നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Rashid Khan |ഇന്ത്യ മനക്കോട്ട കെട്ടണ്ട; ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഞങ്ങള്‍ സെമിയില്‍ കയറും; വെല്ലുവിളിച്ച് റാഷിദ് ഖാന്‍

    Rashid Khan |ഇന്ത്യ മനക്കോട്ട കെട്ടണ്ട; ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഞങ്ങള്‍ സെമിയില്‍ കയറും; വെല്ലുവിളിച്ച് റാഷിദ് ഖാന്‍

    നാളെ ഉച്ചക്ക് മൂന്നരയ്ക്കാണ് അഫ്ഗാനിസ്ഥാന്‍-ന്യൂസിലന്‍ഡ് മത്സരം. ഇരു ടീമുകളും മാത്രമല്ല, ഇന്ത്യയും നെഞ്ചിടിപ്പോടെ കാത്തിരിക്കുന്ന മത്സരം കൂടിയാണിത്.

    Rashid Khan (Image: Twitter)

    Rashid Khan (Image: Twitter)

    • Share this:
      ടി20 ലോകകപ്പില്‍(T20 World Cup 2021) സൂപ്പര്‍12 പോരാട്ടങ്ങള്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. സെമിഫൈനലിലേക്ക് ആരെല്ലാമാണ് മുന്നേറുക എന്നതില്‍ ഇനിയും ഒരു തീര്‍പ്പ് പറയാറായിട്ടില്ല. ഇപ്പോഴിതാ ഗ്രൂപ്പ് 2ല്‍ നിന്ന് ഇന്ത്യയെയും(Team India) ന്യൂസിലന്‍ഡിനേയും(New Zealand) മറികടന്ന് അഫ്ഗാനിസ്ഥാന്‍(Afghanistan) സെമിയില്‍ എത്തുമെന്ന അവകാശവാദവുമായി എത്തുകയാണ് സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍(Rashid Khan).

      കിവീസിനെതിരായ(Kiwis) നിര്‍ണായക മത്സരത്തില്‍ ജയിക്കാന്‍ ടീം സര്‍വ്വശക്തിയുമെടുത്ത് പോരാടുമെന്നും അഫ്ഗാന്‍ താരം പറഞ്ഞു. ഗ്രൂപ്പ് രണ്ടില്‍ നിന്ന് പാകിസ്ഥാന് പുറമെ സെമിയിലെത്താന്‍ കിവീസും ഇന്ത്യയും അഫ്ഗാനും വാശിയോടെ മുന്നേറുമ്പോഴാണ് റാഷിദിന്റെ വാക്കുകള്‍.

      നാളെ ഉച്ചക്ക് മൂന്നരയ്ക്കാണ് അഫ്ഗാനിസ്ഥാന്‍-ന്യൂസിലന്‍ഡ് മത്സരം. ഇരു ടീമുകളും മാത്രമല്ല, ഇന്ത്യയും നെഞ്ചിടിപ്പോടെ കാത്തിരിക്കുന്ന മത്സരം കൂടിയാണിത്. കളിയില്‍ ന്യൂസിലന്‍ഡ് ജയിച്ചാല്‍ പാകിസ്ഥാന് പിന്നാലെ കിവീസ് സെമിയിലേക്ക് എത്തും. അതിന് അനുവദിക്കില്ലെന്നാണ് അഫ്ഗാന്‍ മുന്‍ നായകന്‍ കൂടിയായ റാഷിദ് ഖാന്‍ പറയുന്നത്. 'ന്യൂസിലന്‍ഡിനെതിരായ മത്സരം ക്വാര്‍ട്ടര്‍ ഫൈനല്‍ പോലെയാണ് കാണുന്നത്. ഉയര്‍ന്ന റണ്‍റേറ്റില്‍ തന്നെ ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കും. ഞങ്ങള്‍ സെമി ഫൈനലില്‍ കയറും. യാതൊരു സമ്മര്‍ദ്ദവുമില്ലാതെയാണ് ന്യൂസിലന്‍ഡിനെ നേരിടാന്‍ ഒരുങ്ങുന്നത്'- റാഷിദ് ഖാന്‍ പറഞ്ഞു. ന്യൂസിലന്‍ഡിനെതിരായ മത്സരത്തിനായി തങ്ങള്‍ മാനസികമായി ഒരുങ്ങിയെന്നും റാഷിദ് ഖാന്‍ പറയുന്നുണ്ട്.

