'പന്ത് സ്റ്റംപ്‌സിനുകൊണ്ടു, പക്ഷേ വിക്കറ്റ് വീണില്ല' ലോകകപ്പിലെ ആദ്യ ഭാഗ്യവാന്‍ ഡീകോക്ക്

11 ാം ഓവറിലായിരുന്നു ഡീകോക്കിനെ ഭാഗ്യം തുണച്ചത്.

news18
Updated: May 31, 2019, 12:27 PM IST
'പന്ത് സ്റ്റംപ്‌സിനുകൊണ്ടു, പക്ഷേ വിക്കറ്റ് വീണില്ല' ലോകകപ്പിലെ ആദ്യ ഭാഗ്യവാന്‍ ഡീകോക്ക്
stumps
  • News18
  • Last Updated: May 31, 2019, 12:27 PM IST
  • Share this:
ഓവല്‍: ഈ വര്‍ഷത്തെ ഐപിഎല്ലിലെ പതിവ് കാഴ്ചയായിരുന്നു സ്റ്റംപ്‌സില്‍ പന്ത് കൊണ്ടാലും ബെയ്ല്‍സ് ഇളകാത്തത്. നിരവധി താരങ്ങളായിരുന്നു ഇത്തരത്തില്‍ വിക്കറ്റില്‍ നിന്നും രക്ഷപ്പെട്ടത്. പന്ത്രണ്ടാം ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിലും ഇത്തരമൊരു കാഴ്ചയ്ക്ക് ക്രിക്കറ്റ് ലോകം സാക്ഷിയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ഓപ്പണിങ്ങ് ബാറ്റ്‌സ്മാനായ ക്വിന്റണ്‍ ഡീകോക്കാണ് ലോകകപ്പിലെ ആദ്യ ഭാഗ്യവാനെന്ന വിശേഷണത്തിനര്‍ഹനായിരിക്കുന്നത്.

ആദില്‍ റഷീദ് എറിഞ്ഞ 11 ാം ഓവറിലായിരുന്നു ഡീകോക്കിനെ ഭാഗ്യം തുണച്ചത്. റഷീദിന്റെ ഗൂഗ്ലിയെ സ്വീപ് ഷോട്ടിന് ശ്രമിച്ച ഡികോക്കിന് പിഴച്ചപ്പോള്‍ ബാറ്റില്‍ തട്ടിയ പന്ത് വിക്കറ്റില്‍ കൊള്ളുകയായിരുന്നു. പന്ത് സ്റ്റംപസില്‍കൊണ്ടയുടന്‍ എല്‍.ഇ.ഡി ലൈറ്റ് തെളിഞ്ഞതോടെ ഇംഗ്ലീഷ് താരങ്ങള്‍ വിക്കറ്റ് ലഭിച്ച ആഹ്ലാദം ആരംഭിക്കുകയായിരുന്നു.

Also Read: 'ആരാധകരെ വിസ്മയിപ്പിച്ച താരമല്ല, താരങ്ങളെ വിസ്മയിപ്പിച്ച ആരാധകന്‍'

എന്നാല്‍ ബെയ്ല്‍സ് വീഴാത്തതിനാല്‍ അമ്പയര്‍ വിക്കറ്റ് അനുവദിച്ചില്ല. ഈ സമയം കൊണ്ട് പന്ത് ബൗണ്ടറിയിലെത്തുകയും ചെയ്തു. വ്യക്തിഗത സ്‌കോര്‍ വെറും 25 ല്‍ നില്‍ക്കുമ്പോഴായിരുന്നു ഈ സംഭവം. പിന്നീട് ബാറ്റിങ്ങ് തുടര്‍ന്ന ഡീകോക്ക് മത്സരത്തില്‍ 68 റണ്‍സെടുത്താണ് പുറത്തായത്.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

First published: May 31, 2019, 12:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading