നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • മെസ്സി ബാഴ്സലോണയിൽ ഇല്ലായിരുന്നെങ്കിൽ റിയൽ മാഡ്രിഡ് കൂടുതൽ കിരീടങ്ങൾ നേടുമായിരുന്നു: റാമോസ്

  മെസ്സി ബാഴ്സലോണയിൽ ഇല്ലായിരുന്നെങ്കിൽ റിയൽ മാഡ്രിഡ് കൂടുതൽ കിരീടങ്ങൾ നേടുമായിരുന്നു: റാമോസ്

  റിയൽ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെർണബാബോവിൽ നിരവധി വർഷങ്ങളായി കളിച്ചുകൊണ്ടിരിക്കുന്ന റാമോസ് അഭ്യന്തര മത്സരങ്ങളിലും രാജ്യാന്തര കളികളിലുമായി നിരവധി കിരീടങ്ങൾ നേടിയിട്ടുണ്ട്.

  News18

  News18

  • Share this:
   അർജൻറീന സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സലോണയ്ക്ക് വേണ്ടി കളിച്ചില്ലായിരുന്നുവെങ്കിൽ തങ്ങൾക്ക് കൂടുതൽ കിരീടങ്ങൾ നേടാനാവുമായിരുന്നുവെന്ന് റിയൽ മാഡ്രിഡ് താരം സെർജിയോ റാമോസ് വെളിപ്പെടുത്തുന്നു. കഴിഞ്ഞ ഒരുപാട് വർഷങ്ങളായി ക്യാംപ് ന്യൂവിൽ ലയണൽ മെസ്സി കളിക്കുന്നത് കൊണ്ട് റിയൽ മാഡ്രിഡിനാണ് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടായിരിക്കുന്നത്. അർജന്റീനിയ൯ ഇതിഹാസ താരം ബാഴ്സലോണയ്ക്ക് വേണ്ടി ബൂട്ട് കെട്ടിയില്ലായിരുന്നുവെങ്കിൽ തങ്ങളുടെ കീടങ്ങളുടെ എണ്ണം മറ്റൊന്നാകുമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

   റിയൽ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെർണബാബോവിൽ നിരവധി വർഷങ്ങളായി കളിച്ചുകൊണ്ടിരിക്കുന്ന റാമോസ് അഭ്യന്തര മത്സരങ്ങളിലും രാജ്യാന്തര കളികളിലുമായി നിരവധി കിരീടങ്ങൾ നേടിയിട്ടുണ്ട്. ലോകകപ്പ്, യൂറോപ്യൻ ചാമ്പ്യൻഷിപ്പ് തുടങ്ങി അന്താരാഷ്ട്ര വേദികളിലേക്ക് താൻ കളിച്ച ടീമുകളുടെ മഹിമ എത്തിക്കാൻ റാമോസിന് സാധിച്ചിട്ടുണ്ട്.

   Also Read ജീവിതത്തിനും മരണത്തിനും ഇടയിലെ നിമിഷങ്ങൾ, നക്സലുകൾ മോചിപ്പിച്ച സിആർപിഎഫ് ജവാനുമായി അഭിമുഖം

   നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും അഞ്ച് ലാലിഗ വിജയങ്ങളും റാമോസിന് സ്വന്തമായിട്ട് അവകാശപ്പെടാനുണ്ട്. അതേസമയം, ലയണൽ മെസ്സി ബാഴ്സലോണക്ക് 10 കിരീടങ്ങൾ നേടാൻ കാരണമായിട്ടുണ്ട്. നിരവധി തവണ റിയലിന്റെ കിരീട സ്വപ്നങ്ങൾക്ക് തടയിടാൻ കഴിഞ്ഞുവെന്നതാണ് ലയണൽ മെസ്സിയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്.

   ദി ലെജന്റ് ഓഫ് സെർജിയോ റാമോസ് എന്ന ഡോക്യുമെന്ററിയിലാണ് സ്പെയിൻ താരം ഈ വെളിപ്പെടുത്തൽ നടത്തിയത്. “ഒരുപക്ഷേ ബാഴ്സലോണയിൽ മെസ്സി ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾ കൂടുതൽ കിരീടങ്ങൾ നേടുമായിരുന്നു. ഒരു സമയത്ത് ബാഴ്സലോണയുടെ ഏറ്റവും ശക്തമായ ടീമിനെയാണ് ഞങ്ങൾ നേരിട്ടത്. ജോസ് മൊറീനോ എന്ന ശക്തനായ ഒരു കോച്ച് ഉണ്ടായിരുന്നിട്ടു കൂടി ഞങ്ങൾക്ക് വളരെ ബുദ്ധിമുട്ടായിരുന്നു ബാഴ്സയെ നേരിടാ൯.”

   Also Read 'തപാല്‍ വോട്ടില്‍ തിരിമറി'; നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് ചെന്നിത്തലയുടെ കത്ത്

   നാല് ചാമ്പ്യൻസ് ലീഗ് ട്രോഫികൾ, അഞ്ച് ലാലിഗ കിരീടങ്ങൾ എന്നിവക്കു പുറമേ റിയൽ മാഡ്രിഡിന് രണ്ട് കോപ്പ ഡെൽ റേ കിരീടങ്ങൾ നേടാനും റാമോസ് സഹായകമായിട്ടുണ്ട്. മൂന്നു യുവേഫ സൂപ്പർ കപ്പുകൾ, ഒരു ഫിഫ വേൾഡ് കപ്പ് തുടങ്ങിയവയും സെർജിയോ റമോസിന്റെ നേട്ടങ്ങളിൽപ്പെടുന്നു.

   സ്പെയിനിന് വേണ്ടി 180 തവണ ബൂട്ട് കെട്ടിയ സെർജിയോ റാമോസ് 2010 ൽ ലോകകപ്പ് നേടിയ ടീമിലെ പ്രധാനിയായിരുന്നു. ടീമിനെ രണ്ടു തവണ യൂറോപ്യൻ കിരീടം നേടാനും അദ്ദേഹം സഹായിച്ചിട്ടുണ്ട്. മൊത്തത്തിൽ 22 കിരീടങ്ങൾ സ്വന്തമായി നേടിയ റാമോസ് രാജ്യാന്തര തലത്തിൽ സ്പെയിനിന് വേണ്ടി മൂന്നു കിരീടങ്ങളും നേടിക്കൊടുത്തിട്ടുണ്ട്.

   ഈ സീസണിൽ ലാലിഗ കിരീടം നിലനിർത്താനുള്ള പോരാട്ടത്തിലാണ് റിയൽ മാഡ്രിഡ്. കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ലിവർപൂളിനെതിരെ 3-1 വിജയം നേടിയിരുന്നു റിയൽ. ഈ സമ്മറോടെ റയൽ മാഡ്രിഡുമായുള്ള സെർജിയോ റാമോസിന്റെ കരാർ അവസാനിക്കും. എന്നാൽ കരാർ നീട്ടുന്നതിനെ പറ്റി ഇതുവരെ ചർച്ചകളൊന്നും നടന്നിട്ടില്ല. റാമോസ് റിയൽ മാഡ്രിഡിൽ തുടരുമോ ഇല്ലേ എന്ന ആശങ്ക തുടരുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡും പാരിസ് സെന്റ് ജർമനും താരത്തെ വിലയ്ക്കു വാങ്ങാൻ തയ്യാറെടുക്കുന്നു എന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്.
   Published by:Aneesh Anirudhan
   First published:
   )}