നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഫൈനൽ തോൽവിക്ക് പിന്നാലെ യുണൈറ്റഡ് താരം റാഷ്ഫോഡിന് വംശീയാധിക്ഷേപം

  ഫൈനൽ തോൽവിക്ക് പിന്നാലെ യുണൈറ്റഡ് താരം റാഷ്ഫോഡിന് വംശീയാധിക്ഷേപം

  സോഷ്യൽ മീഡിയയിലൂടെ നിരവധി വംശീയാധിക്ഷേപ സന്ദേശങ്ങളാണ് തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് റാഷ്ഫോർഡ് ട്വിറ്ററിലൂടെ വ്യക്തമാക്കി

  marcus-rashford

  marcus-rashford

  • Share this:
   ലോക ഫുട്ബോൾ ആരാധകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ മത്സരമായിരുന്നു ഇന്നത്തെ യൂറോപ്പ ലീഗിന്റെ ഫൈനൽ മത്സരം. 90 മിനിറ്റിനും, 30 മിനിറ്റ് എക്സ്ട്രാ ടൈമിനും ശേഷവും 1-1 സമനിലയിൽ പിരിഞ്ഞ മത്സരത്തിന്റെ പെനാൽറ്റി ഷൂട്ടൗട്ടിൽ 11-10നാണ് വിയ്യാറയൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്നത്. അവസാന കിക്കെടുത്ത യുണൈറ്റഡ് ഗോളി ഡേവിസ് ഡിഹെയക്ക് പിഴച്ചതോടെയാണ് യുണൈറ്റഡിന് കിരീടം നഷ്ടമായത്. ഇപ്പോൾ ഫൈനലിൽ വിയ്യാറയലിനോട് പരാജയപ്പെട്ടതിനു പിന്നാലെ താൻ വംശീയാധിക്ഷേപത്തിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മാഞ്ചെസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്ഫോർഡ്.

   സോഷ്യൽ മീഡിയയിലൂടെ നിരവധി വംശീയാധിക്ഷേപ സന്ദേശങ്ങളാണ് തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് റാഷ്ഫോർഡ് ട്വിറ്ററിലൂടെ വ്യക്തമാക്കി. ഏതാണ്ട് എഴുപതോളം സന്ദേശങ്ങളാണ് തനിക്ക് ലഭിച്ചതെന്ന് താരം വെളിപ്പെടുത്തി. മത്സരത്തിനിടെ റാഷ്ഫോർഡ് ഒരു ഗോളവസരം നഷ്ടപ്പെടുത്തിയിരുന്നു. റാഷ്ഫോർഡിന്റെ ട്വീറ്റിന് പിന്നാലെ സംഭവത്തെ അപലപിച്ച് മാഞ്ചെസ്റ്റർ യുണൈറ്റഡും പ്രസ്താവന ഇറക്കിയിട്ടുണ്ട്.

   Also Read- ചുവന്ന ചെകുത്താന്മാരെ വിറപ്പിച്ച് വിയ്യാറയൽ യൂറോപ്പ ലീഗ് ചാമ്പ്യൻമാർ

   യൂറോപ്പ ലീഗ് വിയ്യാറയലിനോട് പരാജയപ്പെട്ടതിന് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിമര്‍ശകര്‍ക്കെതിരെ ശബ്ദം ഉയര്‍ത്തി മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് രംഗത്തെത്തിയിരുന്നു. വിമര്‍ശകര്‍ വിചാരിക്കുന്ന പോലെ ക്ലബിന്റെ പോക്ക് താഴോട്ട് അല്ല എന്നാണ് റാഷ്‌ഫോഡ് പറഞ്ഞത്. 'തോല്‍വിയോടെ യുണൈറ്റഡിന്റെ ട്രോഫി വരള്‍ച്ച നാല് സീസണുകളിലേക്ക് നീളുകയാണ്, ഈ ക്ലബ് പോകുന്നത് താഴോട്ട് ആണ് പോകുന്നത് എന്നുള്‍പ്പടെ പല അഭിപ്രായങ്ങളുമാണ് അവര്‍ക്ക്. എന്നാല്‍ ടീമിനെ ഉയര്‍ന്ന തലത്തില്‍ എത്തിക്കാനുള്ള എല്ലാ വീറും വാശിയും തങ്ങള്‍ക്ക് ഉണ്ട്. ഈ രണ്ടാം സ്ഥാനം കൊണ്ട് ഒരര്‍ത്ഥവുമില്ല. അടുത്ത സീസണിൽ ശക്തമായ രീതിയിൽ തിരിച്ചു വന്ന് എന്ത് കൊണ്ടാണ് ഞങ്ങളെ ഉയര്‍ന്ന നിലവാരത്തില്‍ കാണുന്നത് എന്നത് ഞങ്ങള്‍ക്ക് തെളിയിക്കണം'- റാഷ്ഫോഡ് പറഞ്ഞു.

   ഈയിടെ മറ്റു രാജ്യങ്ങളിൽ കളിക്കാൻ ആഗ്രഹമുണ്ടെന്ന് റാഷ്ഫോഡ് വെളിപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടിന് പുറത്തെ ലീഗുകളിൽ നിന്നും പുതിയ വെല്ലുവിളികൾ സ്വീകരിക്കാൻ തനിക്ക് താല്പര്യമുണ്ടെന്ന് വ്യക്തമാക്കിയ താരം, റയൽ മാഡ്രിഡ്, ബാഴ്‌സലോണ ക്ലബുകളോടുള്ള താൽപര്യവും വെളിപ്പെടുത്തിയത്തിലൂടെ സ്പാനിഷ് ലീഗാണ് ലക്ഷ്യം വയ്ക്കുന്നതെന്ന സൂചനകളാണ് നൽകുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ അക്കാദമിയിൽ ചേർന്ന് കളി തുടങ്ങിയ താരം തൻ്റെ 23ആം വയസ്സിൽ തന്നെ 270ലധികം മത്സരങ്ങളിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി കളത്തിലിറങ്ങിയത്. നിലവിൽ റാഷ്‌ഫോഡിന് 2023 വരെ യുണൈറ്റഡുമായി കരാർ നിലനിൽക്കുന്നുണ്ട്. ഈ സീസൺ അവസാനം താരം ക്ലബ് വിടാനുള്ള സാധ്യതകൾ ഇല്ലെങ്കിലും താരത്തെ റാഞ്ചാൻ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ അടക്കമുള്ള യൂറോപ്പിലെ പ്രമുഖ ക്ലബുകൾ രംഗത്തുണ്ട് എന്നത് വ്യക്തമാണ്. ഇംഗ്ലണ്ട് ദേശീയ ടീമിനൊപ്പം ഈ ജൂണിൽ നടക്കാനിരിക്കുന്ന യൂറോ കപ്പിലും റാഷ്ഫോഡ് ടീമിൻ്റെ ഭാഗമാണ്.

   News summary: Manchester United player, Marcus Rashford subjected to abuse after final loss.
   Published by:Anuraj GR
   First published:
   )}