• HOME
 • »
 • NEWS
 • »
 • sports
 • »
 • Ashok Dinda | അശോക് ഡിൻഡ കളം വിട്ടത് അർഹിച്ച പരിഗണന ലഭിക്കാതെ; യാത്രയയപ്പ് ഇതിഹാസ താരത്തെ പോലെ

Ashok Dinda | അശോക് ഡിൻഡ കളം വിട്ടത് അർഹിച്ച പരിഗണന ലഭിക്കാതെ; യാത്രയയപ്പ് ഇതിഹാസ താരത്തെ പോലെ

അന്താരാഷ്ട്ര കരിയർ വെറും 21 മത്സരങ്ങളിലൊതുങ്ങിപ്പോയെങ്കിലും, ഒരു ഇതിഹാസ താരത്തിനു കിട്ടുന്ന എല്ലാ ആദരങ്ങളോടും കൂടിയാണ് കായികലോകം ഡിൻഡയെ യാത്രയാക്കുന്നത്.

ashok-dinda(1)

ashok-dinda(1)

 • Share this:
  ഒന്നര പതിറ്റാണ്ടു കാലം നീണ്ട സംഭവബഹുലമായ കരിയറിനു ശേഷം ക്രിക്കറ്റ് ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ് മുപ്പത്തിയാറുകാരനായ അശോക് ഡിൻഡ. 15 വർഷം രഞ്ജി ട്രോഫിയിൽ പശ്ചിമ ബംഗാളിനെ പ്രതിനിധീകരിച്ച ഈ പേസ് ബൌളറുടെ, അന്താരാഷ്ട്ര കരിയർ വെറും 21 മത്സരങ്ങളിലൊതുങ്ങിപ്പോയെങ്കിലും, ഒരു ഇതിഹാസ താരത്തിനു കിട്ടുന്ന എല്ലാ ആദരങ്ങളോടും കൂടിയാണ് കായികലോകം അദ്ദേഹത്തെ യാത്രയാക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച്ച കൊൽക്കത്തയിൽ വിളിച്ച പത്രസമ്മേളനത്തിലാണ് തന്റെ വിരമിക്കൽ തീരുമാനം അറിയിച്ചിരിക്കുന്നത്.

  2009 ൽ ശ്രീലങ്കക്കെതിരെയുള്ള ട്വന്റി ട്വന്റി മത്സരത്തിലാണ് അശോക് ഡിൻഡ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യക്കു വേണ്ടി 13 ഏകദിന മത്സരങ്ങൾ കളിച്ച ഡിൻഡ അവസാനമായി 2013ൽ ഇംഗ്ലണ്ടിനെതിരെ രാജ്കോട്ടിൽ കളിച്ചിരുന്നു. കൂടാതെ, ഇന്ത്യക്കു വേണ്ടി ഒ൯പത് ട്വന്റി ട്വന്റി മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട് ഡിൻഡ.

  ബംഗാളിനും വേണ്ടി 339 രഞ്ജി ട്രോഫി വിക്കറ്റുകൾ കൊയ്ത ദി൯ദയുടെ അക്കൗണ്ടിൽ 420 ഫസ്റ്റ് ക്ലാസ് വിക്കറ്റുകളുണ്ട് എന്നത് ചില്ലറ കാര്യമല്ല. വിനയ് കുമാർ, പങ്കജ് സിംഗ്, ബസന്ദ് മോഹന്ദി, മദ൯ ലാൽ, ആശിസ് വി൯സ്റ്റൺ സെയ്ദി തുടങ്ങി ചുരുക്കം ചില ക്രിക്കറ്റമാർക്ക് മാത്രം ലഭിച്ച നേട്ടമാണിത്. താ൯ കളിച്ച ഒ൯പതു സീസണുകളിൽ എട്ടിലും ഏറ്റവും കൂടുതൽ വിക്കറ്റുകളെടുത്ത താരമായിരുന്നു ഡിൻഡ. അഭ്യന്തര ക്രിക്കറ്റിൽ ഇത്രയും നേട്ടങ്ങൾ സ്വന്തമായുണ്ടായിട്ടും ഇന്ത്യ൯ ടീമിലെത്തിപ്പെടാ൯ ഭാഗ്യം സിദ്ധിക്കാത്ത പ്രതിഭയായിട്ടാണ് അദ്ദേഹം കളം വിടുന്നത്.

  അതേസമയം, വിവാദങ്ങളുടെ ഇഷ്ട തോഴ൯ കൂടിയായിരുന്നു അശോക് ഡിൻഡ. 2019-20 സീസണിൽ ബംഗാൾ ബോളിംഗ് കോച്ചായിരുന്ന രണദേബ് ബോസുമായുള്ള തർക്കത്തെ തുടർന്ന് ടീമിൽ നിന്നു പുറത്താവുകയായിരുന്നു താരം. തുടർന്ന് ഗോവ ടീമിൽ ചേർന്നെങ്കിലും അതികം താമസിയാതെ ക്രിക്കറ്റ് ലോകത്തോടു തന്നെ വിട പറഞ്ഞു ഡിൻഡ.

