നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • രഞ്ജി ട്രോഫി: സന്ദീപ് വാര്യര്‍ക്ക് 5 വിക്കറ്റ്; വിദര്‍ഭ 208 ന് ഔള്‍ഔട്ട്

  രഞ്ജി ട്രോഫി: സന്ദീപ് വാര്യര്‍ക്ക് 5 വിക്കറ്റ്; വിദര്‍ഭ 208 ന് ഔള്‍ഔട്ട്

  സന്ദര്‍ശകര്‍ക്ക് 102 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡായി

  basil thampi

  basil thampi

  • News18
  • Last Updated :
  • Share this:
   കൃഷ്ണഗിരി: രഞ്ജി ട്രോഫി സെമിയില്‍ വിദര്‍ഭയുടെ ഒന്നാമിന്നിങ്‌സ് 208 റണ്‍സില്‍ അവസാനിച്ചു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യറുടെ പ്രകടനമാണ് വലിയ സ്‌കോര്‍ ലക്ഷ്യമിട്ട വിദര്‍ഭയെ തടഞ്ഞ് നിര്‍ത്തിയത്. ഇതോടെ സന്ദര്‍ശകര്‍ക്ക് 102 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡായി. നേരത്തെ കേരളത്തിന്റെ ഒന്നാമിന്നിങ്‌സ് 106 റണ്‍സില്‍ അവസാനിച്ചിരുന്നു.

   അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം കളിയാരംഭിച്ച വിദര്‍ഭയുടെ ശേഷിക്കുന്ന ഇന്നിങ്‌സ് പെട്ടെന്ന് അവസാനിക്കുകയായിരുന്നു. ഗണേഷ് സതീഷ്, വാഡ്കര്‍, സര്‍വാതെ, കാലെ, താക്കുര്‍ എന്നിവരുടെ വിക്കറ്റുകളാണ് വിദര്‍ഭയ്ക്ക് ഇന്ന്‌നഷ്ടമായത്. 17 റണ്‍സെടുത്ത ഉമേഷ് യാദവ് പുറത്താകാതെ നിന്നു.

   Also Read: 'കിവികളെ കൂട്ടിലടച്ച് പെണ്‍പടയും'; മന്ദാനയ്ക്ക് സെഞ്ച്വറി; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യന്‍ വിജയം 9 വിക്കറ്റിന്

   16.4 ഓവര്‍ എറിഞ്ഞ സന്ദീപ് വാര്യര്‍ 57 റണ്‍സിനാണ് അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. ബേസില്‍ തമ്പി മൂന്നും എം.ഡി. നിതേഷ് രണ്ടും വിക്കറ്റുകള്‍ നേടി. അതേസമയം കേരളത്തിന്റെ രണ്ടാം ഇന്നിങ്‌സും തകര്‍ച്ചയോടെയാണ് തുടങ്ങിയത്. ഔള്‍റൗണ്ടര്‍ ജലജ് സക്‌സേനയുടെ വിക്കറ്റാണ് കേരളത്തിന് തുടക്കത്തില്‍ തന്നെ നഷ്ടമായത്.

   ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 55 ന് 1 എന്ന നിലയിലാണ് കേരളം. 35 റണ്ണുമായി അരുണ്‍ കാര്‍ത്തിക്കും 13 റണ്ണോടെ വിഷ്ണു വിനോദുമാണ് ക്രീസില്‍ ആദ്യ ഇന്നിങ്‌സില്‍ കേരളത്തിന്റെ ഏഴുവിക്കറ്റുകള്‍ വീഴ്ത്തിയ ഉമേഷ് യാദവ് തന്നെയാണ് രണ്ടാം ഇന്നിങ്‌സില്‍ നഷ്ടപ്പെട്ട ഏക വിക്കറ്റും നേടിയത്.

   First published:
   )}