      ഞായറാഴ്ച അബുദാബിയിലാണ് അഫ്ഗാന്‍- ന്യൂസിലന്‍ഡ് മത്സരം. ന്യൂസിലന്‍ഡിനെ അഫ്ഗാന്‍ അട്ടിമറിച്ചാല്‍ മാത്രമേ ഇന്ത്യക്ക് സെമി സാധ്യത നിലനിര്‍ത്താനാവൂ. അഫ്ഗാന്‍ അട്ടിമറി ജയം നേടിയാല്‍ തിങ്കളാഴ്ച രാത്രിയിലെ അവസാന മത്സരത്തില്‍ നമീബിയക്കെതിരെ ഇന്ത്യക്ക് സെമിപ്രതീക്ഷയുമായി ഇറങ്ങാം. നെറ്റ് റണ്‍റേറ്റില്‍ മുന്നിലെത്താന്‍ എന്താണ് വേണ്ടതെന്ന് അറിഞ്ഞുകളിക്കാം എന്നത് വിരാട് കോലിക്കും സംഘത്തിനും മത്സരത്തിന് മുമ്പ് ആത്മവിശ്വാസം പകരും.

      T20 World Cup| സ്‌കോട്ട്‌ലന്‍ഡിനെതിരെ ഇരട്ട പ്രഹരം; ടി20യിൽ ചരിത്രനേട്ടം സ്വന്തമാക്കി ബുംറ

      അന്താരാഷ്ട്ര ടി20യിൽ ഇന്ത്യക്ക് വേണ്ടി കൂടുതൽ വിക്കറ്റുകൾ നേടുന്ന ബൗളറായി പേസർ ജസ്പ്രീത് ബുംറ. ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെ രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെയാണ് ബുംറ ഈ നേട്ടത്തിൽ എത്തിയത്.

      ഇന്നലത്തെ രണ്ട് വിക്കറ്റ് നേട്ടത്തോടെ ഇന്ത്യക്ക് വേണ്ടി ടി20യിൽ ബുംറയുടെ വിക്കറ്റ് നേട്ടം 64 ആയി. 63 വിക്കറ്റുകൾ നേടിയ സ്പിന്നർ യുസ്‌വേന്ദ്ര ചഹലിനെയാണ് ബുംറ മറികടന്നത്. 53 ടി20 മത്സരങ്ങളിൽ നിന്നാണ് ബുംറ 64 വിക്കറ്റുകൾ നേടിയത്. അതേസമയം, 49 മത്സരങ്ങളിൽ നിന്നായിരുന്നു ചഹൽ 63 വിക്കറ്റുകൾ നേടി ടി20യിൽ ഇന്ത്യയുടെ മികച്ച വിക്കറ്റ് വേട്ടക്കാരനായിരുന്നത്.

      മത്സരത്തിൽ സ്‌കോട്ട്‌ലന്‍ഡ് ക്യാപ്റ്റൻ കൈൽ കോട്‌സര്‍, മാർക്ക് വാട്ട് എന്നിവരുടെ വിക്കറ്റുകൾ നേടിയാണ് ബുംറ റെക്കോർഡ് നേട്ടത്തിൽ എത്തിയത്. സ്‌കോട്ട്‌ലന്‍ഡ് ബാറ്റർമാരെ നിലയുറപ്പിക്കാൻ അനുവദിക്കാതെ ഇന്ത്യൻ ബൗളർമാർ തകർത്താടിയ മത്സരത്തിൽ മൂന്നാം ഓവറിൽ കോട്‌സറിനെ വീഴ്ത്തി ബുംറയാണ് വിക്കറ്റ് വേട്ട തുടങ്ങിയത്. ബുംറ തുടങ്ങിവെച്ചത് മറ്റ് ബൗളർമാർ ഏറ്റെടുത്തപ്പോൾ സ്‌കോട്ട്‌ലന്‍ഡ് നിര തകർന്നടിയുകയായിരുന്നു. തുടങ്ങിവെച്ചത് അവസാനിപ്പിക്കുക എന്നത് പോലെ ബുംറ തന്നെയാണ് സ്‌കോട്ട്‌ലന്‍ഡിന്റെ അവസാന വിക്കറ്റും വീഴ്ത്തിയത്. 18-ാം ഓവറിലെ നാലാം പന്തിലായിരുന്നു ഈ വിക്കറ്റ്. 3.4 ഓവറിൽ 10 റൺസ് മാത്രം വഴങ്ങിയാണ് ബുംറ രണ്ട് വിക്കറ്റ് നേടിയത്.
      Published by:Sarath Mohanan
      First published:
      )}