• HOME
  • »
  • NEWS
  • »
  • sports
  • »
  • Ranji Trophy |രഞ്ജി ട്രോഫിയില്‍ ചരിത്രം കുറിച്ച് മധ്യപ്രദേശ്; മുംബൈയെ തകര്‍ത്ത് കന്നിക്കിരീടം

Ranji Trophy |രഞ്ജി ട്രോഫിയില്‍ ചരിത്രം കുറിച്ച് മധ്യപ്രദേശ്; മുംബൈയെ തകര്‍ത്ത് കന്നിക്കിരീടം

ഫൈനല്‍ മത്സരത്തിലെ രണ്ടാം ഇന്നിങ്‌സില്‍ മുംബൈ ഉയര്‍ത്തിയ 108 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ മധ്യപ്രദേശ് മറികടന്നു.

  • Last Updated :
  • Share this:
    രഞ്ജി ട്രോഫി ഫൈനലില്‍ മുംബൈയെ കീഴടക്കി മധ്യപ്രദേശിന് കന്നിക്കിരീടം. ബെംഗുളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലെ രണ്ടാം ഇന്നിങ്‌സില്‍ മുംബൈ ഉയര്‍ത്തിയ 108 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ മധ്യപ്രദേശ് മറികടന്നു.

    സ്‌കോര്‍: മുംബൈ-374 & 269, മധ്യപ്രദേശ്-536 & 108-4. ശുഭം ശര്‍മ്മ ഫൈനലിലെയും സര്‍ഫറാസ് ഖാന്‍ ടൂര്‍ണമെന്റിലേയും താരമായി തെരഞ്ഞെടുക്കപ്പെട്ടു. രഞ്ജി ട്രോഫി കിരീടത്തില്‍ മുത്തമിടുന്ന 20ാമത്തെ ടീമാണ് മധ്യപ്രദേശ്. 12 ടീമുകള്‍ ഒന്നിലധികം തവണ രഞ്ജി ട്രോഫി ജയിച്ചപ്പോള്‍ എട്ട് ടീമുകള്‍ ഒരു തവണ വീതം രഞ്ജി ട്രോഫി കിരീടം നേടി.

    108 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ മധ്യപ്രദേശിന് രണ്ടാം ഓവറില്‍ യാഷ് ദുബെയെ(1) നഷ്ടമായെങ്കിലും പ്രതികൂലമായി ബാധിച്ചില്ല. 37 റണ്‍സെടുത്ത സഹ ഓപ്പണര്‍ ഹിമാന്‍ഷു മാന്‍ത്രി വിജയലക്ഷ്യം കുറച്ചുകൊണ്ടുവന്നു. ഹിമാന്‍ഷു പുറത്തായതിന് തൊട്ടുപിന്നാലെ പാര്‍ഥ് സഹാനിയും മടങ്ങി(5). ജയം വേഗത്തിലാക്കാന്‍ ആവേശം കാണിച്ച് മികച്ച ഫോമിലുള്ള ശുഭം ശര്‍മ്മ 75 പന്തില്‍ 30 റണ്‍സെടുത്ത് മടങ്ങി. എങ്കിലും രജത് പടിദാറും(37 പന്തില്‍ 30*), ആദിത്യ ശ്രീവാസ്തവയും(2 പന്തില്‍ 1*) ചേര്‍ന്ന് മധ്യപ്രദേശിന് കന്നിക്കിരീടം സമ്മാനിക്കുകയായിരുന്നു.

    മത്സരത്തില്‍ മധ്യപ്രദേശ് 162 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയിരുന്നു. മുംബൈയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 374 റണ്‍സ് പിന്തുടര്‍ന്ന മധ്യപ്രദേശ് 536 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു. യാഷ് ദുബെയുടെയും(133), രജത് പടിദാറിന്റെയും(122), ശുഭം ശര്‍മ്മടേയും(116) സെഞ്ചുറികളുടെ മികവിലാണ് മധ്യപ്രദേശ് 536 റണ്‍സെടുത്തത്. സരണ്‍ഷ് ജെയ്ന്‍ 57 റണ്‍സെടുത്ത് നിര്‍ണായക സംഭാവന നല്‍കി. ഷാംസ് മലാനി അഞ്ചും തുഷാര്‍ ദേശ്പാണ്ഡെ മൂന്നും മൊഹിത് അവസ്തി രണ്ടും വിക്കറ്റ് വീഴ്ത്തി.

    എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ മുംബൈയെ 269 റണ്‍സില്‍ മധ്യപ്രദേശ് ബൗളര്‍മാര്‍ എറിഞ്ഞൊതുക്കി. കുമാര്‍ കാര്‍ത്തികേയ നാലും ഗൗരവ് യാദവും പാര്‍ഥ് സഹാനിയും രണ്ട് വിക്കറ്റ് വീതവുമായി കളം നിറഞ്ഞപ്പോള്‍ മുംബൈ നിരയിലൊരാള്‍ മാത്രമാണ് 50 തികച്ചത്. 51 റണ്‍സെടുത്ത സുവേദ് പാര്‍ക്കറാണ് ടോപ് സ്‌കോറര്‍. ആദ്യ ഇന്നിംഗ്‌സിലെ സെഞ്ചുറി വീരന്‍ സര്‍ഫറാസ് ഖാന്‍ 45 ഉം നായകന്‍ പൃഥ്വി ഷാ 44 ഉം റണ്‍സെടുത്ത് മടങ്ങി.
    Published by:Sarath Mohanan
    First published: