രഞ്ജി ട്രോഫി സെമി: കേരളം ഇന്ന് വിദര്‍ഭയ്‌ക്കെതിരെ

അഞ്ചു ദിനങ്ങളിലായി നടക്കുന്ന മല്‍സരം രാവിലെ 9.30 നാണ് ആരംഭിക്കുക

kerala cricket team

kerala cricket team

 • News18
 • Last Updated :
 • Share this:
  കൃഷ്ണഗിരി: രഞ്ജി ട്രോഫി സെമി ഫൈനലില്‍ കേരളം ഇന്ന് വിദര്‍ഭയെ നേരിടും. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിലാണ് മല്‍സരം. രഞ്ജി ചരിത്രത്തിലാദ്യമായി കലാശക്കളിയില്‍ എത്തുക എന്ന മോഹവുമായാണ് കേരളം കളത്തിലിറങ്ങുന്നത്. വിദര്‍ഭയാകട്ടെ ചാമ്പ്യന്‍ പദവി നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തെ നേരിടുക.

  മല്‍സരം അഞ്ചു ദിനം നീളുന്നതിനായി ക്യൂറേറ്റര്‍ സ്‌പോര്‍ട്ടിങ് വിക്കറ്റാണ് ഒരുക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാറ്റിങ്ങിലും ബോളിങ്ങിലും കരുത്തരുടെ നിരയുമായാണ് വിദര്‍ഭ കളത്തിലിറങ്ങുന്നത്. വസീം ജാഫറും സഞ്ജയ് രാമസ്വാമ്ിയും അടങ്ങുന്ന ബാറ്റിങ് നിര കേരള ബൗളര്‍മാര്‍ക്ക് തലവേദന സൃഷ്ടിച്ചേക്കും. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവിന്റെ നേതൃത്വത്തിലുള്ള ബൗളിങ് നിരയും ശക്തമാണ്.

  Also Read: 'നായകന്‍ രോഹിത്'; കിവീസിനെതിരായ അവസാന രണ്ട് ഏകദിനത്തിനും ടി20യ്ക്കും കോഹ്‌ലി ഇല്ല

  കരുത്തുറ്റ പേസ് നിര തന്നെയാണ് കേരളത്തിന്റെ കരുത്ത്. ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍, എംഡി നീഥീഷ് എന്നിവരടങ്ങുന്ന പേസ് ത്രയം വിദര്‍ഭ ബാറ്റിങ് നിരയെ വീഴ്ത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ്. ഈ സിസണിലെ മികച്ച ബാളിങ് നിരയാണ് കേരളത്തിന്റേത്.

  ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മ പ്രധാന പ്രശ്‌നമായി നില്‍ക്കുമ്പോള്‍ സച്ചിന്‍ ബേബി ജലജ് സക്‌സേന പി രാഹുല്‍ സിജോമോന്‍ ജോസഫ് അടക്കമുള്ളവര്‍ ബാറ്റുകൊണ്ടും മനസാന്നിധ്യം കൊണ്ടും പലപ്പോഴും രക്ഷകരായി. ചരിത്ര ഫൈനല്‍ മാത്രമാണ് ലക്ഷ്യം എന്ന കേരളാ നായകന്റെ വാക്കുകള്‍ ഇതിന് അടിവരയിടുന്നതാണ്. അഞ്ചു ദിനങ്ങളിലായി നടക്കുന്ന മല്‍സരം രാവിലെ 9.30 നാണ് ആരംഭിക്കുക.

  First published:
  )}