താരാഷ്ട്ര ബുക്ക് ഫെയറിന്റെ സമാപനത്തോട് അനുബന്ധിച്ച് സംസാരിക്കവെയാണ് ഗാംഗുലി ഇക്കാര്യത്തെ കുറിച്ച് നിലപാട് വ്യക്തമാക്കിയത്.

    'ഇത് ബോര്‍ഡുകളുടെ കയ്യിലല്ല. ലോക ടൂര്‍ണമെന്റുകളില്‍. രണ്ട് ടീമുകളും പരസ്പരം കളിക്കുന്നു. രണ്ട് ടീമുകളും തമ്മിലുളള ഉഭയകക്ഷി ക്രിക്കറ്റ് വര്‍ഷങ്ങളായി നിര്‍ത്തിവച്ചിരിക്കുകയാണ്. അതാത് സര്‍ക്കാരുകള്‍ തമ്മില്‍ പ്രവര്‍ത്തിക്കേണ്ട കാര്യമാണിത്. ഇത് റമീസിന്റെയോ എന്റെയോ കൈയ്യിലല്ല'- ഗാംഗുലി വിശദമാക്കി.
    Published by:Sarath Mohanan
    First published: