• HOME
  • »
  • NEWS
  • »
  • sports
  • »
  • RASHID KHAN HITS HELICOPTER SHOT IN VITALITY BLAST T20 VIDEO GOES VIRAL

ഹെലികോപ്റ്റര്‍ ഷോട്ടിലൂടെ സിക്‌സര്‍ പറത്തി റാഷിദ് ഖാന്‍, ഒമ്പത് പന്തില്‍ പുറത്താകാതെ നേടിയത് 27 റണ്‍സ്, വീഡിയോ

ഓഫ് സ്റ്റംപിന് അരികിലായി ജോര്‍ഡന്‍ തോംസണിന്റെ ഫുള്‍ ലെങ്ത്ത് ബോള്‍ ക്രീസില്‍ നിന്നും സ്റ്റെപ് ഔട്ട് ചെയ്ത് റാഷിദ് തകര്‍പ്പനൊരു ഹെലികോപ്റ്റര്‍ ഷോട്ടിലൂടെ സിക്സറിലേക്കു അടിച്ചകറ്റി.

News18

News18

  • Share this:
    ഇംഗ്ലണ്ടില്‍ നടക്കുന്ന വിറ്റാലിറ്റി ബ്ലാസ്റ്റ് ടി20യില്‍ സസെക്സിനു വേണ്ടി കണ്ണഞ്ചിപ്പിക്കുന്ന ഇന്നിങ്സ് കാഴ്ചവെച്ച് അഫ്ഗാനിസ്ഥാന്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്‍. മല്‍സരത്തിലെ റാഷിദിന്റെ ഒരു സിക്സറിനെക്കുറിച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയം. എക്കാലത്തെയും മികച്ച ഫിനിഷറെന്നു ലോകം വാഴ്ത്തുന്ന ഇന്ത്യയുടെ മുന്‍ ഇതിഹാസം എം എസ് ധോണി പ്രതാപകാലത്തു കളിച്ചതിനു തുല്യമായ ഒരു ഹെലികോപ്റ്റര്‍ ഷോട്ടിലൂടെയായിരുന്നു റാഷിദ് സിക്സര്‍ പറത്തിയത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

    ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനലില്‍ തന്റെ ടീമിനായി മികച്ച ഓള്‍റൗണ്ട് പ്രകടനവും ഒപ്പം മാസ്മരിക ഫിനിഷിങ് ബാറ്റിങ്ങും താരം കാഴ്ചവെച്ചു. മത്സരത്തില്‍ 9 പന്തില്‍ നിന്നും 27 റണ്‍സ് അടിച്ചെടുത്ത താരം ടീമിന് ജയവും സമ്മാനിച്ചു. ബൗളിങ്ങില്‍ നാല് ഓവറില്‍ വെറും 25 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്താനും റാഷിദിന് കഴിഞ്ഞു. 21 പന്തില്‍ ജയിക്കാന്‍ 43 റണ്‍സ് ടീമിന് വേണമെന്നിരിക്കെ ക്രീസില്‍ എത്തിയ റാഷിദ് ഖാന്‍ തന്റെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ടീമിന് ജയം നേടിക്കൊടുക്കുകയായിരുന്നു. റാഷിദ് ഖാനെ തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുത്തതും.


    യോര്‍ക്ക്ഷെയറിനെതിരായ കളിയില്‍ തോല്‍വിയുടെ വക്കില്‍ നിന്നാണ് റാഷിദ് ടീമിനെ കരകയറ്റിയത്. വെറും ഒമ്പത് ബോളില്‍ പുറത്താവാതെ 27 റണ്‍സാണ് താരം വാരിക്കൂട്ടിയത്. മൂന്നു ബൗണ്ടറികളും രണ്ടു സിക്സറുമടക്കായിരുന്നു ഇത്. സസെക്സ് അഞ്ചു വിക്കറ്റിനാണ് ജയം സ്വന്തമാക്കിയത്.

    Read also: സ്റ്റേഡിയത്തിന് പുറത്തേക്ക് വമ്പന്‍ സിക്‌സര്‍ പറത്തി ധോണി, അവസാനം പന്ത് തിരഞ്ഞ് സഹ താരങ്ങള്‍ക്കൊപ്പം, വീഡിയോ

    സസെക്സിന്റെ റണ്‍ചേസില്‍ 18ാം ഓവറിലായിരുന്നു റാഷിദിന്റെ വണ്ടര്‍ സിക്സര്‍ പിറന്നത്. വലംകൈയന്‍ ഫാസ്റ്റ് ബൗളറായ ജോര്‍ഡന്‍ തോംസണിനെതിരേയായിരുന്നു ഇത്. ഓഫ് സ്റ്റംപിന് അരികിലായി താരത്തിന്റെ ഫുള്‍ ലെങ്ത്ത് ബോള്‍ ക്രീസില്‍ നിന്നും സ്റ്റെപ് ഔട്ട് ചെയ്ത് റാഷിദ് ഖാന്‍ തകര്‍പ്പനൊരു ഹെലികോപ്റ്റര്‍ ഷോട്ടിലൂടെ സിക്സറിലേക്കു അടിച്ചകറ്റി. ബൗളര്‍ക്കും ഫീല്‍ഡര്‍മാര്‍ക്കും അമ്പരന്നു നില്‍ക്കാനേ കഴിഞ്ഞുള്ളൂ. ടീമിനു ജയിക്കാന്‍ 17 ബോളില്‍ 33 റണ്‍സ് വേണമെന്നിരിക്കെയായിരുന്നു ഇത്.

    റാഷിദിന്റെ മാച്ച് വിന്നിങ് ഇന്നിങ്സിനെ സസെക്സ് ക്യാപ്റ്റന്‍ ലൂക്ക് റൈറ്റ് പ്രശംസിച്ചു. 'സസെക്സിനെ സംബന്ധിച്ച് മികച്ച കളിക്കാരനാണ് റാഷിദ് ഖാന്‍. അവിശ്വസനീയമാം വിധേനയാണ് അദ്ദേഹം സ്വന്തം ഇന്നിങ്സ് കൈകാര്യം ചെയ്തത്. സ്വന്തം കുടുംബം അഫ്ഗാനിസ്ഥാനില്‍ മോശം സമയത്തിലൂടെ കടന്നു പോകവെ എന്തായിരിക്കും റാഷിദിന്റെ മനസ്സില്‍ എന്ന് എനിക്കു സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. കളിക്കുന്ന ഏതു ടീമിനു വേണ്ടിയും കഴിവിന്റെ പരമാവധി നല്‍കുന്ന ക്രിക്കറ്ററാണ് റാഷിദ്'- റൈറ്റ് പറഞ്ഞു.
    Published by:Sarath Mohanan
    First published:
    )}