  Also Read- ക്രിക്കറ്റ് താരങ്ങൾക്ക് കോവിഡ് വാക്സിൻ നൽകണം; സർക്കാരിനോട് ബിസിസിഐ

  ഐപിഎല്ലിൽ ഡെൽഹി ഡെയർഡെവിൽസ്, പൂനെ വാരിയേസ്, കൊൽക്കത്ത നൈറ്റ് റൈഡേസ്, റോയൽ ചലഞ്ചേസ് ബാംഗളൂർ തുടങ്ങി ടീമുകൾക്കു വേണ്ടിയും കളിച്ചിട്ടുണ്ട് ഡിൻഡ.

  കേവലം 21 മത്സരങ്ങളാണ് ഇന്ത്യക്കു വേണ്ടി അശോക് ഡിൻഡ കളിച്ചതെങ്കിലും തന്റെ മൂന്നു വർഷത്തെ കരിയറിയിൽ ചില പ്രധാനപ്പെട്ട മത്സരങ്ങൾ കളിച്ചുണ്ട് ഈ ഫാസ്റ്റ് ബോളർ. ഇന്ത്യ-പാകിസ്ഥാ൯ പോരാട്ടങ്ങളെ പറ്റി വളരെ രസകരമായ ചില അനുഭവങ്ങൾ പങ്ക് വെക്കാനുണ്ട് ഡിൻഡയ്ക്ക്.
  കളിക്കളത്തിനകത്ത് ഇന്ത്യ൯ താരങ്ങളും പാകിസ്ഥാ൯ താരങ്ങളും ബദ്ധവൈരികളാണെങ്കിലും പുറത്ത് വളരെ അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണെന്ന്, ഡിൻഡ സമ്മതിക്കുന്നു. പാകിസ്ഥാനെതിരെ മൂന്നു ഏകദിന മാച്ചുകളും രണ്ട് ട്വന്റി ട്വന്റി മാച്ചുകളും കളിച്ചുണ്ട് ഡിൻഡ. കളിക്കു ശേഷം ഇരു രാജ്യത്തെ കളിക്കാർ പരസ്പരം കണ്ടുമുട്ടൽ പതിവാണ്. എന്നാൽ മത്സരത്തിൽ ഇതു പ്രതിഫലിക്കാറില്ല. ഇന്ത്യ-പാക് മത്സരങ്ങളിൽ തനിക്കേറ്റവും ഇഷ്ടപ്പെട്ട ഭാഗമാണിത്, ഒരു സ്പോർട്സ് പോർട്ടലിനു നൽകിയ അഭിമുഖത്തിൽ ഡിൻഡ പറയുന്നു.

  പാകിസ്ഥാനുമ്മായുള്ള മത്സരം വല്ലാത്ത ഒരനുഭവമാണെന്ന് പറയുന്നു താരം. കുഞ്ഞുനാളു തൊട്ടേ ഇന്ത്യ-പാക് പോരാട്ടങ്ങൾ ഏറ്റവും മികച്ച മത്സരങ്ങളായാണ് കണക്കാക്കപ്പെട്ടു പോന്നിരുന്നത്. ഒത്തിരി മാച്ചുകൾ കളിക്കാനായി. പാകിസ്ഥാനിലേക്ക് കളിക്കാ൯ പോകുന്നത് ഒരു യുദ്ധത്തിന് പോകുന്നതിന് സമാനമാണെന്നാണ് ഈ ഫാസ്റ്റ് ബോളർ പറയുന്നത്. ഇരു ടീമുകളും ഒരു നിലക്കും വിട്ടു കൊടുക്കാ൯ തയ്യാറാവാത്ത മത്സരം. അതുകൊണ്ട് തന്നെ കളിക്കാർക്കും പ്രത്യേക ആവേശമാണത്രെ.
  116 ഫസ്റ്റ് ക്ലാസ് മാച്ചുകളിൽ നിന്നായി 420 വിക്കറ്റുകൾ നേടിയ ഡിൻഡ ഇന്ത്യക്കു വേണ്ടി 29 വിക്കറ്റ് നേടിയിട്ടുണ്ട്. ആദ്യത്തെ ഐപിൽ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേസിന് കളിക്കുന്നതു മുതലേ പല പാക് താരങ്ങളുമായി അടുത്ത സൗഹൃദത്തിലായിരുന്നു ഡിൻഡയ്ക്ക്. "ഒരുപാട് പാക് താരങ്ങളെ അടുത്തറിയാം. മുഹമ്മദ് ഹഫീസുമായി വളരെ അടുത്ത ബന്ധമാണ്. 2008 ലെ കൊൽക്കത്ത താരങ്ങളായിരുന്ന സൽമാ൯ ഭട്ട്, ഉമർ ഗുൽ, ശുഐബ് അക്തർ, എന്നിവരുമായും സൗഹൃദമുണ്ട്”, ഡിൻഡ പറയുന്നു. "സത്യം പറഞ്ഞാൽ, ഇന്ത്യക്കു വേണ്ടി കളിക്കുന്ന സമയത്ത് ഞാ൯ ഷഹിദ് അഫ്രീദിയുമായി നല്ല അടുപ്പത്തിലായിരുന്നു ”, ഡിൻഡ വെളിപ്പെടുത്തുന്നു.
  Published by:Anuraj GR
  First published: