നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഇന്ത്യന്‍ ടീമിന് ഇനി പുതിയ ബാറ്റിങ്ങ് കോച്ച്; ബൗളിങ്, ഫീല്‍ഡിങ് പരിശീലകര്‍ തുടരും

  ഇന്ത്യന്‍ ടീമിന് ഇനി പുതിയ ബാറ്റിങ്ങ് കോച്ച്; ബൗളിങ്, ഫീല്‍ഡിങ് പരിശീലകര്‍ തുടരും

  സഹ പരിശീലകരുടെ സ്ഥാനത്തേക്ക് മൂന്നുവീതം പേരുകളാണ് അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റി നിര്‍ദേശിച്ചിരിക്കുന്നത്

  • News18
  • Last Updated :
  • Share this:
   മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇനി പുതിയ ബാറ്റിങ്ങ് കോച്ച്. നിലവിലെ പരിശീലകരുടെ കാലവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് സെലക്ഷന്‍ കമ്മിറ്റി പുതിയ പരിശീലകരുടെ പേരുകള്‍ നിര്‍ദേശിച്ചത്. മുന്‍ ഇന്ത്യന്‍ താരമായ വിക്രം റാത്തോഡാണ് ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ്ങ് കോച്ചായെത്തുക. നിലവിലെ പരിശീലകനായ സഞ്ജയ് ബംഗാറിനെയും ഇംഗ്ലണ്ട് മുന്‍താരം മാര്‍ക്ക് രാംപ്രകാശിനെയും പിന്തള്ളിയാണ് വിക്രം റാത്തോഡ് ബാറ്റ്‌സ്മാന്മാരുടെ പരിശീലകരുടെ പട്ടികയില്‍ ഒന്നാമതെത്തിയത്.

   സഹ പരിശീലകരുടെ സ്ഥാനത്തേക്ക് മൂന്നുവീതം പേരുകളാണ് അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റി നിര്‍ദേശിച്ചിരിക്കുന്നത്. ബൗളിങ് കോച്ചിനായുള്ള പട്ടികയില്‍ ഒന്നാം സ്ഥാനക്കാരന്‍ ഭരത് അരുണ്‍ തന്നെയാണ്. ഫീല്‍ഡിങ് പരിശീലകന്റെ പട്ടികയില്‍ ആര്‍ ശ്രീധറും ഒന്നാമതുണ്ട്.

   Also Read: കരീബിയന്‍ കൊടുങ്കാറ്റില്‍ ഇന്ത്യ ഉലയുന്നു; 25 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടം

   ബാറ്റിങ്ങ് പരിശീലക സ്ഥാനത്തേക്ക് പതിനാലുപേരും, ബൗളിങ്ങ് പരിശീലകസ്ഥാനത്തേക്ക് പന്ത്രണ്ട് പേരും, ഫീല്‍ഡിങ് പരിശീലക സ്ഥാനത്തേക്ക് ഒന്‍പത് പേരുമായിരുന്നു അപേക്ഷിച്ചിരുന്നത്. ഇവര്‍ക്കൊപ്പം ഫിസിയോയെയും സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് ട്രെയിനറെയും നിര്‍ദേശിച്ചിട്ടുണ്ട്.

   ഫിസിയോ ആയി മുംബൈ ഇന്ത്യന്‍സ് ഫിസിയോ ആയ നിതിന്‍ പട്ടേലും സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് ട്രെയിനറായി ലൂക്ക് വുഡ് ഹൗസുമാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. നേരത്തെ മുഖ്യപരിശീലകനായി നിലവിലെ പരിശീലകന്‍ രവിശാസ്ത്രിയെയും തെരഞ്ഞെടുത്തിരുന്നു.

   First published:
   )}